Current Politics
ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്നാണോയെന്നു മന്ത്രി വി.എന്‍ വാസവന്. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നു ആരും പറഞ്ഞില്ലെല്ലോ, ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ എന്നും മന്ത്രി
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും