Current Politics
പി ശശിക്കും എഡിജിപി അജിത്തിനുമെതിരേ നീങ്ങാൻ അൻവറിനെ സഹായിച്ച പോലീസുദ്യോഗസ്ഥർ കുടുങ്ങും. ആശ്രമം കത്തിച്ച കേസിലെ അന്വേഷണരേഖ ചോർത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി പിന്നാലെ. സസ്പെൻഷനിലായ ഡിവൈഎസ്പി കള്ളവിലാസത്തിൽ സിം കാർഡെടുത്ത് അൻവറിനെ വിളിച്ചു. ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും. രേഖ ചോർത്തിയത് മേലുദ്യോഗസ്ഥനോട് പ്രതികാരം തീർക്കാൻ
'വേല കയ്യിലിരിക്കട്ടെ', നിരാഹാരം തുടങ്ങി ആശമാർ. ചർച്ചകൾക്കെന്ന പേരിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഡൽഹിയിൽ. ഓണറേറിയം കൂട്ടേണ്ടത് സംസ്ഥാനമെന്നും അത് കേന്ദ്രത്തിന്റെ തലയിൽ വെയ്ക്കേണ്ടെന്നും ആശമാർ. ഇൻസെന്റീവ് വർധന എന്ന് നടപ്പാക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര സർക്കാരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദങ്ങളും അപ്രസക്തമായി
അപു ജോസഫിനെ പിന്‍ഗാമിയാക്കാനുള്ള പിജെ ജോസഫിന്റെ നീക്കത്തിനെതിരെ തൊടുപുഴയില്‍ വന്‍ പടയൊരുക്കം. സ്വന്തം തട്ടകത്തില്‍ ജോസഫിന്റെ അതിവിശ്വസ്തര്‍ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ സ്വന്തം നിയോജക മണ്ഡലം കണ്വന്ഷന് റദ്ദാക്കി. ജില്ലാ, മണ്ഡലം കണ്‍വന്‍ഷനുകള്‍ ബഹിഷ്കരിച്ച് നിയോജക മണ്ഡലം പ്രസിഡന്റും ഏറ്റവും മുതിര്‍ന്ന നേതാവും. അപുവിന് ധാര്‍ഷ്ഠ്യവും താന്പോരിമയുമെന്ന് വിമര്‍ശനം
ബദല്‍ കാതോലിക്കയെ വാഴിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് ഓര്‍ത്തഡോക്സ് സഭാ. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്കും, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാര്ക്കും കത്ത്. മലങ്കരസഭയിലുണ്ടായ വിഭജനത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണു യാക്കോബായ വിഭാഗത്തിന്റെ പുതിയ നീക്കം
വോട്ട്ചോർച്ചാ വിമർശനം പഴങ്കഥ ! എസ്എൻഡിപിയും സിപിഎമ്മും വീണ്ടും അടുക്കുന്നു. വേദിയൊരുക്കി ചേർത്തല യൂണിയൻ. വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം പിണറായി. മുഖ്യമന്ത്രിയടക്കം 5 മന്ത്രമാർ വേദിയിൽ. പരിപാടിയിൽ ബിജെപിയുടെ കേന്ദ്രമന്ത്രിക്കടക്കം ക്ഷണമില്ല. ബിജെപി - ബിഡിജെഎസ് ബന്ധം ഉലയുന്നു. എസ്എൻഡിപിയോട് സംഘപരിവാർ അടുക്കുന്നതിൽ ശിവഗിരി മഠത്തിന് ആശങ്ക
ആശങ്കകളും ആശയക്കുഴപ്പവും. തീരുമാനമാകാതെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. പിണറായി സർക്കാരിന് കനത്ത തിരിച്ചടിനൽകാൻ യുഡിഎഫ്. തോൽവിയുടെ ആഘാതം കുറയ്ക്കാൻ എൽഡിഎഫ്. മുന്നണികളുടെ സ്ഥാനാർത്ഥി നിർണയത്തിലും വ്യക്തതയില്ല. യുഡിഎഫ് അംഗത്വം കാത്ത് പഞ്ചായത്തുകൾ തിരിച്ചുപിടിക്കാൻ പി.വി അൻവർ
എസ്എസ്എൽസി, +2 പരീക്ഷകളും നോമ്പും നടക്കുമ്പോള്‍ കുടുംബത്തിന് താങ്ങാകേണ്ട അമ്മ(ആശ)മാരാണ് സെക്രട്ടറിയേറ്റ് നടയില്‍ പോരാട്ടത്തിലുള്ളത്. മന്ത്രി ചര്‍ച്ചക്കു വിളിച്ചത് നിങ്ങളുടെ ഡിമാന്റുകള്‍ ശരിയല്ല, നിങ്ങള്‍ക്ക് നല്കാന് പണമില്ലെന്ന് പറയാനായിരുന്നു. പിന്നാലെ ഭീക്ഷണിയും. ചരിത്രത്തിലാദ്യമായി വനിതകള്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധത്തിനിറങ്ങുമ്പോള് നിലപാട് വ്യക്തമാക്കി എസ്. മിനി