Recommended
നിക്ഷേപകർക്ക് പണം കൊടുക്കാതെ വലച്ച കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന് റബ്കോ നൽകാനുള്ളത് ഏഴരക്കോടി രൂപ. കരുവന്നൂരിനെ വെട്ടിലാക്കിയത് സ്ഥിര നിക്ഷേപമായി സ്വീകരിച്ച 1.2 കോടി രൂപ. തിരിച്ചടവ് മുടങ്ങിയതോടെ തുക 7.57 കോടി രൂപയിലെത്തി. പുതിയ ഓഡിറ്റ് നടന്നാൽ ബാധ്യത ഇനിയും ഉയരും. പലിശ അടയ്ക്കാൻ സാധിക്കാത്തത് സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തത് കൊണ്ടെന്ന് സഹകരണ മന്ത്രി
അൻവര്‍ ഇനി സിപിഎമ്മിന് വര്‍ഗശത്രു. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പഴയമിത്രത്തെ വർഗശത്രുവെന്ന് വിളിച്ചത് എ. വിജയരാഘവൻ. മാധ്യമങ്ങൾക്കും വിമർശനം. മാധ്യമ പ്രവർത്തകരിൽ നല്ല ഷർട്ടും പാൻ്റും ലിപ്സ്റ്റിക് ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്ന് വിജയരാഘവൻ. മാധ്യമങ്ങൾ എന്തുപറഞ്ഞാലും മൂന്നാം തവണയും കേരളം പിണറായി ഭരിക്കുമെന്നും വിജയരാഘവൻെറ വെല്ലുവിളി