പൊളിറ്റിക്സ്
ഹൈക്കമാന്റിനെ വെല്ലുവിളിച്ച് ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കാൻ സുധാകരപക്ഷം. ദീപദാസ് മുൻഷിയെ കേരളത്തിന്റെ ചുമതലയിൽ നിന്നും മാറ്റണമെന്നും ആവശ്യം. രണ്ട് ദിവസത്തിനുള്ളിൽ തനിക്ക് പറയാനുള്ളത് പറയുമെന്ന് സുധാകരൻ. നീക്കങ്ങൾ തീരുമാനിക്കുന്നത് സുധാകര പക്ഷത്തിന്റെ ഒപ്പമുള്ള കെ.പി.സി.സി ഉന്നതൻ
കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കുന്നതിനെതിരെ കോൺഗ്രസിനകത്ത് എതിർപ്പും അമർഷവും പുകയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണിയെ അംഗീകരിക്കില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ച് ഒരുവിഭാഗം നേതാക്കൾ. എതിർപ്പ് അവഗണിച്ച് ആൻേറായെ അധ്യക്ഷനാക്കിയാൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉറപ്പ്. സുധാകരന് പിന്തുണയേറിയതോടെ അധ്യക്ഷ മാറ്റത്തിന് സഡൻ ബ്രേക്കിട്ട് ഹൈക്കമാൻഡും
വിഴിഞ്ഞത്തെ വിപ്ലവം. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം തങ്ങൾക്കെന്ന അവകാശവാദം മുറുക്കി സി.പി.എം. യു.ഡി.എഫ് വിമർശനത്തെ നേരിടാൻ പത്രസമ്മേളനവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പൂർണ്ണമായ സ്വകാര്യ വത്ക്കരണത്തെയാണ് എതിർത്തതെന്നും ന്യായീകരണം. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപ്പറ്റി പ്രതികരണമില്ല
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസിലെ നേതൃമാറ്റ അഭ്യൂഹങ്ങൾ വീണ്ടും സജീവം. നേതൃമാറ്റം സംബന്ധിച്ച അനിശ്ചിതത്വം എത്രയും വേഗം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ പ്രധാനനേതാക്കൾ. നേതൃമാറ്റ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ കെ.സുധാകരനും നിരാശ. സുധാകരൻ ഖാർഗെയേയും രാഹുൽ ഗാന്ധിയേയും കണ്ടത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാൻ
പഹൽഗാമിലെ ഭീകരാക്രമണത്തിലെ പ്രതികരണം തരൂരിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയാക്കുന്നു. രഹസ്യാന്വേഷണത്തിലുണ്ടായ വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടതെന്നും ഇതൊക്കെ ഏതൊരു രാജ്യത്തും സംഭവിക്കാവുന്നതാണെന്നും തരൂർ. ഒരു രാജ്യത്തിനും 100% കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനമില്ല. ഇപ്പോൾ ശ്രമിക്കേണ്ടത് പ്രതിസന്ധി മറികടക്കാൻ. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ മറുകണ്ടം ചാടുമോ
അക്ഷീണം പ്രവർത്തിച്ച പാർട്ടിയിൽ എ കെ ജി സെന്ററിൽ വെച്ചു തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരത്തിൽ പി കെ ശ്രീമതി; സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പങ്കെടുക്കാമെന്ന എം എ ബേബിയുടെ നിലപാട് പിണറായിയുടെ സമ്പൂർണ്ണ ആധിപത്യമുള്ള കേരള ഘടകത്തിൽ നടപ്പാകാനിടയില്ല. 'വിലക്ക്' വാർത്തയുടെ ഉറവിടം പാർട്ടിക്കുള്ളിൽ നിന്നു തന്നെയെന്ന സംശയത്തിൽ ശ്രീമതി