Current Politics
സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി. ഇളവ് ലഭിച്ചതോടെ പിടിമുറുക്കി സുരേന്ദ്രൻ പക്ഷം. കൃഷ്ണദാസിനും എം.ടി രമേശിനും അമർഷം. അദ്ധ്യക്ഷയാകാൻ പരിശ്രമിച്ച് ശോഭാ സുരേന്ദ്രനും. പുതുതായി വരുന്നത് 30 ജില്ലാ പ്രസിഡന്റുമാർ. ജില്ലാ, സംസ്ഥാന തിരഞ്ഞെടുപ്പ് ജനുവരി 15 നുള്ളിൽ പൂർത്തിയാവും
എഫ്ഐആറിലെ രാഷ്ട്രീയ കൊലപാതകം പിന്നീട് വ്യക്തിവൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമായി മാറ്റി. കിണറ്റിൽ നിന്ന് പിടിച്ചെടുത്തത് കൊലയ്ക്ക് ഉപയോഗിക്കാത്ത വ്യാജ ആയുധങ്ങൾ. ബസ് തടഞ്ഞ സമരത്തിനിടെ പരിക്കേറ്റ പീതാംബരന്റെ വൈരാഗ്യത്തിൽ നിന്നുണ്ടായ ഇരട്ടക്കൊലയെന്ന് വരുത്താൻ കിണഞ്ഞ് ശ്രമിച്ചത് ക്രൈംബ്രാഞ്ച്. ഇരട്ടക്കൊലയുടെ കഥമാറിയത് സിബിഐ വന്നതോടെ
എഐസിസി ദേശീയ തലത്തില്‍ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ചതോടെ കേരളത്തിലും പുനസംഘടനയ്ക്ക് കളമൊരുങ്ങുന്നു. കെപിസിസി ഭാരവാഹികളും ഭൂരിപക്ഷം ഡിസിസികളും മാറിയേക്കും. കെപിസിസി പ്രസിഡന്റിനെ മാറ്റി പുതിയ പ്രസിഡന്റിനെ കൊണ്ടുവരുന്നതും പരിഗണനയില്‍. ജംബോ കമ്മറ്റികളുണ്ടാകാതിരിക്കാനും ജാഗ്രത
പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി തലസ്ഥാനത്ത് പോസ്റ്ററൊട്ടിച്ച ബംഗാൾ സ്വദേശി പിടിയിൽ. തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എൻഐഎയും ഐബിയും ചോദ്യം ചെയ്യുന്നു. മരണപ്പെട്ട ഹിന്ദു സ്ത്രീയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് പതിപ്പിച്ചിരുന്ന പോസ്റ്ററിന് മുകളിൽ ഒട്ടിച്ചത് പാലസ്തീനു വേണ്ടി പ്രാർത്ഥിക്കുക എന്നെഴുതിയ പോസ്റ്റർ. ബംഗ്ലാദേശിയെന്ന് സംശയം. കേരളം വീണ്ടും തീവ്രവാദ ഭീഷണിയിലേക്കോ ?
സിബിഐയെ തടയാനും പ്രതികളെ രക്ഷിക്കാനും ഖജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞിട്ടും പെരിയ ഇരട്ടക്കൊലക്കേസിൽ തിരിച്ചടി. പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ കള്ളക്കളി ഹൈക്കോടതി പോലും തിരിച്ചറിഞ്ഞു. പാർട്ടിക്ക് പങ്കില്ലെന്നും സിപിഎം നേതാക്കൾ കേസിൽ ഉൾപ്പെട്ടില്ലെന്നും ആണയിട്ടിട്ടും മുൻ എംഎൽഎ അടക്കം കുറ്റക്കാരനായതോടെ സർക്കാരിനും പാർട്ടിക്കും കനത്ത തിരിച്ചടി
വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. പുനരധിവാസം ഇനി വൈകില്ലെന്ന് സർക്കാർ. വരുന്നത് സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പുകൾ. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കാൻ മുഖ്യമന്ത്രി. 2221 കോടി കേന്ദ്രസഹായം കാത്തിരിക്കാതെ സംസ്ഥാനം പുനരധിവാസം തുടങ്ങുന്നു