Current Politics
കോടതി ചെലവുകളും വ്യവഹാരങ്ങളും ഇനി സാധാരണക്കാരന് അപ്രാപ്യമാവും. കോടതി ഫീസ് അഞ്ചിരട്ടി കൂട്ടാനുള്ള ശുപാർശ സർക്കാരിന്റെ സജീവ പരിഗണനയിൽ. മുൻകൂർ ജാമ്യം കിട്ടാനും പ്രത്യേക ഫീസ് വരും. സർക്കാരിന് നീതി നിർവഹണത്തിനായി പ്രതിവർഷം ചെലവ് 1248.75 കോടി, നീതിന്യായ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം 125.65 കോടി. അഞ്ചിരട്ടി കോടതി ഫീസ് വർദ്ധന ബജറ്റിലൂടെ നടപ്പാക്കിയേക്കും
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരായ സിബിസിഐ വിമർശനം ഭാഗവത് കേരളത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്. ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിൽ കല്ലുകടി. ഉള്ളിലിരുപ്പ് ഒന്നൊന്നായി പുറത്തുവരുമ്പോള്‍ സംശയദൃഷ്ടിയോടെ ക്രിസ്ത്യന്‍ സഭകളും. 'ഘര്‍വാപ്പസി' വിവാദത്തില്‍ മൗനമവലംബിച്ച് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ
ഐഎഎസ് പോര് മുറുകുന്നു. ബി അശോകിന്റെ നിയമനം സ്റ്റേ് ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. തദ്ദേശ ഭരണ പരിഷ്ക്കാര കമ്മീഷനായുള്ള നിയമനമാണ് തടഞ്ഞത്. ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിയതും ഇതോെട റദ്ദായി. ചീഫ് സെക്രട്ടറിയുടെ ഉത്തരവുകൾ ത്രിശങ്കുവിൽ
സിപിഐയില്‍ വീണ്ടും 'കാനം ഇഫക്ട്'. പിന്നെയും വിഭാഗീയത തലപൊക്കി. പഴയ കാനം വിരുദ്ധര്‍ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കെ സുരേന്ദ്രന്റെ കേക്കില്‍ പിടിച്ച് വിഎസ് സുനില്‍കുമാറിനെതിരെ പണി തുടങ്ങി. ബിനോയ് വിശ്വത്തെ മാറ്റാതിരിക്കാനും ചരടുവലി. സംസ്ഥാന സമ്മേളനത്തിന് മുന്‍പ് ചിലരെ പുകച്ചു ചാടിക്കാനും നീക്കം
കേരളാ കോണ്‍ഗ്രസിനെ യുഡിഎഫ് 'വന'ത്തില്‍ കയറി റാഞ്ചേണ്ടെന്ന് ഉറപ്പിച്ചത് സിപിഎം. മുസ്ലീം വിഭാഗങ്ങള്‍ അകലുമ്പോള്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തണമെന്നതും ലക്ഷ്യം. പ്രതിപക്ഷ നേതാവിൻെറ മലയോര ജാഥയും കണ്ണുകടിയായി. ഭേദഗതി തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ജോസ് കെ മാണിയുടെ മുന്നറിയിപ്പില്‍ അപകടം മണത്തു. മന്ത്രി വാശി പിടിച്ചിട്ടും വനംഭേദഗതി പൊക്കം വിടാന്‍ പിണറായിയെ പ്രേരിപ്പിച്ചത് ക്രൈസ്തവ വോട്ട്ബാങ്ക് !
ക്രൈസ്തവ സഭകളും കേരളാ കോണ്‍ഗ്രസ് എമ്മും നിലപാട് കടുപ്പിച്ചതോടെ വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍. ജോസ് കെ മാണിയുടെ നിലപാടിന് മുന്നില്‍ വനംമന്ത്രിയുടെ പിടിവാശിയും ഫലംകണ്ടില്ല. മാണി ഗ്രൂപ്പിനെ പിണക്കി മുന്നണിക്കു തലവേദന ഉണ്ടാക്കേണ്ടെന്നും വിലയിരുത്തി. ദേഭഗതിക്കെതിരെ ശക്തമായ പ്രതിഷേധത്തിനു തുടക്കമിട്ട ഇന്‍ഫാമിനും ആശ്വസിക്കാം. വിവാദ ഭേദഗതി ജലരേഖയായി
'പിണറായിപ്പാട്ടുകള്' കാലത്തിന് മുന്പില് വയ്ക്കുന്നത് സിപിഎമ്മിന്റെ വ്യക്തിപൂജ നിലപാടുകളിലെ മാറ്റമോ കീഴടങ്ങലോ ? 'കണ്ണൂരിൻ താരകമല്ലോ.. പി ജയരാജൻ', 'കണ്ണേ .. കരളേ വിഎസേ' എന്നിവയ്ക്കെതിരെ വടിയെടുത്തവര്ക്ക് 'കാരണഭൂത'നും 'പടനായക'നും സൂപ്പര്‍ ! ദൈവത്തിൻെറ വരദാനമെന്ന് വിശേഷിപ്പിച്ച മന്ത്രിക്ക് കിട്ടിയത് താക്കീതല്ല തുറമുഖ വകുപ്പ് ! ഈ പാര്ട്ടിയെക്കുറിച്ചെന്തറിയാം ജനത്തിന് ?