united arab emirates
അബുദാബിയിൽ റോഡ് സുരക്ഷ കർശനമാക്കി ഗതാഗത വകുപ്പ്. ബൈക്ക് യാത്രികർ നിശ്ചിത അകലം പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഗതാഗതത്തിരക്കും വേഗവും അനുസരിച്ച് മുന്നിലെ വാഹനവുമായി ചുരുങ്ങിയത് മൂന്ന് സെക്കൻഡ് എങ്കിലും അകലം പാലിക്കുന്ന രീതിയിൽ വേണം ഡ്രൈവ് ചെയ്യാൻ. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷയും കടുക്കും
ലോകത്ത് ഭക്ഷ്യ ക്ഷാമം ഇല്ലാതാക്കാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് യുഎഇ. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ യുഎഇ ഉയർത്തിയത് ആരും പട്ടിണി കിടക്കരുതെന്ന രാജ്യത്തിന്റെ നിലപാട്. യോഗത്തിൽ വച്ചുതന്നെ 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ബൃഹത് പദ്ധതിയും പ്രഖ്യാപിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതികളിലെ മുഖ്യപരിഗണന നൽകേണ്ടത് സ്ത്രീകൾക്കും കുട്ടികൾക്കുമായിരിക്കമെന്ന നിർദേശവും മന്ത്രി നൽകി; ഇതാണ് ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ച് ഉയർത്തുന്ന യുഎഇ മാതൃക