പൊളിറ്റിക്സ്
രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ചർച്ചക്കെടുക്കാതെ കെ.പി.സി.സി നേതൃയോഗം. ചർച്ചയായത് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ മാത്രം. വിവാദം ഉപേക്ഷിച്ച് രാഷ്ട്രീയ എതിരാളികൾക്ക് തിരിച്ചടി നൽകാനുള്ള തന്ത്രത്തിൽ കോൺഗ്രസ്. സി.പി.എം - ബി.ജെ.പി ക്യാമ്പുകളിൽ ആശങ്ക വിതച്ച് കോൺഗ്രസ് നീക്കം
യൂത്ത് കോൺഗ്രസ് അധ്യക്ഷനായുള്ള ചരടുവലികൾ തുടങ്ങി എ, ഐ ഗ്രൂപ്പുകൾ. രാഹുൽ മാങ്കൂട്ടത്തിൽ വീണതിൻെറ ക്ഷീണം മറികടക്കാൻ കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കാൻ ഷാഫി പറമ്പിലിന്റെ നീക്കം. ഷാഫിയുടെ 'പ്ലാൻ ബി'യിൽ ഒ.ജെ.ജനീഷും. അബിൻ വർക്കിക്കായി സമ്മർദം ശക്തമാക്കി ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ്. ഷാഫി പറമ്പിലിന് വേണ്ടി തന്ത്രപരമായി തഴയുമോ എന്ന ആശങ്കയിൽ ബിനു ചുളളിയിലിനെ പിന്തുണക്കുന്നവരും
സസ്പെൻഷനിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ. നേതാക്കളെ ചൊടിപ്പിച്ചത് പാർട്ടിനേതൃത്വത്തിലുളളവരുടെ കുടുംബങ്ങളിലേക്ക് കടന്നുകയറിയ രാഹുലിന്റെ ഹീനമായ പെരുമാറ്റം. എം.എൽ.എ സ്ഥാനം നിലനിന്നെങ്കിലും കോൺഗ്രസിലേക്കുളള തിരിച്ചുവരവ് പ്രയാസകരമാകുമെന്ന് ഉറപ്പ്. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ചേക്കേറാമെന്ന് കരുതിയാൽ അതും നടക്കില്ല. രാഹുലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ വനവാസം
രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ട് രാജിവെപ്പിക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്തതിനാൽ രാജിവെച്ചാൽ അബദ്ധമാകുമെന്നും നിയമോപദേശം. ഓഡിയോ ക്ലിപ്പിലെ ശദ്ബം ആരുടേതെന്നതിൽ ഇതുവരെ വ്യക്തതയില്ല. കോൺഗ്രസ് നീക്കം ഉപതിരഞ്ഞെടുപ്പിനുളള സാധ്യത ഇല്ലാതാക്കുന്നതിന് വേണ്ടി. രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും. ഇനി മത്സരിപ്പിക്കുകയുമില്ല
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. രാജി അനിവാര്യമെന്ന നിലപാടിൽ പ്രമുഖ നേതാക്കൾ. ഹൈക്കമാൻഡ് സമ്മർദം ശക്തമാകുമ്പോഴും പിന്നോട്ട് വലിഞ്ഞ് സണ്ണി ജോസഫും എ.പി.അനിൽകുമാറും ഷാഫി പറമ്പിലും. തീരുമാനം മന്ദഗതിയിലാക്കുന്നത് ഉപതെരഞ്ഞെടുപ്പ് ഭയമെന്നും വിമർശനം. സ്വയം രാജി പ്രഖ്യാപിക്കാതെ പ്രതിരോധ ശ്രമവുമായി രാഹുലും
പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രണ്ട് ദിവസത്തിനകം. പ്രസിഡന്റ് സ്ഥാനത്തിനായി കരുക്കൾ നീക്കി നേതാക്കൾ. ബിനു ചുള്ളിയിൽ, കെ.എം അഭിജിത്ത്, അരിത ബാബു, ഡോ. സോയ ജോസഫ് എന്നിവർ പരിഗണനയിൽ. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടി നേതാക്കൾ. അബിൻ വർക്കിക്കെതിരെ 'എ' ഗ്രൂപ്പ് നേതാക്കൾ