Recommended
എ.ഡി.ജി.പി അജിത്തിനെ മാറ്റിയ ഉത്തരവിൽ അടിമുടി കുഴപ്പം. നിയമസഭ സമ്മേളിക്കുന്നതിനാൽ മനോജ് എബ്രഹാമിന് ഇന്റലിജൻസ് മേധാവി സ്ഥാനം ഒഴിയാനാവില്ല. ഇന്റലിജൻസിന് പുതിയ മേധാവിയെ തേടി സർക്കാർ. എ.ഡി.ജി.പിമാരായ ശ്രീജിത്തിനും വിജയനും സാദ്ധ്യത. ബറ്റാലിയന് ആസ്ഥാനത്തെത്തി ചുമതലയേറ്റ് അജിത് കുമാർ. അധികം വൈകാതെ ക്രമസമാധാന ചുമതലയിൽ തിരിച്ചെത്തുമെന്നും അഭ്യൂഹം
'ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്'- മാധ്യമങ്ങളെ വിമര്‍ശിച്ചും അന്‍വറിന് മറുപടി നല്‍കിയും എ. വിജയരാഘവൻ
നേരിയ വോട്ടു വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്ന പാലക്കാട് ഇത്തവണ ബിജെപി ലക്ഷ്യം വിജയം മാത്രം. കോണ്‍ഗ്രസിന്റെ ജനപ്രിയ താരങ്ങള്‍ മല്സരത്തിനുണ്ടാകില്ലെന്നത് ആശ്വാസം. ജില്ലയ്ക്കു പുറത്തുനിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്ഥിയെങ്കില് നാട്ടുകാരനായ കൃഷ്ണകുമാറിനെ മല്‍സരിപ്പിക്കുന്നത് ബിജെപി പരിഗണനയില്‍. കെ സുരേന്ദ്രനെ ഇറക്കി കളം കടുപ്പിക്കാനും നീക്കം..
സ്ഥലംമാറ്റിയിട്ടും എ.ഡി.ജി.പി അജിത്കുമാർ സർക്കാരിന് തലവേദനതന്നെ. അജിത്തിനെതിരെയടക്കം പ്രതിപക്ഷം ഉന്നയിച്ച 49 ചോദ്യങ്ങൾ സഭയിൽ മറുപടി നൽകേണ്ടാത്തവയാക്കി മാറ്റിയതിൽ സഭയിൽ ബഹളം. പരസ്പരം കൊമ്പുകോർത്ത് സതീശനും സ്പീക്കറും. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായപ്പോൾ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം. അജിത്തിനെ സംരക്ഷിച്ചത് നിയമസഭയിലും സർക്കാരിനെ തിരിച്ചടിക്കുന്നു
പ്രതിപക്ഷ നേതാവിന്റെ രൗദ്രഭാവം ആവാഹിച്ച് വിഡി സതീശൻ. മുഖ്യമന്ത്രി അഴിമതിക്കാരനെന്നും അങ്ങനെ ആവരുതെന്നാണ് നിത്യേന താൻ പ്രാർത്ഥിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മുഖത്തേക്ക് വിരൽചൂണ്ടി സതീശൻ. മറുപടിയില്ലാതെ, 'സതീശനല്ല വിജയൻ' എന്ന പതിവു തള്ളുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് സതീശൻ. ഇന്ന് സഭയിൽ കണ്ടത് കേരള രാഷ്ട്രീയത്തിന്റെ ദിശമാറ്റത്തിന്റെ തുടക്കം