Current Politics
കോൺഗ്രസിൽ ഐക്യമുണ്ടായാല്‍ മാത്രം പോരാ അത് ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടി വേണമെന്ന് ഹൈക്കമാന്റിനോടാവശ്യപ്പെട്ട് മുസ്ലീം ലീഗ്. ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയത് കുഞ്ഞാലികുട്ടി. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണ് ഇടതുപക്ഷത്തിന് ഹാട്രിക് പ്രതീക്ഷ നല്‍കിയതെന്നും ലീഗ്. ഐക്യം ഉറപ്പാക്കുമെന്ന് മുന്‍ഷിയുടെ ഉറപ്പ്
കാലങ്ങളോളം എസ്ഡിപിഐയുടെ സംരക്ഷകനും സഹായിയുമായിരുന്ന പിസി ജോര്‍ജ് ഇപ്പോള്‍ ക്രൈസ്തവ രക്ഷകനായി അവതരിച്ചതിന് ലക്ഷ്യങ്ങള്‍ പലത് ? വായില്‍ തോന്നിയത് എന്തും ആധികാരികമെന്ന നിലയില്‍ അവതരിപ്പിക്കും. ഉത്തരം മുട്ടുമ്പോള്‍ ക്ഷുഭിതനാകും. ജോര്‍ജിന്റെ നമ്പരുകള്‍ മലയാളികള്‍ എത്ര കണ്ടിരിക്കുന്നു
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ ! സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ ക്യാമ്പെയിന്റെ മുനയൊടിച്ച് ജെ.പി നദ്ദ. ആശ വർക്കർമാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം മുഴുവൻ നൽകി. 120 കോടി അധികവും നല്കി. എന്നിട്ടും ചിലവഴിക്കൽ കണക്കുകൾപോലും ലഭിച്ചില്ലെന്നും മന്ത്രി. ലോക്സഭയില്‍ മന്ത്രിയുടെ വാദങ്ങള്‍ ഖണ്ഡിക്കാനാവാതെ വിയര്‍ത്ത് ഇടതു എം.പിമാർ. അപ്പോള്‍ പണം മുക്കിയതാര് ? വഴിയാധാരമായോ കേരളം ?
നഷ്ടത്തിലുള്ള 34 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ വഴിതേടി സർക്കാരും പാർട്ടിയും. കേരളത്തിലെ 54 പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ 20 എണ്ണം മാത്രം. കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുമെന്ന് വീമ്പിളക്കിയ സർക്കാർ നയം മാറ്റുന്നു. ലാഭത്തിലുള്ള സ്ഥാപനങ്ങളും കേന്ദ്രം വിറ്റഴിക്കുന്നെന്ന് പുതിയ വാദം. ശക്തമായ പൊതുമേഖല വെറും സ്വപ്നമായി മാറുമോ
നവീൻ ബാബുവിന്റെ മരണം. റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം. വിമർശനത്തിന്റെ ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം. യോഗത്തിന് താൻ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറുടെ മൊഴി. നവീൻ ബാബു കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല
അടിച്ചു കേറിവാ. മുഖ്യമന്ത്രിയുടെ നവകേരള നയരേഖയ്ക്ക് പാർട്ടിയിൽ പൂർണ്ണ പിന്തുണ. പൊതുചർച്ചയിൽ ഒരു പ്രതിനിധിയും എതിർപ്പറിയിച്ചില്ല. ഉയർന്നത് ചില ആശങ്കൾ. സാമ്പത്തിക ഞെരുക്കത്തെ മറികടക്കാൻ സിപിഎമ്മിന്റെ തന്ത്രമെന്നും സൂചന. ബാലഗോപാലിന്റെ പ്ലാൻ-ബി ക്ക് രേഖയിലൂടെ നൽകിയത് പാർട്ടി അംഗീകാരം
ലഹരി പിടിച്ചാല്‍ അതെവിടുന്ന് കിട്ടി എന്ന് പോലീസ് അന്വേഷിക്കാറുണ്ടോ ? ഇല്ല, കാരണം അതവര്‍ക്കറിയാം. കുട്ടികള്‍ മാറി, നാടും മാറി. പണ്ട് നാട്ടിലെ കച്ചവടക്കാരന്, ഓട്ടോക്കാരന്, അയല്ക്കാരന് ഒക്കെ കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. ഇന്നവരോട് മിണ്ടിയാല്‍ കുട്ടികള്‍ തിരിച്ചെന്ത് ചെയ്യും എന്ന് ദൈവത്തിനുപോലും അറിയില്ല. എങ്കിലും ഒന്നാം പ്രതി സര്‍ക്കാര്‍ - ദാസനും വിജയനും