Current Politics
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
'ലീഡർ' സതീശൻ - ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ കോളിളക്കം. പാർട്ടിയിലും മുന്നണിയിലും സതീശൻ കൂടുതൽ സ്വീകാര്യനാകുമ്പോള്‍ അസ്വസ്ഥരായി നേതാക്കളും. ഏറ്റെടുക്കുന്ന ജോലികൾ വിജയിപ്പിക്കുന്ന സതീശന്റെ നേതൃപാടവത്തിൽ തൃപ്തരായി ഹൈക്കമാന്റ്. തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിക്കു നല്കിയ സ്വാതന്ത്ര്യം കേരളത്തില്‍ സതീശന് നല്കിയാല് ഭരണം പിടിക്കാമെന്നും വിലയിരുത്തല്‍
സ്വരാജിന്റെ പരാജയത്തിൽ കലങ്ങി മറിഞ്ഞ് സിപിഎം. പിണറായിക്കും ഗോവിന്ദനും എതിരെ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വർഗീയ ശക്തികളുമായി പാർട്ടി കൂട്ടു ചേർന്നുവെന്ന പരാമർശം വോട്ട് ചോര്‍ത്തി. അന്‍വറിന് മറുപടി പറയാന്‍ പിണറായി തയ്യാറാകാത്തതും ക്ഷീണമായെന്ന് വിമര്‍ശനം. സൂക്ഷിച്ചില്ലെങ്കിൽ തിരിച്ചടി ഭയാനകമാകുമെന്നും വിലയിരുത്തൽ
ചെന്നിത്തലയുടെ 'കുണ്ഠിതങ്ങൾ'. ഞാൻ ഉപതിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ എന്നെ ആരും ക്യാപ്റ്റനും കാവലാളുമാക്കിയില്ല. ഇപ്പോഴത്തേത് ഡബിൾ സ്റ്റാൻഡേർഡ്. അൻവറിനെ തിരിച്ചെടുക്കണമെന്ന് താൻ പറഞ്ഞതായി ചിലർ മാധ്യമചർച്ചകളിൽ ക്യാപ്സ്യൂളുകൾ നിർമ്മിക്കുന്നു. ഒരു പത്രത്തിന്റെയും ചാനലിന്റെയും പിൻബലത്തിലല്ല രാഷ്ട്രീയത്തിൽ നിൽക്കുന്നത്. നിലമ്പൂർ വിജയത്തിൽ വി.ഡി സതീശന് മുഖ്യപങ്കെന്നും രമേശ് ചെന്നിത്തല
'പ്രാർത്ഥനയ്ക്ക് കൂലി പീഡനം'. മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് വീണ്ടും ഹിന്ദുത്വ ശക്തികളുടെ പീഡനം. പാസ്റ്ററുടെ വീട്ടിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത നാല് പേരെ നഗ്നരാക്കി നടത്തിച്ചു. ഈ വർഷം ക്രൈസ്തവർക്കെതിരെ ഇതുവരെ 313 അതിക്രമങ്ങളെന്ന കണക്ക് പങ്കുവെച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം