ദാസനും വിജയനും
കെ മുരളീധരനും ചെന്നിത്തലയ്ക്കും ശേഷം ഒരു നല്ല കെപിസിസി അധ്യക്ഷനെ വയ്ക്കാന്‍ ഹൈക്കമാന്റിന് കഴിഞ്ഞിട്ടില്ല. ആരെങ്കിലും പറയുന്നത് കേട്ട് എവിടുന്നെങ്കിലും ഒരാളെ നിയമിച്ചാല്‍ അത് പിണറായി -3 നുവേണ്ടിയുള്ള പ്രസിഡന്റാകും. മുല്ലപ്പള്ളിയേയും സുധീരനേയും നിയമിച്ച തെറ്റ് ഇനിയും ആവര്‍ത്തിക്കരുത്. ജനം 100 സീറ്റ് നല്കാന് തയ്യാറാണ്. പക്ഷേ തോറ്റേ അടങ്ങൂ എന്ന വാശി ഹൈക്കമാന്റിനുണ്ടാകരുതേ - ദാസനും വിജയനും
ദുബായ് നഗരത്തില്‍ സ്വപ്ന തുല്യമായ ആഡംബര ജീവിതം നയിച്ച ബല്‍വീന്ദര്‍ സാഹ്നിയുടെ പതനം ഈ സത്യമുള്ള നഗരത്തില്‍ അനാവശ്യ കളികള്‍ നടത്തുന്ന ഓരോ പ്രവാസിക്കുമുള്ള മുന്നറിയിപ്പാണ്. 76 കോടി രൂപ മുടക്കി D5 നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ 'മുതലാളി' ഇപ്പോള്‍ ജയിലിലാണ് ! സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട - ദുബായില്‍ കളി വേറെ ലെവലാണ് - ദാസനും വിജയനും
ലോകത്തേറ്റവും ഭാഗ്യംചെയ്ത വര്‍ഗം കമ്മ്യുണിസ്റ്റു പാര്‍ട്ടിയാണ് ! കരുണാകരന് കൊണ്ടുവന്ന വിമാനത്താവളം ഉദ്ഘാടനം ചെയ്തു. കു..കു..കു..മാര്‍ കൊണ്ടുവന്ന കൊച്ചി മെട്രോ ഉദ്ഘാടിച്ചു. എത്രയോ പേരെ കുരുതി കൊടുത്തിട്ടിപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നു. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. ഇനി നിതിന്‍ ഗഡ്ഗരി കൊണ്ടുവരുന്ന ഹൈവേയും ഉദ്ഘാടിക്കും. പോരേ പൂരം- ദാസനും വിജയനും
മലയാളിയുടെ ഇഷ്ടങ്ങളുടെ മാനദണ്ഡങ്ങളാണ് പ്രശ്നം. പണ്ട് വിഡി രാജപ്പന്, പിന്നെ ഊള തൊപ്പി, ഇപ്പോള്‍ ഒരു വേടന്. കഞ്ചാവുമായി വേടന് കുടുങ്ങിയപ്പോള്‍ ഹൈബ്രിഡുമായി മൂന്നാം നിലയില്‍നിന്ന് ചാടിയവന് വിലസി നടക്കുന്നു. പിന്നെ, മോഹന്‍ലാലിന്റെ ആനക്കൊമ്പ് പ്രശ്നമൊക്കെ തീര്‍ന്നു, ഇപ്പോള്‍ വേടന്റെ പുലിപ്പല്ലാണ് പുത്തന്‍. അസൂയക്കാരുടെയും കുതികാല് വെട്ടുകാരുടെയും സംസ്ഥാനസമ്മേളനമാണ് കേരളത്തില്‍ - ദാസനും വിജയനും
കാശ്മീരില്‍ ശാന്തിയും സമാധാനവും കൈവരികയും ലോക ടൂറിസ്റ്റുകള്‍ കാശ്മീരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ചിലര്‍ നിറയൊഴിച്ചത്. അതാരുടെ ലക്ഷ്യമാണെന്നും എന്തിനായിരുന്നുവെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഹണിമൂണിന് കാശ്മീരില്‍ എത്തിയ ആ ദമ്പതികളുടെ ചിത്രം കരളലിയിക്കുന്നതാണ് - ദാസനും വിജയനും
ഷൈന്‍ ടോം ചാക്കോ റെയ്ഡിനിടെ ഇറങ്ങി ഓടിയത് വെറും കഞ്ചനായതുകൊണ്ടല്ലത്രെ ! ഒപ്പം മുറിയിലുണ്ടായിരുന്ന നടന്മാരെയും നടിമാരെയും രക്ഷിക്കുന്നതിനുള്ള തന്ത്രമായിരുന്നു അതെന്ന് സംശയമുണ്ട്. മുമ്പും ഒപ്പമുണ്ടായിരുന്നവരെ ഒറ്റുകൊടുക്കാത്തവനാണ് ഷൈന്‍. അതുകൊണ്ട് മെഗാ താരത്തിന്റെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമാകാനും കഴിഞ്ഞു - ദാസനും വിജയനും
മല്‍സരിക്കാന്‍ സീറ്റ് തന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുവനെയും കോണ്‍ഗ്രസില്‍ ഇനി വച്ചുകൊണ്ടിരിക്കരുത്. മണ്ഡലം ആരുടെയും പാരമ്പര്യ സ്വത്തല്ല. നിലമ്പൂരില്‍ പാരമ്പര്യമാകരുത് ജയസാധ്യതയായിരിക്കണം കോണ്‍ഗ്രസ് പരിഗണിക്കേണ്ടത്. ജോയ് മല്സരിക്കട്ടെ, ഷൗക്കത്ത് കാത്തിരിക്കണം തവനൂരിനായി - ദാസനും വിജയനും
'ഇഡി' ഭയമില്ലാതെ ഗുജറാത്ത് കലാപം എടുത്ത് കസര്‍ത്തുകാട്ടാന്‍ പൃഥ്വിരാജിനെയും മുരളി ഗോപിയേയുമൊക്കെ പ്രേരിപ്പിച്ച ഘടകമെന്താണ് ? അപ്പോള്‍ അതുക്കും മേലേ ചിലരുണ്ട് ! പരമ ബോറായ സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ കുറെ ഭാഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എമ്പുരാന് ജോറാണ്. ഇഡിയെ ഭയക്കാതെ പണമെറിഞ്ഞ ഗോകുലം ഗോപാലനാണ് യഥാര്‍ഥ നായകന് - ദാസനും വിജയനും
മമ്മുട്ടിയും യൂസഫലിയും മുഹമ്മദ് അനീഷും വികെ അഷ്റഫും ഷാഫി പറമ്പിലും കമാൽ പാഷയും ആസാദ് മൂപ്പനുമൊക്കെയാണ് കേരള മുസ്ലീംങ്ങളുടെ പ്രതിരൂപങ്ങളാകേണ്ടവര്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഭാര്യയെ വീട്ടില്‍ പ്രസവിക്കാന്‍ വിടുന്നവനും ചില വിവരക്കേടുകള്‍ വിളമ്പുന്നവരും വര്‍ഗീയത പ്രസംഗിക്കുന്നവരുമൊക്കെയാണ് ആ റോള്‍ എടുക്കുന്നത്. സമുദായത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നവര്‍ - ദാസനും വിജയനും