പൊളിറ്റിക്സ്
കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണോ ? നേതാക്കളെ വെവ്വേറെ കണ്ട് അഭിപ്രായ വോട്ടെടുപ്പ് തുടങ്ങി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. മുല്ലപ്പളളിയെ മാറ്റിയപോലെ സുധാകരനെ നീക്കുക അത്ര എളുപ്പമല്ല. കെപിസിസി അധ്യക്ഷന് തുല്യമായ പദവി നൽകിയില്ലെങ്കിൽ സുധാകരൻ നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്തും. പിണക്കാതെ പരിഹരിക്കാൻ എഐസിസി
പി.വി.അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഉടൻ ഉണ്ടാകില്ല. അടിക്കടി രാഷ്ട്രീയ നിലപാടുകൾ മാറുന്ന അൻവറിൻെറ സവിശേഷ ശൈലിയിൽ വിശ്വാസമില്ല. മുന്നണി വിപുലീകരണം അടിയന്തിര അജണ്ടയായാൽ ആദ്യം പരിഗണിക്കേണ്ടത് നേരത്തെ യു.ഡി.എഫ് വിട്ടുപോയ കേരളാ കോൺഗ്രസ് എം അടക്കമുളളവരെയാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ
സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഇക്കുറി വിപ്ലവ സാധ്യത ! പാർട്ടിയിലെ പവർ ഗ്രൂപ്പിനെ നയിച്ചിരുന്ന പി.കെ ശശി ജില്ലാ നേതൃത്വത്തിനെതിരെ തിരിയുമോയെന്ന് ആശങ്ക. ഒപ്പം ചേരാൻ എൻ.എൻ.കൃഷ്ണദാസും. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റാൻ നീക്കം. തരം താഴ്ത്തലിനുള്ള വാശി തീർക്കാൻ ശശിയും കൂട്ടരും. എം.വി.ഗോവിന്ദനും പിണറായിക്കും മുന്നിൽ ഉയരുമോ വിപ്ലവ സ്വരം ?
സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചോ ? നയപ്രഖ്യാപനത്തിൽ ഒരക്ഷരം മിണ്ടിയില്ല. ശമ്പളത്തിനും പെൻഷനും മാസംതോറും കടമെടുക്കുന്ന സർക്കാർ സിൽവർലൈനിന് 77,800കോടി എങ്ങനെ കണ്ടെത്തും. കടമെടുത്താൽ എങ്ങനെ തിരിച്ചയ്ക്കും ? ജനങ്ങളുടെ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ട് ജനരോഷത്തിൽ പൊള്ളിയ സർക്കാർ സിൽവർലൈനിൽ നിന്ന് പിൻവാങ്ങുകയാണോ ? സിൽവർലൈൻ സാധാരണ ലൈനാക്കി മാറ്റാൻ നിർദ്ദേശിച്ച് റെയിൽവെ
പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ മനംമടുത്ത് ഇടത് അനുകൂല തൊഴിലാളി - സർവീസ് സംഘടനകൾ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടുമ്പോൾ സി.പി.ഐയുടെ സംഘടനകൾ പ്രക്ഷോഭവുമായി തെരുവിൽ ! ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള എ.ഐ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച് വെള്ളിയാഴ്ച. പിണറായിയെ വിറപ്പിക്കാൻ സിപിഐ
ലീഗ് - സമസ്ത സമവായ നീക്കം വീണ്ടും പൊളിഞ്ഞു. അനുരഞ്ജന നീക്കങ്ങളെ തകിടം മറിച്ചത് സാദിഖലി തങ്ങളെ കാണാനെത്തിയവർ പരസ്യ ഖേദ പ്രകടനം നടത്താൻ തയ്യാറാവാതായതോടെ. പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ സമസ്ത നേതാക്കൾ മര്യാദ പുലർത്തിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ടറിയിച്ച് സാദിഖലി തങ്ങൾ. ലീഗിൻെറ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിൽ സമസ്തയിലെ ലീഗ് വിരുദ്ധർ