Current Politics
അടുത്ത രണ്ടു വര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 90 പൈസ വര്‍ധിപ്പിക്കേണ്ടിവരുമെന്നു സൂചന നല്കി കെഎസ്ഇബി. നിരക്ക് വര്‍ധിപ്പിക്കുക വൈദ്യുതിവിതരണ കമ്പനികളുടെ മുന്കാലനഷ്ടം നികത്താന്‍. അന്തിമ തീരുമാനത്തിനായി സര്‍ക്കാര്‍, റെഗുലേറ്ററി കമ്മിഷന് തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. നിരക്കു വര്‍ധന വന്നാല്‍ 1000 രൂപ ബില്‍ ലഭിക്കുന്ന ഉപയോക്താവിന് 200 രൂപയുടെ വര്‍ധന ഉണ്ടായേക്കും
യുവാക്കൾക്ക് സൈനിക പരിശീലനത്തിന് നിയമഭേദഗതി വരുമോ ? ബിരുദപഠനശേഷം എല്ലാവർക്കും സൈനിക പരിശീലനം നൽകണമെന്ന് കേരള ഗവർണർ ആർലേക്കർ. മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം. അഗ്നിവീറുകളെപ്പോലെ കോടിക്കണക്കിന് യുവാക്കൾക്ക് സൈനിക പരിശീലനം ലഭിച്ചാൽ ഇന്ത്യയെ ഒരു ശക്തിക്കും തൊടാനാവില്ല
പതിനഞ്ച് ലക്ഷം കർഷകരുടെ ക്ഷേമത്തിനുള്ള പദ്ധതിക്ക് ലോകബാങ്ക് നൽകിയ 139 കോടി വകമാറ്റി. വാർത്ത പുറത്തറിയിച്ച മാദ്ധ്യമപ്രവർത്തകർക്കെതിരേ അന്വേഷണവുമായി സർക്കാർ. ലോകബാങ്കിന്റെ പണം വകമാറ്റിയത് എങ്ങനെ പുറത്തറിഞ്ഞെന്ന് അന്വേഷിക്കാൻ സീനിയർ ഐഎഎസുകാരൻ. റിപ്പോർട്ടർമാരെ വിളിച്ചുവരുത്തി മൊഴിയെടുക്കാം, തെളിവു ശേഖരിക്കാം. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മാദ്ധ്യമങ്ങളെ പിണക്കുമോ പിണറായി സർക്കാർ
ശബരി റെയില്‍ പദ്ധതി മരവിപ്പിച്ച ഉത്തരവ് ഭൂമിയേറ്റെടുത്താലുടന്‍ പിന്‍വലിക്കുമെന്ന റെയില്‍വേ ബോര്‍ഡ് തീരുമാനത്തില്‍ പ്രതീക്ഷയേറുന്നു. കേരളം ഉറപ്പ് നല്കിയ പകുതി തുകയില്‍നിന്നുള്ള വിഹിതം സ്ഥലമെടുക്കാന്‍ വിനിയോഗിക്കാമെന്നും നിര്‍ദേശം. പദ്ധതിച്ചെലവ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കില്ല
മഹാരാഷ്ട്രയിൽ എൻഡിഎയുടെ കൊടിയും പൊടിയും ഇല്ലാതിരുന്നിട്ടും അവിടെ ബിജെപി ഭരണത്തിലെത്തി. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പാറ്റേൺ കണ്ടാൽ മജീഷ്യൻ മുതുകാട് പോലും മാറി നിൽക്കും. ഇക്കളികൾ ഇന്ത്യയിലെ ബിജെപിക്കാർക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനിക്കാം. രാഹുലാണ് സത്യം - ദാസനും വിജയനും
ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമായില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും 10 ദിവസത്തിനം ആപ്പ് റെഡിയാവുമെന്ന് ബിവറേജസ് എംഡി. പ്രായപരിധി ഉറപ്പിക്കാൻ മാർഗമില്ലാത്തതും മദ്യവർജ്ജനത്തിലൂന്നിയ മദ്യനയവും വെല്ലുവിളി. മദ്യത്തിന്റെ ലഭ്യത കുറച്ചാൽ മയക്കുമരുന്നും രാസലഹരിയും പടരുമെന്ന് വിലയിരുത്തൽ. ഓൺലൈൻ മദ്യവിൽപ്പന നടപ്പായാൽ അധികവരുമാനം 500 കോടി. റേഷനും ചികിത്സയും പോലെ മദ്യവും വാതിൽപ്പടിയിലെത്തുമ്പോൾ
സി.പി.ഐ. കോട്ടയം ജില്ലാ സമ്മേളന സംഘടനാ റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസിനു കുറ്റപ്പെടുത്തല്‍, നേതാക്കള്‍ എല്‍.ഡി.എഫിലും അണികള്‍ യു.ഡി.എഫിലുമെന്ന് വിമര്‍ശനം, മുന്നണിയില്‍ സി.പി.ഐ, സി.പി.എം. ആധിപത്യത്തിനു പൂര്‍ണമായി കീഴടങ്ങിയെന്നു ചര്‍ച്ചയില്‍ പ്രതിനിധികള്‍; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും രൂക്ഷ വിമര്‍ശനം
മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും