പൊളിറ്റിക്സ്
കെ.പി.സി.സി പുന:സംഘടനാ പട്ടിക പ്രഖ്യാപനം ഈമാസം 12ന് ശേഷം മാത്രം. ഭാരവാഹികൾ 100 കടക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശം. 9 ജില്ലകളിലെ ഡി.സി.സി പ്രസിഡൻറുമാർ മാറുമെന്ന് ഉറപ്പ്. തിരുവനന്തപുരത്ത് എൻ.ശക്തൻ തുടരാൻ സാധ്യത. ആലപ്പുഴയിൽ ഈഴവ പ്രാതിനിധ്യം മുഖ്യപരിഗണനയെന്ന് സൂചന. കോട്ടയത്തെ നിയമനം തിരുവഞ്ചൂരിന്റേയും ചാണ്ടി ഉമ്മന്റേയും താൽപര്യംകൂടി പരിഗണിച്ച്
അടുത്തമാസം നിയമസഭ ചേരാനിരിക്കെ ഡിജിറ്റൽ വി.സി നിയമനത്തിന് തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത് വൻ കള്ളക്കളി. വി.സി നിയമനത്തിൽ ഗവർണർ കാഴ്ചക്കാരന്റെ റോളിൽ. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയില്ല. അഞ്ചംഗകമ്മിറ്റിയിൽ നാലുപേരും സർക്കാരിന്റെ ആളുകൾ. സർക്കാരിന്റെ ഇഷ്ടക്കാരെ വി.സിയാക്കാം. ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ല. സർക്കാരും ഗവർണറും തമ്മിൽ അടുത്ത ഏറ്റുമുട്ടലിന് വിഷയമായി
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ കേരളത്തിൽ ഹിന്ദുത്വ ആശയ പ്രചരണം ശക്തമാക്കാൻ വിശ്വഹിന്ദുപരിഷത്ത്. ഹിന്ദുമതം വിട്ടവരെ തിരികെയെത്തിക്കാൻ ഘർവാപ്പസി പരിപാടി വ്യാപിപ്പിക്കും. ഇതിനായി ബജറംഗ്ദൾ - ദുർഗാവാഹിനി പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനം. സംസ്ഥാനത്ത് 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും ആക്ഷേപം. വി.എച്ച്.പിയുടെ പുതിയ നീക്കം കേരളത്തിൽ കളംപിടിക്കാൻ
സിപിഎം നേതാക്കൾ ജ്യോതിഷിയെ കാണാൻ പോകുന്നുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവിൻെറ പരിഹാസം. ലക്ഷ്യം വെച്ചത് എം.വി.ഗോവിന്ദനെ ? ജ്യോതിഷിയെ കണ്ട വിഷയം ഉയർത്തിക്കൊണ്ടുവന്നതിനു പിന്നിൽ കണ്ണൂരിലെ ഭിന്നത. അണികളെ പറഞ്ഞുപഠിപ്പിക്കുന്നത് വൈരുദ്ധ്യാത്മിക ഭൗതികവാദം, സ്വകാര്യതയിൽ ദൈവവും ജ്യോതിഷിയും മുഖ്യം !
2 മാസമായി പെൻഷനും ഒരു മാസത്തെ ശമ്പളവും മുടങ്ങി. എന്നിട്ടും രാഷ്ട്രീയക്കളി നിർത്താതെ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയക്കാർ. വർഷം തീരാറായിട്ടും ബജറ്റ് പാസാക്കിയില്ല. പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് നൽകലുമടക്കം പ്രതിസന്ധിയിൽ. നയാ പൈസയില്ലെങ്കിലും, ഗവർണർ നിയമിച്ച വി.സിയെ അംഗീകരിക്കില്ലെന്ന് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയക്കാർക്ക് വാശി
തലസ്ഥാന ജില്ലയിലെ സി.പി.ഐ 'നായർ പാർട്ടി'യെന്ന് ആരോപിച്ച് ലഘുലേഖ അടിച്ചിറക്കി ഒരുവിഭാഗം നേതാക്കൾ. 65 അംഗ ജില്ലാ കൗൺസിലിൽ 35 പേരും നായർ സമുദായക്കാർ. പാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗം ചെയ്ത ഈഴവർക്ക് പുല്ലുവില. സർക്കാർ പദവികളിലുള്ളവരുടെ കണക്കിലും നായർ സമുദായം മുന്നിൽ. നായർ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥി നേതാക്കൾ കൊമ്പത്തെത്തിയെന്നും ആരോപണം. ജാതി പോരിനിടെ നാളെ ജില്ലാ സമ്മേളനം
കോൺഗ്രസ് പുന:സംഘടന പ്രഖ്യാപനം 10 നകം. 4 ഡി.സി.സി അധ്യക്ഷന്മാരെ നിലനിർത്താൻ ആലോചന. കൊല്ലം നിലനിർത്താൻ കൊടിക്കുന്നിലും ആലപ്പുഴക്കായി ചെന്നിത്തലയും രംഗത്ത്. ജംബോ കമ്മിറ്റിക്ക് സാധ്യത. 5 വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരും ഉറപ്പ്. സെക്രട്ടറിമാരുടെ എണ്ണം 70 വരെയും ആയേക്കും
മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രിമാരുടെ മുട്ട് വിറയ്ക്കും ! കേരളത്തിൽ പിണറായി വിജയൻെറ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് സി.പി.ഐയിൽ വിമർശനം. പിണറായിയെ പുകഴ്ത്തിയ സിപിഐ നേതാവിനും കൊല്ലം സമ്മേളനത്തിൽ വിമർശനം. മാവേലി സ്റ്റോറുകൾ പൂച്ചകളുടെ പ്രസവാശുപത്രി ആണെന്നും പരിഹാസം. ബിനോയ് വിശ്വത്തിൻെറ നിലപാടുകളിൽ വ്യക്തതയില്ലെന്നും പ്രതിനിധികൾ. സർക്കാർ സമ്പൂർണ പരാജയമെന്ന് വിലയിരുത്തൽ