ലേഖനങ്ങൾ
പെരിയാർ കടുവാസങ്കേതം മുഴുവൻ ആനകളാണെന്നും അരിക്കൊമ്പർ അവയുമായി ചങ്ങാത്തം കൂടി അവിടെയുള്ള സമൃദ്ധമായ തീറ്റയെല്ലാം തിന്ന് അർമാദിച്ചു കഴിയുമെന്നുമുള്ള കണക്കുകൂട്ടലെല്ലാം വെറുതെയായി. അവിടെ തീറ്റയുണ്ടായിരുന്നെങ്കിൽ റേഷൻ കട തേടി അവൻ തമിഴ്നാട്ടിലെ റോസ് മല വരെ പോകുമായിരുന്നോ ? കുമിളിയിലെ വീടിനുള്ളിലേക്ക് തുമ്പിക്കൈ നീട്ടുമായിരുന്നോ ? അരിക്കൊമ്പർ അലയുന്നതെന്തുകൊണ്ട് ?
1947 ആഗസ്റ്റ് 14 അർദ്ധരാത്രി കൃത്യം 12 മണിക്ക് മൗണ്ട് ബാറ്റൺ പ്രഭു അധികാരകൈമാറ്റ ചിഹ്നമായി ചെങ്കോൽ ജവഹർലാൽ നെഹ്രുവിന് നൽകി. മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനവേളയിൽ ചരിത്രം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടും. ആ ചെങ്കോൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി പുതിയ പാർലമെന്റിലെ സ്പീക്കറുടെ പീഠത്തിനു തൊട്ടടുത്തായി സ്ഥാപിക്കപ്പെടുകയാണ്. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതിന്റെ പ്രതീകമായ ചെങ്കോൽ സ്ഥാപിക്കപ്പെടാൻ തീർത്തും ഉപയുക്തമായ ഇടംതന്നെയാണ് നമ്മുടെ പാർലമെന്റ്
കിഴക്കമ്പലം ട്വന്റി20 വരെ ഒന്ന് പോകുക: മസിലുപിടുത്തം ഉപേക്ഷിക്കുക, രാഷ്ട്രീയ ഏമാന്മാരുടെ തിട്ടൂരം ലംഘിക്കാനുള്ള ആര്‍ജ്ജവം കാട്ടുക: കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ അംഗങ്ങളും ഒരു തവണ ഔദ്യോഗികമോ അനൗദ്യോഗികമോ ആയി കിഴക്കമ്പലം പഞ്ചായത്തില്‍ പോകണം, നേതാക്കള്‍ പറയുന്നത് ഒരു വശത്തിരിക്കട്ടെ. സത്യം എന്താണെന്ന് എല്ലാവരുമറിയേണ്ടതല്ലേ ?
ലഹരി ആരും കുത്തിക്കേറ്റിത്തരില്ല; പക്ഷെ ലഹരിയുടെ കാര്യത്തില്‍ ഈ ധാരണ ശരിയായിക്കൊള്ളണമെന്നില്ല. സുഹൃത്തുക്കളുടെ പ്രലോഭനം മാത്രമല്ല, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരമോഹം മാധ്യമസ്വാധീനം, ജനിതകഘടന, ജീവിതസാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി ഘടകങ്ങള്‍ ലഹരിയിലേക്ക് നീങ്ങാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നുണ്ട് - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
കുട്ടികളെ മിടുക്കരാക്കാൻ ചില ജീവിത നിപുണതകൾ അവർ ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. അവയോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ, പെരുമാറ്റ മര്യാദകൾ, അത്യാവശ്യം പാചകം, സാമ്പത്തിക കാര്യങ്ങളുടെ വിനിമയം, സമയം കൈകാര്യം ചെയ്യൽ, ആതിഥ്യമര്യാദകൾ, അതിഥികളെ സ്വീകരിക്കൽ, എന്നിവയൊക്കെ പഠിപ്പിക്കണം. മക്കളെ മിടുക്കരാക്കാൻ...
ഡല്‍ഹിയെ കണ്ടുപഠിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നു. കര്‍ണാടകയില്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. മധ്യപ്രദേശില്‍ 100 യൂണിറ്റ് സൗജന്യമാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അവരൊക്കെ ആം ആദ്മി ആകുകയാണ്. പക്ഷേ ഇങ്ങ് കേരളത്തില്‍ വീണ്ടും നിരക്ക് കൂട്ടാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. അതായിട്ട് കൂട്ടാതിരിക്കേണ്ടെന്ന് കരുതിക്കാണും ! ആം ആദ്മി തെളിച്ച വഴിയേ പോയവരും പോകാത്തവരും...