Column
ഒരു തയ്യല്‍ പീടികയില്‍ നിന്നും അച്യുതമേനോനോടും കരുണാകരനോടും ആന്റണിയോടും പിണറായിയോടുമൊക്കെ പടവെട്ടി കേരളത്തിന്റെ മുഖ്യമന്ത്രി വരെയായ വിഎസിന്റെ ബുദ്ധിയും തന്ത്രവും കേരളത്തില്‍ വേറൊരു രാഷ്ട്രീയ നേതാവിനും വശമില്ല. അതിനായുള്ള പോരാട്ടത്തിനിടെ സ്വന്തം പാര്‍ട്ടിക്കും സംസ്ഥാന രാഷ്ട്രീയത്തിനുംവരെ പോറലും പൊള്ളലും ഏറ്റു. വിഎസ് കണ്ണും കരളുമായപ്പോള് മറ്റു പല രാഷ്ട്രീയക്കാരും വെറുക്കപ്പെട്ടവരായി മാറി. അപ്പോഴും വിഎസ് സ്വന്തം വഴിക്ക് സഞ്ചരിച്ചു - ദാസനും വിജയനും
ലിവിങ്ങ് ടുഗെതറും രണ്ടാം കെട്ടും മൂന്നാം കെട്ടുമൊക്കെ സര്‍വ്വവ്യാപിയാകുന്നു. മിക്ക വീടുകളിലും ഒറ്റ പുത്രര്‍ അല്ലെങ്കില്‍ 'നമുക്ക് രണ്ട് ' സമ്പ്രദായം. കുടുംബ ബന്ധങ്ങള്‍ കുറയുമ്പോള്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും പതിവാകുന്നു. പ്രവാസലോകത്ത് കുടുംബ പ്രശ്നങ്ങള്‍ കുറച്ചൊക്കെ അഡ്ജസ്റ്റായി പോകുന്നത് ഭര്‍ത്താവിന് ഒരവിഹിതമുണ്ടായാല് ഭാര്യയ്ക്കും വേറെ അവിഹിതം ഉള്ളതുകൊണ്ടാണ്. മലയാളി ജീവിതം വഴിമാറുമ്പോള്‍ - ദാസനും വിജയനും
കേരളത്തിന്റെ തലസ്ഥാനം മുതല്‍ പുതുപ്പള്ളി വരെ റോഡ് കാണുവാന്‍ സാധിച്ചില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര വാഹനം ഓടിച്ച ഡ്രൈവര്‍ പറഞ്ഞത്. കുടുംബത്തെ വരെ അവഹേളിച്ചയാളുടെ മകന്റെ വഴിവിട്ട യാത്രകളുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാതെ മാന്യത കാണിച്ച തറവാടിത്തം മരണം വരെ അദ്ദേഹം മുറുകെപിടിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്ന് ഇപ്പോള്‍ നാടാകെ പറയുന്നു - ദാസനും വിജയനും
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
ഇറാന് - ഇസ്രായേല്‍ പോര് കണ്ടിട്ട് ലോകാവസാനമാണെന്നുവരെ തട്ടിവിട്ടവരുണ്ട്. അവരേപ്പോലെ ജൂതന്മാരുടെ കണക്കുകൂട്ടലുകളും തെറ്റി. ഗാസക്കാരെ അടിച്ചോടിച്ചതുപോലെ രണ്ട് മൂന്ന് ബോംബിട്ട് ഇറാനികളെയും തുരത്താമെന്നാണ് അവര്‍ കരുതിയത്. പക്ഷേ മേലെ ആകാശവും താഴെ ഭൂമിയുമെന്നപോലെ ഇറാനികള്‍ കയറി നിരങ്ങി. യുദ്ധവും തീര്‍ന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ട്രംപ് തിരിച്ചറിയുമോ - ദാസനും വിജയനും
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും