Current Politics
യൂണിവേഴ്സിറ്റി വി.സി നിയമനക്കേസിലെ സുപ്രീംകോടതി ഉത്തരവ് സർക്കാർ രാഷ്ട്രീയ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഗവർണർ. നിലവിലുള്ള വി.സിമാരെ ഗവർണർക്ക് തുടരാൻ അനുവദിക്കാമെന്ന് ഉത്തരവിൽ. നിർബന്ധമാക്കിയത് ആറുമാസ കാലാവധിയെന്ന വ്യവസ്ഥ മാത്രം. സുപ്രീംകോടതി ഉത്തരവ് ഗവർണർക്ക് തിരിച്ചടിയെന്ന് സർക്കാർ പ്രചരിപ്പിച്ചത് രാഷ്ട്രീയ നേട്ടം ലാക്കാക്കി
കേരളത്തെ വികലമായി ചിത്രീകരിച്ച് ദേശീയ അവാർഡ് നേടിയ കേരളാ സ്റ്റോറിയുടെ പേര് പറയാൻ മടിച്ച് മുഖ്യമന്ത്രി. പ്രസംഗത്തിലും പ്രതികരണത്തിലും കേരളാ സ്റ്റോറിയെന്ന പേര് ഒഴിവാക്കിയത് ചർച്ചയാവുന്നു. വടക്കൻ കേരളത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിലുള്ളതെന്ന് സംവിധായകൻ. കേരളാ സ്റ്റോറി കണ്ടത് 5 കോടി ആളുകൾ തിയറ്ററുകളിലും 25 കോടി ആളുകൾ ഒടിടിയിലും. കേരളാ സ്റ്റോറി വീണ്ടും ചർച്ചാവിഷയമാവുമ്പോൾ
വൈസ്ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാർ - ഗവർണർ പോര് കടുത്തു. സുപ്രീംകോടതിയിൽ ഗവർണർക്ക് വൻ തിരിച്ചടിയേറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതിന് പിന്നാലെ സ്വന്തം നിലയിൽ വി.സിമാരെ നിയമിച്ച് ഗവർണർ. നിയമനം നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവർണർക്ക് കത്തെഴുതി മുഖ്യമന്ത്രി. സ്ഥിരം വി.സിമാരെ നിയമിക്കണമെന്നും ആവശ്യം. ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങുന്നതായി പരാതി. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മാത്രം ശമ്പളം നല്കുന്നതിനാല് ജീവനക്കാര്‍ പ്രതിസന്ധിയില്‍. തുടര്‍ച്ചയായ പരാതികള്‍ക്കൊടുവിലാണു ശമ്പളം നല്കാന് സര്‍ക്കാര്‍ തയാറാകുന്നതെന്നും ജീവനക്കാര്‍