ഫുട്ബോൾ
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ പ്രേമികളെ സംബന്ധിച്ച് മറഡോണ 'എല്‍ ഡിയോസാണ്', സാക്ഷാല്‍ ദൈവം !
അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി; അലാസ്ക മുതല്‍ ആസ്ത്രേലിയ വരേയും ജപ്പാന് മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു; പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു; ഒരു ബ്രസീല്‍ ആരാധകന്റെ മറഡോണ അനുസ്മരണം