Current Politics
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
കുഞ്ഞാലിക്കും ശ്രീരാമകൃഷ്ണനും ശേഷം സ്വരാജ്. പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരം നാലാം തവണ. ഇത് മണ്ഡലത്തിലെ നാലാം ഉപതിരഞ്ഞെടുപ്പ്. സിപിഎം രക്തസാക്ഷിയായ കുഞ്ഞാലിയെ മറന്ന് ആര്യാടന് വേണ്ടി ഇഎംഎസ് വോട്ട് ചോദിച്ചതും നിലമ്പൂരിൽ. വിജയപരാജയങ്ങളുടെ നൂൽപ്പാലത്തിലൂടെ പാർട്ടി സെക്രട്ടേറിയറ്റംഗം എം സ്വരാജ്
എനിക്കു പിതൃതുല്യനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. ഉമ്മന്‍ ചാണ്ടി എന്റെകൂടെ ഉണ്ടെന്ന ആത്മബലം ഇവിടെവന്നപ്പോള്‍ ലഭിക്കുകയാണ്. പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിര് സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണു തെരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നതെന്നും സ്ഥാനാര്‍ഥി
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയേയും വെല്ലുവിളിക്കുന്ന അന്‍വറിന് നേതൃത്വം വഴങ്ങരുതെന്നത് യുഡിഎഫിലെ പൊതുവികാരം. ഇതിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരനെതിരെ പ്രവര്‍ത്തകര്‍. അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ തന്നെ പാര്‍ട്ടിയുടെ വഴിയേ കൊണ്ടുവരണമെന്ന് വിലയിരുത്തല്‍. പ്രതിപക്ഷനേതാവിന്റെ ശൈലിയ്ക്ക് കൈയ്യടിച്ച് പ്രവര്‍ത്തകര്‍ !
പിവി അന്‍വറിനെ പണ്ടേ 'ഗെറ്റൗട്ട് ' അടിക്കേണ്ടതായിരുന്നു. സികെ ചന്ദ്രപ്പന് അത് ചെയ്തു. മറ്റു ചിലര്‍ ചെയ്തില്ല. പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കേണ്ടത്, പണവും പ്രതാപവും കണ്ട് മഞ്ഞളിച്ച് മറ്റുള്ളവര്‍ക്ക് നല്കിയാല് പിന്നെ വിരല്‍ കടിക്കേണ്ടി വരും. റാപ്പര്‍ വേടന്റേത് കരുത്തുറ്റ രാഷ്ട്രീയമാണ്. നിലമ്പൂര്‍ മൂന്നാം ഇടത് സര്‍ക്കാരിന് കരുത്ത് പകരും - എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ/അഭിമുഖം
അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർത്ഥിയെ എതിർത്തയാളെ സഹകരിപ്പിക്കാനാവില്ലെന്ന് ഒരു പക്ഷം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുമെന്ന് മറുപക്ഷം. അൻവറുമായി ആശയവിനിമയത്തിന് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ പ്രവീൺ കുമാറും
സർക്കാരിനെതിരായ വികാരം ശക്തം. സ്വരാജിന് മത്സരിച്ച് തോൽക്കാൻ വിമുഖത. കോൺഗ്രസിൽ നിന്നും ആളെത്തുമെന്ന പ്രതീക്ഷയില്ലാതായി. പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ സിപിഎം. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നിഷേധവോട്ടുകൾ കൂടി സമാഹരിക്കാൻ സജീവ നീക്കം. പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും ആലോചന
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവറിനോട് വിഡി സതീശൻ പറഞ്ഞത് 'പോയി പണി നോക്കാൻ'. നിലമ്പൂരിലെത്തിയപ്പോൾ അത് പറയാതെ പ്രവർത്തിച്ചും കാണിച്ചു. അൻവർ എതിർത്ത സ്ഥാനാർഥിയെ തന്നെ പ്രഖ്യാപിച്ചു. അൻവറിന് വിലപേശാൻ ഇത് പഴയ കോൺഗ്രസല്ല. പാലക്കാട്ടേതുപോലെ ഇനി വേണമെങ്കിൽ അൻവറിന് പിന്തുണയ്ക്കാം. ഭീക്ഷണിക്കും സമ്മർദ്ദത്തിനും വഴങ്ങാത്ത സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കയ്യടിച്ച് പ്രവർത്തകർ