Current Politics
ട്രെയിൻ യാത്രയിൽ വിപ്ലവം സൃഷ്ടിച്ച് വന്ദേഭാരത് സ്ലീപ്പർ വരുന്നു. കേരളത്തിന് രണ്ട് ട്രെയിനുകൾ കിട്ടിയേക്കും. ചൂടുവെള്ളത്തിൽ കുളിക്കാം, സീറ്റുകളിൽ കട്ടിയുള്ള കുഷ്യനും, ഓട്ടോമാറ്റിക് ഡോറുകളും, ലഗേജ് റൂമും. വന്ദേസ്ലീപ്പറിന്റെ വരവ് വമ്പൻ ഫീച്ചറുകളുമായി. സാധാരണക്കാർക്കും താങ്ങാവുന്ന ടിക്കറ്റ്നിരക്ക്. ലോകോത്തര സുരക്ഷയോടെ വന്ദേസ്ലീപ്പറിൽ ഇനി കുതിച്ചുപായാം
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിലെ നേരറിയാൻ സി.ബി.ഐ വന്നേക്കും. ജില്ലാ കളക്ടറും ഗൂഢാലോചനയുടെ ഭാഗമെന്ന് കുടുംബം. ആത്മഹത്യാക്കുറിപ്പ് മുക്കിയ പോലീസ്, കുടുംബമെത്തും മുൻപേ ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും നടത്തി. ദിവ്യയ്ക്കെതിരേ കേസെടുത്തതൊഴിച്ചാൽ അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. പോലീസ് അട്ടിമറിച്ച കേസിൽ സി.ബി.ഐ സത്യം തെളിയിക്കുമോ
അതിശക്തമായ ഭരണവിരുദ്ധ വികാരമടക്കം എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും തോറ്റുപോയ രമ്യ ഹരിദാസ് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയാവാൻ ചരടുവലിക്കുന്നു. ഭൂരിപക്ഷം 40,000ൽ നിന്ന് 12,000ആയി കുറച്ചെന്ന രമ്യയുടെ വാദം തെറ്റ്. 6മാസം മുൻപത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 2500 വോട്ട് കുറവ്. ബി.ജെ.പി കൂട്ടിയത് 5000വോട്ട്. മാപ്പ് രക്ഷയാകുമോ രമ്യയ്ക്ക്
പഠിപ്പിലൊന്നും ഒരു കാര്യമില്ല, ലോകപരിചയത്തിലാണ് കാര്യമെന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് പാലക്കാടാണ്. ഡോ. സരിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതായില്ല. തെരെഞ്ഞെടുപ്പേതായാലെന്താ സ്ഥാനാര്‍ഥി കൃഷ്ണകുമാറല്ലേ... എന്ന നിലയിലുള്ള പാലക്കാട്ടെ ബാലചന്ദ്രമേനോൻ കളികളും ജനം തള്ളി. വിജയിച്ചത് ചെറുപ്പക്കാരാണ് - ദാസനും വിജയനും