Recommended
ഒരു വശത്ത് കേന്ദ്രവുമായി സുപ്രീംകോടതിയിൽ നിയമയുദ്ധം. മറുവശത്ത് ബജറ്റിൽ പ്രത്യേക പാക്കേജിനായി അഭ്യർത്ഥന. വരുന്ന കേന്ദ്രബജറ്റിൽ 24000കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം. വിഴിഞ്ഞത്തിന് 5000കോടി, മനുഷ്യ, വന്യജീവി സംഘർഷത്തിന് 1000കോടി, റബറിന് 1000കോടി, നെല്ല് സംഭരിക്കാൻ 2000കോടി, ദേശീയപാതാ വികസനത്തിന് 6000കോടി. ഇത്തവണയെങ്കിലും കേന്ദ്രം കനിയുമോ ?
വാർത്താ ചാനലുകളുടെ റേറ്റിംഗിൽ വെല്ലുവിളികളില്ലാതെ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്. രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും റിപ്പോർട്ടർ ടിവിക്ക് ഗണ്യമായ പോയിന്റ് ഇടിവ്. ട്വൻറി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുന്നു. പതിവുപോലെ നാലും അഞ്ചും സ്ഥാനത്ത് മനോരമയും മാതൃഭൂമിയും. ചലനമുണ്ടാക്കാതെ എറ്റവും പിന്നിൽ മീഡിയാവൺ
കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്നത് കരുതിക്കൂട്ടി. നിർണായകമായത് പ്രതിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും സഹോദരിയുമായി നടത്തിയ ചാറ്റിംഗിലെ വാചകങ്ങളും. കോടതിയിൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. ആശങ്കയോടെ പ്രതിഭാഗം. സ്വത്തിനുവേണ്ടിയുള്ള അരുംകൊലയിൽ ജോർജ് കുര്യന് വധശിക്ഷ ലഭിക്കുമോയെന്ന് നാളെ അറിയാം
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി എംഎൽഎ തുടരും. വി.കെ പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് ഉറപ്പായി. കോൺഗ്രസ് വിട്ടുവന്ന പി.എസ് പ്രശാന്തിനും സാധ്യത. ഏരിയാ സെക്രട്ടറിയുടെ ബിജെപി അംഗത്വം സമ്മേളനത്തിൽ വൻ ചർച്ചയാകും. വിഭാഗീയതയില്ലെങ്കിലും സമ്മേളനം നടക്കുന്നത് മൂന്ന് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാതെ
സ്വകാര്യ ബസുകൾ ഇടിച്ച് ആളുകൾ മരണപ്പെട്ടാൽ ബസിന്റെ പെർമിറ്റ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. വാഹനങ്ങളുടെ മത്സര ഓട്ടം നിർത്തലാക്കാനായി ജിയോ ടാഗിങ് ഏർപ്പെടുത്തും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് പിഴയും ഈടാക്കും. നിയമം കടുപ്പിച്ച് ഗതാഗത വകുപ്പ്