Current Politics
ഐഎസ്ആർഒ ചെയർമാൻ പദവിയൊഴിഞ്ഞ ഡോ. എസ് സോമനാഥിനായി ഉന്നതപദവികൾ കാത്തുവച്ച് കേന്ദ്രം. രാജ്യസഭാ അംഗമാക്കി, കേന്ദ്രത്തിൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രിയാക്കാൻ ബിജെപി നീക്കം. രാജ്യത്തെ ബഹിരാകാശ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച ശാസ്ത്രജ്ഞന്റെ സേവനം രാജ്യത്തിന് ഇനിയും വേണമെന്ന് കേന്ദ്രം. സോമനാഥ് കേന്ദ്രമന്ത്രിയായി ഇനിയും രാജ്യത്തെ സേവിക്കുമോ ?
തിരുവനന്തപുരത്ത് തമ്പടിച്ച് രാജീവ് ചന്ദ്രശേഖർ. കവടിയാറിൽ പുതിയ വീട് വാങ്ങി താമസമാക്കി. വട്ടിയൂർക്കാവില്‍ കണ്ണുവെച്ച് പുതിയ നീക്കം. മണ്ഡലത്തിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച. കോർപ്പറേഷൻ പിടിക്കാനും തന്ത്രങ്ങളൊരുക്കുന്നു. സുരേന്ദ്രന് മാറുമ്പോള്‍ രാജീവ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെട്ടേക്കും
സുരേഷ് കുറുപ്പിന്റെ തുറന്നു പറച്ചിലുകളില്‍ വെട്ടിലായി സിപിഎം. കൊല്ലപ്പെട്ടപ്പോള്‍ ടിപി ചന്ദ്രശേഖരന്റെ പോക്കറ്റിലുണ്ടായിരുന്ന ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ളതായിരുന്നെന്ന വെളിപ്പെടുത്തലിന് കുറുപ്പ് കണ്ടെത്തിയ സമയവും കരുതലോടെ ! കുറുപ്പിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ നേതൃത്വത്തോടുള്ള കടുത്ത അമര്‍ഷം ? പ്രതികരിച്ചു വഷളാക്കേണ്ടതില്ലെന്ന് സിപിഎം
നിലമ്പൂരില്‍ ജയിക്കുന്ന എംഎല്‍എക്ക് ഇനി ലഭിക്കുക പരമാവധി ഒരു വര്‍ഷംമാത്രം. പെന്ഷൻ പോലും ഉണ്ടാകില്ല. നിയമം 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നും. പൊതുഖജനാവിനും പാര്‍ട്ടികള്‍ക്കും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെ. രാഷ്ട്രീയ വെല്ലുവിളികൾക്കായി മണ്ഡലത്തെ ഇങ്ങനെ ഉപതിരഞ്ഞെടുപ്പിലേക്ക് തളളി വിടുന്ന പ്രവണത ശരിയല്ല ? - എഡിറ്റോറിയല്‍
പാളിപ്പോയോ പുന:സംഘടിപ്പിക്കല്‍ ? പുന:സംഘടന ചർച്ച ചെയ്യാനിരുന്ന രാഷ്ട്രീയ കാര്യസമിതിയും മറ്റൊരു പ്രഹസനമായി. യോഗം മാറ്റിവച്ച വിവരം എഐസിസി നേതാക്കളെപ്പോലും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കള്‍ അറിയുന്നത് സമയമായപ്പോള്‍. അതും ആരുടെയോ അജണ്ട ? പുന:സംഘടന വൈകിപ്പിക്കാനാവില്ലെന്ന് പാർട്ടിക്കുള്ളിൽ വികാരം. അട്ടിമറിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാരും
പുതിയ ഗവർണറുമായി യുദ്ധം പ്രഖ്യാപിച്ച് സി.പി.എം. ആർലേക്കറുടെ കാവിമനസ്സ്, പുള്ളിപ്പുലിയുടെ പുള്ളി മായില്ലെന്ന് വിമർശനം. സി.പി.എമ്മിനെ ചൊടിപ്പിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പൂർണാധികാരം തനിക്കാണെന്ന് ഗവർണർ പറഞ്ഞത്. ശാഖയിലെ സർവ്വാധികാരിയായി വാഴുന്നതിന് വിരോധമില്ലെന്നും കേരളത്തിൽ വേണ്ടെന്നും പരിഹാസം. ആർലേക്കേറേ, നമുക്ക് തുടങ്ങാം എന്ന് വെല്ലുവിളി