Editorial
എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്ന പാര്‍ട്ടിയിലെ കരുത്തന്; ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിന്റെ അമരക്കാരന് പിണറായി വിജയനും ഗംഭീര ഭരണത്തുര്‍ച്ച വാങ്ങിക്കൊടുക്കാന്‍ സ്വന്തം രോഗാവസ്ഥയെയും അതിന്റെ പീഡകളെയും വേദനകളെയും മറന്ന് അഹോരാത്രം പ്രയത്നിച്ച നേതാവ്; സൗമ്യതയുടെയും സമചിത്തതയുടെയും സമവായത്തിന്റെയും ആള്‍രൂപമായിരുന്നു കോടിയേരി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നത് മേനിനടിക്കല്‍ മാത്രം, ചരടുവലിക്കുക ഗാന്ധി കുടുംബം തന്നെ; ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം ആരും പ്രതീക്ഷിക്കാത്തയാളെ പ്രസിഡന്റാക്കുക എന്നതാണ് അവരുടെ തന്ത്രം; അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രക്തസാക്ഷിയാക്കി ഖാര്‍ഗെയെ മാറ്റാം; വിജയിച്ചാല്‍ അതിന്റെ 'ക്രെഡിറ്റ്' നേടിയെടുക്കാനുള്ള ശക്തിയൊന്നും ഖാര്ഗെയ്ക്കില്ല! തരൂരിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ മാറിമറിയും, അതിലെ അപകടം സോണിയക്കും അറിയാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
ആധുനികതയുടെ കൊമ്പത്തെത്തിയ അമേരിക്കന്‍ സമൂഹത്തില്‍ ലൈംഗിക സ്വാതന്ത്ര്യം ജീവിതത്തിന്‍റെ തന്നെ ഭാഗമാണെങ്കിലും അവിടെ പല സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം നിയമവിധേയമല്ല; അമേരിക്കന്‍ സമൂഹത്തിലെ ഒരു വലിയ വൈരുദ്ധ്യവും ഇത് തന്നെ ! അമേരിക്കന്‍ സ്ത്രീക്കു ലഭ്യമല്ലാത്ത ഒരു വലിയ അവകാശമാണ് ഇന്ത്യന്‍ സ്ത്രീക്ക് സുപ്രീം കോടതി നല്‍കിയത്; ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ മുന്നേറ്റത്തില്‍ വലിയൊരു ഏടുതന്നെയായിരിക്കും ഇത്; ഈ വിധി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
അഭിമന്യുവിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെ കേരളത്തെ ഏറെ ഞെട്ടിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍; ഒടുവില്‍ ഹര്‍ത്താലില്‍ നടത്തിയ അക്രമങ്ങളും സംഘടനയെ ഒറ്റപ്പെടുത്തി! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാനാകാത്തതും പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി; ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമിടുന്നതെന്ന ഇഎംഎസിന്റെ പ്രസ്താവന ഇപ്പോഴും പ്രസക്തം തന്നെ! ഒരിക്കലും തിരിച്ചുവരാത്ത സിമിയുടെ അനുഭവം തന്നെ പോപ്പുലര്‍ ഫ്രണ്ടിനും- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയായി കളത്തില്‍ ഇറക്കാന്‍ ഇസ്മയില്‍ വിഭാഗത്തിന്റെ നീക്കം; പരാജയപ്പെട്ടാലും പാര്‍ട്ടി കാനത്തിന്റെ പിടിയിലല്ല എന്ന് പൊതുസമൂഹത്തെ അറിയിക്കുക ലക്ഷ്യം ! 'പ്രായപരിധി'യില്‍ തട്ടി കളത്തിന് പുറത്താകാതിരിക്കാന്‍ ബിഹാര്‍ മോഡല്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനും ഇസ്മയിലിന്റെ നീക്കം. കൂടുതല്‍ സംസ്ഥാന കൗണ്‍സില്‍ നേതാക്കളുടെ പിന്തുണ നേടാമെന്ന വിശ്വാസത്തില്‍ കാനം ! സിപിഐ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
പഞ്ചായത്ത് വെയിറ്റിങ്ങ് ഷെഡ് ബാബുവിന്റെ നെഞ്ചത്തുതന്നെ പണിതില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ ? യാത്രക്കാര്‍ ആ വഴിക്ക് വരില്ലായിരുന്നോ ? സ്വന്തം സ്വത്താകെ പാര്ട്ടിക്കെഴുതികൊടുത്തിട്ട് മാലതിക്ക് രണ്ടു വോയില്‍ സാരി കടം വാങ്ങാന്‍ കത്ത് കൊടുത്തുവിട്ട ഇഎംഎസിനെ നിങ്ങള്‍ അപമാനിക്കരുത് ! ക്ലിഫ് ഹൗസിലേയ്ക്ക് പോകുകയായിരുന്ന ഭാര്യയെ സ്റ്റേറ്റ് കാറില്‍ കയറ്റാതെ വിട്ടുപോയ നായനാര്‍ വിഢിയാണല്ലോ ? ഭരണത്തണലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ അരങ്ങു വാഴുമ്പോള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍
വിജ്ഞാന ദാഹത്തിലൂടെയും, അറിവു നേടാന്‍ നടത്തിയ ശ്രമങ്ങളിലൂടെയും കേരളത്തിലെ പൊതു രാഷ്ട്രീയ നേതാക്കന്മാരുടെ മുന്‍നിരയിലെത്തിയ വ്യക്തി; സാധാരണക്കാരായ രാഷ്ട്രീയക്കാരുടെയിടയില്‍ അസാധാരണക്കാരനാവാന്‍ ശ്രമിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്! മുസ്ലീം ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കാനും, പാണക്കാട്ടു മുഹമ്മദലി ശിഹാബ് തങ്ങളെ വിമര്‍ശിക്കാനും തന്റേടം കാണിച്ച നേതാവ്; തികഞ്ഞ മതേതരവാദി; കേരള രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു ആര്യാടന്‍-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
മാധ്യമ പ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെ ആകണമെന്ന ഉപദേശം നമ്മൾ കേട്ടു തഴമ്പിച്ചതാണ്. എന്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയതെന്നറിയുമോ ? പെണ്ണു പിടിയനായിരുന്ന അന്നത്തെ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് എഴുതിയതിന്. ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ കുറെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി പിടിച്ചകത്തിടുമായിരുന്നു. ഫ്രീയായി കുറെ പോക്സോയും. കാലം മാറിയിട്ടും സ്വദേശാഭിമാനിയുടെ നാടുകടത്തൽ സാഹചര്യം ഇന്നും പ്രസക്തമാണ്. അങ്ങനെ സ്വദേശാഭിമാനിയാകാൻ ആർക്ക് കഴിയും ? നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവവും, പ്രതികള്‍ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്യാമറകള്‍ക്കു മുന്നില്‍ ഒന്നും സംഭവിക്കാത്തതുപോലെ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളും കേരളത്തെയാകെ ഞെട്ടിച്ചിരുന്നു; മതതീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടേയിരുന്നു; അക്രമണങ്ങളിലൂടെ അവര്‍ സാന്നിധ്യമറിയിച്ചു ! മത തീവ്രവാദവും മതരാഷ്ട്രവാദവുംആപത്തു തന്നെ; അതു ഭൂരിപക്ഷ മതവിഭാഗത്തിന്‍റേതായാലും ന്യൂനപക്ഷ വിഭാഗത്തിന്‍റേതായാലും; ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയത്തിനാവണം സ്ഥാനം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്