പൊളിറ്റിക്സ്
രാഷ്ട്രീയ ഗോദയിലേക്ക് വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും; ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു
നിയമസഭാ കൈയ്യങ്കളിയിൽ തെറ്റ് ഏറ്റുപറഞ്ഞ് കെ.ടി. ജലീൽ. കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടത് അബദ്ധമായെന്ന് ജലീൽ. മനുഷ്യനല്ലേ വികാരത്തളളിച്ചയിൽ സംഭവിച്ചതാണെന്നും വിശദീകരണം. ജലീലിൻെറ ഏറ്റുപറച്ചിലിനെ സ്വാഗതം ചെയ്ത് വി.ടി. ബൽറാം. ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നും ബൽറാം
പി.വി. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് എംഎം ഹസൻ, നട്ടെല്ലിൻ്റെ സ്ഥാനത്ത് ഒരു വാഴന്നാര് പോലുമില്ലാത്ത ഹസ്സൻ സാഹിബിൻ്റെ പിന്തുണ വേണ്ടെന്ന് അന്‍വര്‍; എന്നും സിപിഎമ്മിനൊപ്പമെന്നും, പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും വിശദീകരണം
'പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നോക്കിക്കോ'-പൊലീസിനെ വെല്ലുവിളിച്ച് കെ. സുധാകരന്
പി. ശശിയേയും പൊലീസ് ഉന്നതരെയും പി.വി. അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ സിപിഎം നേതൃത്വമോ ? സംശയങ്ങൾ ഉയർത്തുന്നത് അൻവറിൻെറ പ്രതികരണങ്ങൾ. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമവായ ലൈൻ സ്വീകരിച്ച അൻവർ, എം.വി. ഗോവിന്ദനെ കണ്ടതിന് പിന്നാലെ വിമർശനം കടുപ്പിച്ചത് ചൂണ്ടിക്കാട്ടി നേതാക്കൾ. റിയാസിനെ മുഖ്യമന്ത്രിയാക്കാനുളള നീക്കമെന്ന് പിണറായി വിരുദ്ധ വിഭാഗം
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് പാട്യം ഗോപാലന്റെ മകന്; പി. ശശിയെ പോലുള്ള ഒരാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പ്; പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഓഫീസിലും അദ്ദേഹത്തെ അടുപ്പിക്കരുതെന്ന് വിമര്‍ശനം; ശശിയുടെ 'ശശിയോഗം' പാര്‍ട്ടിക്ക് തലവേദനയെന്നും ഉല്ലേഖ്