Current Politics
ട്രെയിൻ യാത്രയുടെ തലവര മാറ്റിയ വന്ദേഭാരത് തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ ബിജെപി. എറണാകുളം - ബാംഗ്ലൂർ വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരം - ബാംഗ്ലൂർ വന്ദേഭാരത് സ്ലീപ്പറും വരും. മെമു അടക്കം കൂടുതൽ ട്രെയിനോടിക്കാൻ തടസം സംസ്ഥാന സർക്കാരെന്ന് പ്രചരിപ്പിക്കാൻ ബിജെപി. കേരളത്തിലെ വന്ദേഭാരത് രാജ്യത്ത് ഒന്നാമത്. മലയാളിയുടെ അതിവേഗ ട്രെയിൻ യാത്ര തിരഞ്ഞെടുപ്പ് ആയുധമാക്കാനുറച്ച് ബിജെപി
പ്രതിപക്ഷ എംഎൽഎയുടെ ഉയരത്തെ പരിഹസിച്ചു: പിണറായി വിജയനെതിരെ കടുത്ത വിമർശനം
ഒന്നിലധികം വിമാനത്താവളങ്ങളുള്ള ലണ്ടൻ, ന്യുയോർക്ക് പോലുള്ള ആഗോള നഗരങ്ങളുടെ പട്ടികയില് ഇടംപിടിച്ചു മുംബൈയും. പുതിയ അന്താരാഷ്ട്ര വിമാനത്താവളം മോദി സർക്കാരിൻ്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിൻ്റെ നേർക്കാഴ്ച. പ്രവർത്തനം പൂർണമായും ഡിജി യാത്ര പ്ലാറ്റ്ഫോമിൽ. ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന, ബോർഡിങ്ങ് എന്നിവയെല്ലാം ഫേസ് ഐഡൻ്റിഫിക്കേഷൻ സംവിധാനം വഴി വേഗത്തിൽ പൂർത്തിയാക്കാം
ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണമില്ല. സിബിഐ വേണമെന്നത് രാഷ്ട്രീയ ആവശ്യം. പോലീസ് അന്വേഷണത്തിൽ സത്യം തെളിയും. കുറ്റക്കാരെ വെറുതെവിടില്ല. മുഖംനോക്കാതെ നടപടി - ഒടുവിൽ വായ തുറന്ന് മുഖ്യമന്ത്രി. സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയെന്ന് തന്ത്രി. ദ്വാരപാലകശിൽപങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണം. സ്വർണം ചെമ്പാക്കിയ മാന്ത്രികവിദ്യയിൽ നടന്നത് ഭൂലോക വെട്ടിപ്പ്
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയത് ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തോടെ. താമരശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം നടന്നതോടെ സുരക്ഷ സംബന്ധിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണമെന്നതിൽ വീഴ്ച സംഭവിച്ചോ ?
ശബരിമലയിൽ അയ്യപ്പന് കിട്ടിയ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് നൽകാനും പദ്ധതിയിട്ടു. ശിൽപ്പങ്ങളിലെ സ്വർണം മാത്രമല്ല, ഒറിജിനൽ ദ്വാരപാലക ശില്പങ്ങളും തട്ടിയെടുത്തോ ? ശ്രീകോവിലിന്റെ കട്ടിളയും കൊടിമരത്തിലെ സ്വർണവുമെല്ലാം കവർന്നെടുത്തോ ? അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ആരൊക്കെ കുടുങ്ങും ? ഉണ്ണികൃഷ്ണൻ പോറ്റിയെയും ജീവനക്കാരെയും കരുവാക്കി എല്ലാം ഒതുക്കാനുള്ള ശ്രമങ്ങളും സജീവം
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിച്ച് വോട്ടാക്കി മാറ്റാൻ സർക്കാർ. സാധാരണക്കാർക്ക് മെസിയെ കാണാൻ അവസരമൊരുക്കുന്നത് സർക്കാർ നൽകിയ വാക്കുപാലിക്കലെന്ന് പ്രചാരണം. കൊച്ചിയിൽ മെസിയുടെ മത്സരത്തിന്റെ ഒരുക്കത്തിന് ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. കൊച്ചി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയും. മെസിയുടെ വരവ് വടക്കൻ കേരളത്തിലാകെ വോട്ടാക്കാനാവുമെന്ന് വിലയിരുത്തൽ