Current Politics
കേരളത്തിന് 5990 കോടിയുടെ വായ്പ അനുവദിച്ചത് കെ.വി തോമസിന്റെ ക്രെഡിറ്റിലാക്കി. ധനമന്ത്രി നിർമ്മലയെ കേരളാ ഹൗസിലെത്തിച്ച് ഗവർണറെ ഒപ്പമിരുത്തി ചർച്ച നടത്തിയതിന്റെ ക്രെഡിറ്റും തോമസിന്. കേരളത്തിന് അധിക വായ്പ അനുവദിച്ചത് ട്രഷറി പൂട്ടാതിരിക്കാനും സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കാതിരിക്കാനും. മാർച്ചിലെ ചെലവുകൾക്ക് വേണ്ടത് 26000 കോടി. ഇതിൽ 12000 കോടിക്ക് ഇനിയും വഴിയില്ല
ലഹരി നുരയുന്ന ക്യാമ്പസുകളും എസ്എഫ്ഐ അതിക്രമങ്ങളും. വയനാട് പൂക്കോട് സർവ്വകലാശാലയിൽ സിദ്ധാർത്ഥനും കോട്ടയം നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും നേരിട്ടത് അതിക്രൂരമായ റാഗിംഗ്. പിന്നിൽ ലഹരി ഉപയോഗമെന്നും സംശയം. തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലും മർദ്ദനമുറകൾ പുറത്തെടുത്ത് എസ്എഫ്ഐ. നിലവിൽ കളമശ്ശേരിയിലും പ്രതിക്കൂട്ടിൽ ഇതേ സംഘടന. പ്രതികളെ രക്ഷിക്കാൻ ക്യാപ്സൂളുകളുമായി നേതൃത്വവും
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും കരുവന്നൂരുമായി ഇ.ഡി ഇറങ്ങുന്നു. മുൻമന്ത്രിയും നിലവിലെ പാർലമെന്റംഗവുമായ കെ.രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി. പാർലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകുമെന്ന് രാധാകൃഷ്ണൻ. തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ധാരണയ്ക്കായി വീണ്ടും കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.
കളമശ്ശേരി ലഹരി വേട്ട. എസ്എഫ്ഐ ആരോപണം തള്ളി കെഎസ്യു പ്രവർത്തകരായ ആദിലും അനന്തുവും. ഒളിവിൽ പോയിട്ടില്ല. എസ്എഫ്ഐ തീർക്കുന്നത് രാഷ്ട്രീയ വിരോധം. അഭിരാജിനെ കേസിൽപ്പെടുത്തിയെന്ന എസ്എഫ്ഐ വാദം തള്ളി പൊലീസും. ആരെയും ഭീഷണിപ്പെടുത്തയിട്ടില്ലെന്നും റെയ്ഡിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും വിശദീകരണം
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അധിക്ഷേപവുമായി പി.സി ജോര്‍ജ്. കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയതു സതീശന് യുഡിഎഫിന്റെ നേതൃ നിരയിലെത്തിയതിനു ശേഷമാണെന്ന് ആരോപണം. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കാത്തിന്റെ ചൊരുക്കു തീര്‍ക്കുന്നതെന്ന് മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഗവര്‍ണറുടെയും കെവി തോമസിന്റെയും മധ്യസ്ഥതയില്‍ നടന്ന പിണറായി - നിർമല സീതാരാമൻ കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള നിര്‍ണായക രാഷ്ട്രീയ ചുവട് വയ്പോ ? തിരക്കഥയും സംവിധാനവും കേരളത്തില്‍ താല്പര്യങ്ങളുള്ള കോർപ്പറേറ്റ് ഭീമന് വക. രാഷ്ട്രീയ നീക്കങ്ങളുടെ ചുക്കാന്‍ കോര്‍പ്പറേറ്റ് ഭീമന് ചുമതലപ്പെടുത്തിയ പിആര്‍ ഏജന്‍സിക്ക്. കേരളം മൂന്നാം പിണറായി ഭരണത്തിലേയ്ക്കോ ?
പിണറായി - നിര്‍മ്മലാ സീതാരാമന് 'കേരള ഹൗസ് ' കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് ! ചര്‍ച്ചയിലെ ഗവര്‍ണറുടെ അസാധാരണ സാന്നിധ്യവും ശ്രദ്ധേയം. കൂടിക്കാഴ്ച ആഴ്ചകള്‍ക്ക് മുന്‍പേ തീരുമാനിക്കപ്പെട്ടത്. 'ചുക്കാന്‍' പിടിച്ചത് കെ.വി തോമസും. ഡല്‍ഹി പ്രതിനിധിക്കെന്തിനിത്ര വാരിക്കോരി കൊടുക്കുന്നുവെന്ന് ചോദിച്ചവര്ക്കുത്തരമായി; തിരുത ചെറിയ മീനല്ല..