Current Politics
സഭ ചെയ്യുന്ന നന്മകള് പുറത്തേക്ക് അറിയുന്നില്ലെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. പ്രളയ കാലത്തെ സഭയുടെ സേവനങ്ങള്‍ 350 കോടിയുടേത്. കോവിഡ് കാലത്ത് ജീവന് പണയംവച്ച് മറ്റുള്ളവരെ സംരക്ഷിച്ച വൈദികരുണ്ട്. ഇടതു കൈ ചെയ്യുന്നതു വലതു കൈ അറിയെരുതെന്നാണ്... പക്ഷേ, ഇടതു കൈ കൈയ്യെങ്കിലും അറിയണ്ടേയെന്ന് ഫാ. ബോബി. കൊക്കയാറില്‍ മാത്രം നിര്‍മിച്ചു നല്‍കിയത് 52 ഭവനങ്ങള്‍
പിണക്കം മറന്ന് ചെന്നിത്തലയും എന്‍എസ്എസും ഒന്നിച്ചത് വിഡി സതീശന് ഇഫക്ടില്‍ ? സതീശന് ക്രൈസ്തവമത നേതാക്കള്‍ക്കിടയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്ന പിന്തുണയില്‍ ചെന്നിത്തലയ്ക്ക് ആശങ്ക ? ഉപ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം ഘടക കക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസിലും സതീശന് ശക്തനായത് എതിര്‍വിഭാഗത്തെ ആശങ്കയിലാഴ്ത്തി ? യുഡിഎഫില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍
കടന്നുകയറാൻ ചെന്നിത്തല. സമുദായങ്ങളെ അടുപ്പിക്കാൻ തന്ത്രപരമായ നീക്കം. മന്നം ജയന്തിക്ക് പിന്നാലെ ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യാനും രമേശ് ചെന്നിത്തല. എസ്എൻഡിപിക്ക് വേണ്ടി ചടങ്ങിലെത്തുന്നത് പ്രീതി നടേശൻ. പുന:സംഘടനാ കാലത്ത് കോൺഗ്രസിൽ പുതിയ തിരയിളക്കം
ജില്ലകളുടെ മുഖച്ഛായ മാറ്റുന്ന ശബരി പാതയോട് മുഖം തിരിച്ച് കേരളം. കേന്ദ്രം റെഡിയായിട്ടും കേരളത്തിന് നിഷേധ നിലപാട്. റിസര്‍വ് ബാങ്കുമായി കരാറുണ്ടാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശവും തള്ളി. കിഫ്ബിയില്‍ നിന്ന് പണം നല്‍കാമെന്നും അത് വായ്പാപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം. ശബരിപാതയെ ആയുധമാക്കുന്നത് കേന്ദ്രത്തിനെതിരായ കേസില്‍ ഗുണംകിട്ടാന്‍
കണ്ണൂർ യൂണിവേഴ്സിറ്റി അറിയാതെ ബിരുദ പരീക്ഷയുടെ ഫലം മഹാരാഷ്ട്രാ കമ്പനി പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി വിവരമറിഞ്ഞത് റിസൾട്ട് പോർട്ടലിൽ വന്നശേഷം. നാണക്കേട് ഒഴിവാക്കാൻ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി കണ്ണൂർ സർവകലാശാല. മാർക്കും ഫലപ്രഖ്യാപനവും പുറംകരാർ നൽകിയാൽ തിരിമറിക്കും ക്രമക്കേടിനും വലിയ സാദ്ധ്യത. കേരളം ഉന്നതവിദ്യാഭ്യാസ ഹബ് ആവുന്നത് ഇങ്ങനെയോ ?
ചോദ്യപേപ്പർ ചോർച്ചയിൽ അപകടം മണത്ത് സർക്കാർ. കുറ്റക്കാരെ വെറുതേ വിടില്ലെന്ന് പ്രഖ്യാപനം. കേസും റെയ്ഡുമായി കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ഇനിമുതൽ ചോദ്യപേപ്പർ തയ്യാറാക്കുന്നത് കൂടുതൽ രഹസ്യാത്മകവും സുരക്ഷിതവുമാക്കും. അധ്യാപകരുടെ കള്ളക്കളിക്ക് തടയിടാൻ സർക്കാർ. ഗുണനിലവാരം ഉറപ്പാക്കി പരീക്ഷാ സംവിധാനം നവീകരിക്കുമെന്ന് സർക്കാർ. സ്കൂൾ പരീക്ഷകളിൽ പൊളിച്ചെഴുത്ത് വരുന്നു
എ.കെ ശശീന്ദ്രനെ താഴെയിറക്കി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുളള ശ്രമം പാളിയതോടെ പുതിയ പ്ലാനുമായി പി.സി ചാക്കോ. ചാക്കോയുടെ നീക്കം നിലവിലുളള മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ. ശശീന്ദ്രൻ തുടരുന്നതാണ് നല്ലതെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും. ഈ പദ്ധതിയും പൊളിഞ്ഞാൽ എൻസിപി സംസ്ഥാന അധ്യക്ഷന്റെ പദവിക്കും മങ്ങലേൽക്കും
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എംഎൽഎ തുടരും. വി.കെ പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് ഉറപ്പായി. കോൺഗ്രസ് വിട്ടുവന്ന പി.എസ് പ്രശാന്തിനും സാധ്യത. ഏരിയാ സെക്രട്ടറിയുടെ ബിജെപി അംഗത്വം സമ്മേളനത്തിൽ വൻ ചർച്ചയാകും. വിഭാഗീയതയില്ലെങ്കിലും സമ്മേളനം നടക്കുന്നത് മൂന്ന് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാതെ