പൊളിറ്റിക്സ്
ബിഎ പാസാവാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസിൽ എംഎയ്ക്ക് പ്രവേശനം. പരീക്ഷയെഴുതാൻ 75% ഹാജർ വേണ്ടിടത്ത് ആർഷോയ്ക്കുള്ളത് 10% മാത്രം. ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതിയില്ലെങ്കിലും പി.ജി ക്ലാസിലിരുത്തിയത് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം. ആർഷോയെ നീക്കണമെന്ന് ഗവർണർക്കും വിസിക്കും പരാതി. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുന്നത് ഇങ്ങനെയോ ?
രാഷ്ട്രീയ വിവാദത്തിൽ പാർട്ടിയും മുന്നണിയും സർക്കാരും കുലുങ്ങിയാലും നിലപാട് മാറ്റില്ലെന്ന വാശിയിൽ മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് വരാതെ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് എതിരെ നടപടിയില്ല. വിവാദങ്ങളുടെ കേന്ദ്ര ബിന്ദു ആയിട്ടും അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്ന ചോദ്യം സി.പി.എമ്മിലും മുന്നണിയിലും ശക്തമാകുന്നു.
മിത്തോ, അഭ്യൂഹമോ അല്ല; സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്.എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല; നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും; അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല-കുറിപ്പുമായി പി.വി. അന്വര്
പൊലീസ് തലപ്പത്തെ പുതിയ അഴിച്ചുപണിയിലും എ.ഡി.ജി.പി അജിത് കുമാർ 'സുരക്ഷിതൻ' ! നിരവധി പേരെ സ്ഥലം മാറ്റിയിട്ടും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ തന്നെ നിലനിർത്തി മുഖ്യമന്ത്രി. സംരക്ഷണം സി.പി.ഐയുടെ ആവശ്യം തളളിക്കൊണ്ട്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനോട് കാട്ടുന്ന പരിഗണനയിലും കരുതലിലും അമ്പരന്ന് സി.പി.എമ്മും മുന്നണിയും