Current Politics
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയത് ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തോടെ. താമരശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം നടന്നതോടെ സുരക്ഷ സംബന്ധിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണമെന്നതിൽ വീഴ്ച സംഭവിച്ചോ ?
ശബരിമലയിൽ അയ്യപ്പന് കിട്ടിയ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് നൽകാനും പദ്ധതിയിട്ടു. ശിൽപ്പങ്ങളിലെ സ്വർണം മാത്രമല്ല, ഒറിജിനൽ ദ്വാരപാലക ശില്പങ്ങളും തട്ടിയെടുത്തോ ? ശ്രീകോവിലിന്റെ കട്ടിളയും കൊടിമരത്തിലെ സ്വർണവുമെല്ലാം കവർന്നെടുത്തോ ? അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ആരൊക്കെ കുടുങ്ങും ? ഉണ്ണികൃഷ്ണൻ പോറ്റിയെയും ജീവനക്കാരെയും കരുവാക്കി എല്ലാം ഒതുക്കാനുള്ള ശ്രമങ്ങളും സജീവം
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിച്ച് വോട്ടാക്കി മാറ്റാൻ സർക്കാർ. സാധാരണക്കാർക്ക് മെസിയെ കാണാൻ അവസരമൊരുക്കുന്നത് സർക്കാർ നൽകിയ വാക്കുപാലിക്കലെന്ന് പ്രചാരണം. കൊച്ചിയിൽ മെസിയുടെ മത്സരത്തിന്റെ ഒരുക്കത്തിന് ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയും. മെസിയുടെ വരവ് വടക്കൻ കേരളത്തിലാകെ വോട്ടാക്കാനാവുമെന്ന് വിലയിരുത്തൽ
ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഓർമ്മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'വിജയൻ പരാജയമാകുമോ ?' ജനവികാരമളക്കാൻ നവകേരള സർവ്വേയുമായി ഇടതുസർക്കാർ. സാമ്പിളെടുക്കുന്നത് സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നിന്ന്. ലക്ഷ്യമിടുന്നത് വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം. ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവരശേഖരണത്തിൽ കണ്ണും കാതും കൂർപ്പിച്ച് സിപിഎമ്മും എൽഡിഎഫും
മണിപ്പൂര്‍ ശാന്തം സുന്ദരം.. മണിപ്പൂര്‍ ശാന്തതയിലേക്കെത്തിയതു കേന്ദ്ര ഇടപെടലുകളുടെ ഫലം. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇടപെടല്‍ മണിപ്പൂരില്‍ ഉണ്ടാക്കിയതു വലിയ ചലനങ്ങള്‍. മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലെത്തുമെന്നു പ്രതീക്ഷ. ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനു വലിയ തടസങ്ങളില്ലെന്നു വിലയിരുത്തല്‍