ദാസനും വിജയനും
ഡാകിനി അമ്മുമ്മയോട് സാദൃശ്യമുള്ള നര്‍ത്തകിയുടെ വെറുപ്പിന്റെ ഭാഷ ഈ നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറാണ് ! അതെല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. സാക്ഷാല്‍ ആര്‍എല്‍വി ചാനല്‍ അഭിമുഖത്തില്‍ മണിയുടെ ഹിറ്റ് നാടന്‍ പാട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ചേട്ടൻ മണിയെ കലാഭവന്‍ മണിയാക്കിയ കറുത്തവനായ കലാഭവന്‍ മണികണ്ഠനെകുറിച്ച് ഒരക്ഷരം പറഞ്ഞില്ലല്ലോ. അപ്പോള്‍ അവഗണിക്കലൊക്കെ എല്ലാവരിലുമുണ്ട്. അതിനാല്‍ സത്യഭാമയ്ക്കൊപ്പവുമില്ല, ആര്എല്വിക്കൊപ്പവുമില്ല - ദാസവും വിജയനും
നരേന്ദ്രമോഡിയുടെ സന്ദര്‍ശനങ്ങളുടെ പ്രഭ മങ്ങുന്നു, എണ്ണം കൂടുന്നു ? പലതും പഴയതുപോലെ ഫലിക്കുന്നില്ല. യുപിയും ബിഹാറും മഹാരാഷ്ട്രയും ബിജെപിക്ക് പഴയ അവസ്ഥയിലല്ല. ആന്ധ്രക്കും കര്‍ണാടകക്കും തെലുങ്കാനക്കും പഴയ ഗ്യാരന്റി നല്കില്ലെന്നുറപ്പ്. രാജസ്ഥാനിലും ഡല്‍ഹിയിലും പോലും കാര്യങ്ങള്‍ ഭദ്രമല്ല. ബിജെപി ആവര്‍ത്തിക്കുന്ന 400 പോയിട്ട് 300 കടക്കാന്‍ പെടാപ്പാട് വേണ്ടിവരും - ദാസനും വിജയനും
ഇനി ജനകീയ ഉല്‍സവമാണ്. ആര് ജയിക്കും എന്ന കാത്തിരിപ്പ്. ചിരിക്കുന്ന മുഖമുള്ളവരെയും കാണാന്‍ ഭംഗിയുള്ളവരെയും വിദ്യാഭ്യാസമുള്ളവരെയും കാണാന്‍ ഭംഗിയില്ലെങ്കിലും കഴിവും വിദ്യാഭ്യാസവുമുള്ളവരെയും വിജയിപ്പിക്കുന്നതാണ് മലയാളിയുടെ ശീലം. ശശി തരൂരും എസ് കൃഷ്ണകുമാറും കെ.ആര് നാരായണനും ഡോ. കെ.എസ് മനോജും സുരേഷ് കുറുപ്പും പ്രൊഫ. സാവിത്രി ലക്ഷ്മണനുമൊക്കെ പാര്‍ലമെന്റിലെത്തിയത് മലയാളികളുടെ ഈ 'ഇഷ്ടങ്ങള്‍' മുതലാക്കിയാണ്. ചില പേരുകള്‍ക്കുമുണ്ട് ആകര്‍ഷണം - ദാസനും വിജയനും
ഇത്തവണ ഭാരതത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ്. രാമക്ഷേത്ര ഉദ്ഘാടനം മുതല്‍ പൗരത്വ ഭേദഗതിയും നാമമാത്ര ഇന്ധന വിലക്കുറവും വരെ കാണിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസക്കുറവിനെയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും പോലും പാര്‍ട്ടിക്കുള്ളിലുള്ളത് സ്ഫോടനാത്മക തര്‍ക്കങ്ങളാണ്. തൂക്കു സഭ വരുന്നത് സ്വപ്നം കാണുന്ന നേതാക്കളുടെ എണ്ണവും കൂടി - ദാസനും വിജയനും
സര്‍പ്രൈസുകള്‍ ആണ് എക്കാലവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിരുന്നത്. ഇത്തവണ ആ സര്‍പ്രൈസ് ബിജെപിക്കെതിരെ രാജ്യത്ത് ആദ്യം പ്രയോഗിച്ചത് കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പത്മജയെ ആവാഹിച്ച് കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിച്ച ബിജെപിക്കും അതിന് കൂട്ടുനിന്നുവെന്ന് കരുതുന്ന ഇടതുപക്ഷത്തിനും കണക്കിന് കൊടുത്തു. വടകരയില്‍ നിന്ന് മുരളീധരന് തൃശൂര്‍ക്കും പാലക്കാട്ടുനിന്നും ഷാഫി പറമ്പില്‍ വടകരയിലും എത്തിയപ്പോള്‍ കൂറുമാറ്റ മൊത്തകച്ചവടക്കാര്‍ക്ക് കണക്കിന് കിട്ടി - ദാസനും വിജയനും
ശശി തരൂരും നന്ദന് നിലേക്കനിയും രഘുറാം രാജനും ഡികെ ശിവകുമാറും സച്ചന് ടെണ്ടുല്‍ക്കറും പോലുള്ള പുലികളെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് ബിജെപിക്കാകുന്നില്ല - പകരം ഖുശ്ബുവും ഭീമന് രഘുവും പിസി ജോര്‍ജും പോലെ മറ്റ് പാര്‍ട്ടികള്‍ക്ക് മടുത്ത് പുറത്താക്കിയവരെ മാത്രമാണ് ബിജെപിക്ക് കിട്ടുന്നത്. ബിജെപി ഇനി നേരിടാന്‍ പോകുന്ന പ്രതിസന്ധിയും ഈ അവസരവാദിക്കൂട്ടങ്ങളുടെ തലവേദനയാണ്. ഇതാണ് അവസ്ഥയെങ്കില്‍ നാളെ കോണ്‍ഗ്രസിന്റെ അവസ്ഥയിലാകും ബിജെപിയും - ദാസനും വിജയനും
കോണ്‍ഗ്രസിലെ വര്‍ക്ക് ഫ്രം ഹോം നേതാക്കള്‍ ഒന്നടങ്കം ബിജെപിയിലേയ്ക്ക് പോകുമ്പോള്‍ രക്ഷപെടുന്നത് കോണ്‍ഗ്രസോ ബിജെപിയോ എന്ന് ആലോചിക്കേണ്ടി വരും. ആദ്യം ബിജെപിയിലെത്തിയ കമ്മ്യൂണിസ്റ്റുകാരനായ സികെ പത്മനാഭന് മികച്ച ലീഡറായിരുന്നു. പിന്നീട് ചെന്ന കണ്ണന്താനം വരെയും ഇപ്പോഴെത്തിയ പിസി ജോര്‍ജ് ജിയും പത്മജ ജി വരെയുള്ളവര്‍ എന്താകും എന്ന് മലയാളികളാരോടെങ്കിലും തിരക്കിയാല്‍ മതി. വെള്ളാപ്പള്ളി പറഞ്ഞപോലെ മെമ്പര്‍ഷിപ്പ് ഫീസ് കിട്ടിയതു മിച്ചം - ദാസനും വിജയനും
പൊക്കിയെടുത്തുകൊണ്ടുപോയ പോലീസുകാരെ നോക്കി 'ശമ്പളം കിട്ടിയോടാ തെണ്ടീ നിനക്കൊക്കെ...' എന്നു ചോദിക്കുന്ന ഡിസിസി പ്രസിഡന്റ് ഷിയാസാണിപ്പോള് കോണ്‍ഗ്രസിലെ താരം. തലസ്ഥാനത്ത് 'ജനഗണമംഗളം' പാടിയ പാലോട് രവിയും ആവണക്കെണ്ണകൊണ്ട് എങ്ങാണ്ടൊക്കെ കഴുകിയപോലത്തെ നിലപാടുള്ള ജോസ് വള്ളൂരും പുലിപോലെ വന്ന് എലിപോലായ നാട്ടകം സുരേഷുമൊക്കെ പ്രവര്‍ത്തകരുടെ ട്രോളുകള്ക്കിരയാകുമ്പോള് ഷിയാസിനെയും ജോയിയേയുമൊക്കെപോലെ പുലിക്കുട്ടികളുണ്ട് കോണ്‍ഗ്രസില്‍. അവരിലാണ് പ്രതീക്ഷ - ദാസനും വിജയനും