പൊളിറ്റിക്സ്
മുൻ എം.എൽ.എ പി.രാജുവിൻെറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വെട്ടിലായി സിപിഐ. വഴിത്തിരിവായത് 7 പേർക്കെതിരെ നടപടിയെടുക്കാനുള്ള പാർട്ടി നീക്കത്തെ ചോദ്യം ചെയ്ത് പി രാജുവിന്റെ കുടുംബം രംഗത്തെത്തിയതോടെ. പാർട്ടി മാറ്റിനിർത്തിയ 7 പേരും പി.രാജുവിന്റെ അടുപ്പക്കാർ. ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ തെളിവുകൾ നിരത്തി മറുപടി പറയുമെന്ന് കുടുംബത്തിന്റെ മുന്നറിയിപ്പ്
പാർട്ടിയെ വെട്ടിലാക്കിയ മോദി സ്തുതിയിൽ പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ വടിയെടുത്ത് കോൺഗ്രസ്. താക്കീത് നൽകി നേതൃത്വം. വ്യക്തിപരമായ അഭിപ്രായം പറയേണ്ട സമയമല്ല ഇത്. തരൂരിനെ താക്കീത് ചെയ്തത് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ത്യ -പാക് വെടിനിർത്തൽ വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും സണ്ണി ജോസഫ്
സീറ്റ് വേണോ ക്യൂ.ആർ.കോഡിൽ രജിസ്റ്റർ ചെയ്യണം. ബീഹാറിൽ പുതിയ പരിഷ്ക്കാരവുമായി കോൺഗ്രസ്. 243 നിയമസഭാ മണ്ഡലങ്ങളിലും സമഗ്ര സർവ്വേ നടത്തി പാർട്ടി. സ്ഥാനാർത്ഥികൾ മികച്ചവരാവുമെന്നും ഔദ്യോഗിക ്രപതികരണം. തിരഞ്ഞെടുപ്പ് നവംബറിലെന്ന് സൂചന. ജെ.ഡി.യു - ബി.ജെ.പിയെ സഖ്യത്തെ വീഴ്ത്താൻ തന്ത്രമൊരുക്കി കോൺഗ്രസ്.
കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതിൽ അഭിപ്രായംതേടി രാഹുൽ ഗാന്ധിയുടെ അസാധാരണ ഇടപെടൽ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ നേരിട്ട് വിളിച്ച് രാഹുൽ. സുധാകരൻ തുടരണോ മാറണോയെന്ന് അഭിപ്രായം ആരാഞ്ഞു. ചേരിതിരിഞ്ഞ് നേതാക്കളും. അന്തിമ തീരുമാനം രാഹുൽ നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ശേഷം