Current Politics
സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത് ദാസിനെ പോലീസ് ആസ്ഥാനത്ത് നിയമിച്ച് സര്‍ക്കാര്‍. നിയമനം നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ. ജീവിതകാലം മുഴുവന്‍ പി.വി.അന്‍വറിന് വിധേയനായിരിക്കുമെന്ന് പറഞ്ഞ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ എസ്.പി. അന്വേഷണം നേരിടുന്നത് വ്യാജ ലഹരിക്കേസിലും കസ്റ്റിഡി മരണക്കേസിലും. സി.ബി.ഐയുടെയും നോട്ടപ്പുള്ളി. ആരോപണ വിധേയര്‍ക്ക് തന്ത്രപ്രധാന കസേരകള്‍ കിട്ടുമ്പോള്‍
ഇത് വെറുപ്പിന്റെ ഭരണമാണ്. ആ വർഗീയതയാണ് എതിർക്കപ്പെടേണ്ടത്. ഫാ. സ്റ്റാൻ സ്വാമിയെ ജയിലിട്ടു മരണത്തിലേയ്ക്ക് നയിച്ച ഭരണകൂടമല്ലേ ? ഇന്ത്യൻ ജനാധിപത്യം എപ്പോഴും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. 1977 ലും 2024 ലും അതാണ് കണ്ടത്. ന്യൂസ്റൂമുകള്‍ അരാഷ്ട്രീയമായി മാറുന്നു. മലയാളത്തിലുള്ളത് 19 -ാം നൂറ്റാണ്ടിലെ പത്രഭാഷ. ഇനി ഭാവി ഓൺലൈൻ മാധ്യമങ്ങള്‍ക്ക് - രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ആര് രാജഗോപാലുമായി അഭിമുഖം
പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ. അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കാം. ഫീസീടാക്കി റോഡിൽ പരസ്യ പ്രചാരണ യോഗങ്ങൾ നടത്താം. ജനങ്ങൾക്ക് ഭീഷണിയാവാതെ നടപ്പാക്കുമെന്ന് നിയമസഭയിൽ സർക്കാർ. ഹൈക്കോടതിയുടെ കൈയടി നേടിയ നടപടികളുടെ മുനയൊടിക്കും. നിയമഭേദഗതി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
യാക്കോബായ കാതോലിക്കാ സ്ഥാനാരോഹണ ലെബനന് കേന്ദ്ര സംഘത്തില്‍ കോണ്‍ഗ്രസുകാരനായ സമുദായ അംഗത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ ബിജെപിക്കാരായ യാക്കോബായക്കാരെ തഴഞ്ഞത് വിവാദത്തില്‍. യാക്കോബായക്കാരനായ ബെന്നി ബഹനാന് എംപി സംഘത്തിലിടം പിടിച്ചപ്പോള്‍ ബിജെപിയില്‍ നിന്നും ആര്സിക്കാരനായ കണ്ണന്താനവും ഷോണ്‍ ജോര്‍ജും ! ബിജെപിയിലെ യാക്കോബായക്കാര്‍ക്ക് അവഗണനയെന്ന് ആരോപണം !
ഒരുവശത്ത് ഗവർണറുമായി അനുനയം, മറുവശത്ത് യൂണിവേഴ്സിറ്റികളിൽ ഉടക്ക്. ഗവർണർ നിയമിച്ച വി.സിയെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ ഇടത് സിൻഡിക്കേറ്റ് അംഗീകരിക്കില്ല. സിൻഡിക്കേറ്റ് യോഗത്തിന് ക്വാറം തികയ്ക്കില്ല. ബജറ്റ് പാസാക്കാനാവാതെ വലഞ്ഞ് യൂണിവേഴ്സിറ്റി. ശമ്പളവും ചെലവുകളും മുടങ്ങും. യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരം അതിരുവിടുമ്പോൾ
സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് പത്താമുദയത്തിന് പാലുകാച്ച്. ഹിന്ദു വിശ്വാസ പ്രകാരം ശുഭകാര്യങ്ങൾക്ക് ഉത്തമമായ ദിനം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ പാർട്ടി ആസ്ഥാനം. 9 നില കെട്ടിടം ഉയരുന്നത് എകെജി സെന്ററിന്റെ എതിർവശത്ത്. നിർമ്മാണ ചെലവ് വെളിപ്പെടുത്താതെ പാർട്ടി. കേരളസർവകലാശാലയിൽ നിന്ന് കിട്ടിയ നിലവിലെ എകെജി സെന്ററിന്റെ സ്ഥലം പാർട്ടിയുടെ കൈവശം തുടരും