Current Politics
രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി മാത്രമേ വൃക്ഷതൈ നടാവൂ എന്നു വരുന്നതു ഭരണഘടനാ ലംഘനമാണെന്നു മന്ത്രി വിഎന്‍ വാസവന്. രാജ്ഭവന് ഭരണഘടനാ സ്ഥാപനം. ഗവര്‍ണര്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മാന്യതയും നിലവാരവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി
ധനവകുപ്പിനു കെ.എസ്.ഇ.ബിയോടു മാത്രം പ്രത്യേക മമത. ധനവകുപ്പിന്റെ നിലപാടുകളോട് മറ്റു വകുപ്പുകള്‍ക്ക് അമര്‍ഷം. കെഎസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ധനവകുപ്പു കാട്ടുന്ന തിടുക്കം എന്തുകൊണ്ടു മറ്റു വകുപ്പുകളോടില്ല. 494.28 കോടി ട്രഷറിയിലിട്ടു സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തെന്നു കെ.എസ്.ഇ.ബിയും
ശമ്പളത്തിനും പെൻഷനും കടംവാങ്ങേണ്ട സർക്കാർ കണ്ണൂർ വരെ അതിവേഗ റെയിൽപ്പാതയുണ്ടാക്കാൻ രണ്ടു ലക്ഷം കോടി എങ്ങനെ കണ്ടെത്തും. പണത്തിന് വഴിയില്ലാതെ കടലാസിൽ ഒതുങ്ങുമോ ശ്രീധരന്റെ അതിവേഗ റെയിൽപ്പാത. കാസർകോട്ട് വരെ യാത്രക്കാർ കുറവായതിനാൽ കണ്ണൂരിൽ നിർത്തും. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് മൂന്നേകാൽ മണിക്കൂർ. കൊച്ചിയിൽ 1.20 മണിക്കൂറിലും കോഴിക്കോട്ട് രണ്ടര മണിക്കൂറിലും എത്താം. സിൽവർലൈനിന്റെ ബദൽപ്പാത കേന്ദ്രം വീണ്ടും പരിഗണിക്കുമ്പോൾ
പൂരം കലക്കലിൽ എഡിജിപി അജിത്തിനെ സർക്കാർ താക്കീത് ചെയ്യും. താൻ വിളിച്ചിട്ട് ഫോണെടുത്തില്ലെന്നും പ്രശ്നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ലെന്നും ആവർത്തിച്ച് മന്ത്രി രാജൻ. മന്ത്രി വിളിച്ചത് കേട്ടില്ലെന്നും ഉറങ്ങിപ്പോയെന്നും അജിത്തിന്റെ മൊഴി. തൃശൂരിലുണ്ടായിട്ടും ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി സുഖമായി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപം. കുറ്റങ്ങൾ അക്കമിട്ടു നിരത്തി ഡിജിപി. നടപടിയെടുക്കാതെ വഴിയില്ലെന്ന ബോദ്ധ്യത്തിൽ സർക്കാർ. അടുപ്പക്കാരനായ അജിത്തിന് പിണറായിയുടെ താക്കീത് വരുന്നു
'ഇവിടെ കേക്കും വൈനും. അവിടെ അടിയും തൊഴിയും'. ബിജെപി ഭരിക്കുന്ന ഒഡീഷയിൽ കന്യാസ്ത്രീക്കെതിരെ വീണ്ടും അതിക്രമം. ട്രെയിനിൽ നിന്നും പിടിച്ചിറക്കി ക്രൂര മാനസിക പീഡനം. മതപരിവർത്തനം ആരോപിച്ച് അധിക്ഷേപവും അവഹേളനവും. അതിക്രമം ബഹ്റാംപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽപ്പെട്ട കന്യാസ്ത്രീക്ക് നേരെ. സംഘപരിവാർ അഴിഞ്ഞാടുന്നു
നിലമ്പൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകളില്‍ നിന്നും അന്‍വര്‍ പിരിയുമ്പോള്‍ ദുര്‍ബലമാകുന്നത് വീണ്ടും ഇടതുപക്ഷം. യുഡിഎഫിന് അപ്പോഴും വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടില്ല, അന്‍വര്‍ ഒപ്പം കൂടുമെന്ന് പ്രതീക്ഷിച്ചത് ഉണ്ടായില്ലെന്ന് മാത്രം. നിലമ്പൂരില്‍ ഷൗക്കത്ത് സേഫ് സോണിലെന്ന് യുഡിഫ് !