Current Politics
ചെന്നിത്തല 'മഞ്ഞുരുക്കി'യത് സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങൾ പറഞ്ഞ് പരിഹരിച്ച്. മന്നം ജയന്തി വേദിയിൽ രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുമ്പോൾ കെട്ടടങ്ങുന്നത് 2013ൽ ഉടലെടുത്ത താക്കോൽ സ്ഥാന വിവാദം. എൻ.എസ്.എസുമായുള്ള 11 വർഷത്തെ അകലം ഇല്ലാതാവുന്നത് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കുള്ള ഒരുക്കമോ ?
സിപിഐയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉൽഘാടനത്തിൽ നിന്ന് ദേശിയ ജനറൽ സെക്രട്ടറി ഡി രാജ ഔട്ട് ! ഉൽഘാടനം ബിനോയ് വിശ്വം തന്നെ നിർവ്വഹിക്കും. പാർട്ടിയുടെ ചരിത്രം മറന്നുളള ബിനോയ് വിശ്വത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗത്തിന് അതൃപ്തി. പാർട്ടി സെക്രട്ടറിയെ നിയന്ത്രിക്കുന്നത് പി.പി സുനീറിൻെറ നേതൃത്വത്തിലുളള നാൽവർ സംഘമെന്നും ആരോപണം. സിപിഐയിൽ പൊട്ടിത്തെറി !
വനനിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫിലും പ്രതിഷേധം. ഭേദഗതി സഭയില്‍ പാസാക്കാൻ അനുവദിക്കില്ലെന്ന് ഇൻഫാം വേദിയിൽ ചീഫ് വിപ്പ് എന്‍ ജയരാജിന്റെ ഉറപ്പ്. വിപ്പ് നൽകേണ്ട ആൾ എതിർത്താൽ താനും അതിനെ പിന്തുണയ്ക്കുമെന്ന് വാഴൂര്‍ സോമന് എംഎല്‍എ. ബില്ലിനെ എതിർക്കുന്ന ചീഫ് വിപ്പ്, ഇടത് എംഎൽഎമാർക്ക് വിപ്പ് നൽകുമോ എന്നതിൽ മുന്നണിയിൽ ആശങ്ക. ഭേദഗതി വിവാദത്തിൽ
വനനിയമ ഭേദഗതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് ഡോ. എന്‍. ജയരാജ്. ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കു നല്കുന്ന അധികാരങ്ങള്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ഇന്‍ഫാം വേദിയില്‍ ജയരാജ്
തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനകളെ തള്ളി സീറോ മലബാര്‍ മീഡിയ കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് പാംപ്ലാനി. സംഘടനകളുടെ പ്രവര്‍ത്തനം സഭയ്ക്ക് അവമതിപ്പുണ്ടാക്കുന്നു. എതെങ്കിലും മതത്തെ വൈകാരികമായി എതിര്‍ക്കണമെന്നും അവര്‍ക്കെതിരെ അക്രമം നടത്തണമെന്നും പറഞ്ഞാല്‍ സുവിശേഷത്തില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ. സുവിശേഷത്തില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ സഭയില്ലെന്ന് മാര്‍ പാംപ്ലാനി
മന്ത്രി മാറ്റത്തിനായി വീണ്ടും സമർദ്ദം ശക്തമാക്കി തോമസ് കെ തോമസ് എംഎൽഎ. പിസി ചാക്കോ ഡൽഹിയിൽ ശരദ് പവാറിനെ കണ്ട് നിർണായ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൂടിക്കാഴ്ചക്കായി പ്രകാശ് കാരാട്ടും ശരദ് പവാറിന്റെ വസതിയിൽ. മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന നിലപാടിൽ ഉറച്ച് എ കെ ശശീന്ദ്രനും
ഇനിയൊരു തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെങ്കില്‍ അമിത് ഷായോ പിണറായി വിജയനോ തീരുമാനിച്ചാലും നടക്കില്ല, അത്രയ്ക്ക് ജനം മാറി. ഇനി മാറേണ്ടത് കോണ്‍ഗ്രസാണ്. വിജയിക്കാനുള്ള പണി നോക്കാതെ മുഖ്യമന്ത്രി കുപ്പായം തുന്നിക്കാന്‍ നടക്കുന്ന നേതാക്കളെ ചാണകത്തില്‍ ചൂലു മുക്കി അടിക്കണം. മാറണം നേതൃത്വം.. വരണം കോണ്‍ഗ്രസ് - ദാസനും വിജയനും
ഇന്‍ഫാം ഇടപെടല്‍ ഫലം കണ്ടു. വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സഭയിലും പുറത്തും ഭേദഗതിയെ എതിര്‍ക്കും. കാഞ്ഞിരപ്പള്ളിയില്‍ നടന്ന മാര്‍ ജോസ് പുളിക്കല്‍ - വിഡി സതീശന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം