Current Politics
സതീശനെ കൊച്ചാക്കാന്‍ എന്‍എസ്എസിനെ കൂട്ടുപിടിച്ച ചെന്നിത്തലയുടെ തന്ത്രം പാളുന്നു. എന്‍എസ്എസിന്റെ പുത്രന് എന്ന വിശേഷണം തിരിച്ചടിയാവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനം പിടിച്ചു വാങ്ങിയതിന്റെ കേടും തീര്‍ന്നിട്ടില്ല. ചെന്നിത്തലയുടെ നീക്കം പിന്നാക്ക വോട്ടുകള്‍ ഏകീകരിക്കാനിടയാക്കും. ചെന്നിത്തലയുടെ സമുദായക്കളി യു.ഡി.എഫിനാകെ തിരിച്ചടിയായേക്കാവുന്ന സാഹചര്യം
വയനാട് പുനരധിവാസത്തിന് എത്ര വീടുകള്‍ നിര്‍മ്മിക്കണം. ചെലവ് എത്രയാവും ? ഉത്തരംമുട്ടി സര്‍ക്കാര്‍. ദുരന്തത്തില്‍ എത്ര വീടുകള്‍ നഷ്ടമായെന്നും കണക്കില്ല. 2200 കോടിയുടെ കേന്ദ്രസഹായത്തിന് കാത്തിരിക്കുമ്പോള്‍ ടൗണ്‍ഷിപ്പിനുള്ള ചിലവെത്രയെന്നും ധാരണയില്ല. ഊരാളുങ്കലിന് ഒരു വീടിന് 30ലക്ഷം നല്‍കാനുള്ള നീക്കം പൊളിച്ച് പ്രതിപക്ഷ നേതാവ്. കണക്ക് മാറ്റിപ്പറഞ്ഞ് സര്‍ക്കാര്‍
നിമിഷപ്രിയയുടെ വധശിക്ഷ ഇറാന്റെ ഇടപെടലിൽ ഒഴിവായാൽ അത് ഇന്ത്യ-ഇറാൻ നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലാവും. ബ്ലഡ് മണി നൽകി അനുനയിപ്പിക്കാൻ അന്തിമ ശ്രമം. ഇന്ത്യയ്ക്ക് നേരിട്ട് നയതന്ത്രബന്ധമില്ലാത്ത ഹൂതികളെ അനുനയിപ്പിക്കാൻ ഇറാനെ ഇറക്കിയത് ഇന്ത്യയുടെ സൂപ്പർ സ്പൈ അജിത്ഡോവലിന്റെ തന്ത്രം. ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലേക്ക് നിമിഷപ്രിയയും ഇടംപിടിക്കുമ്പോൾ
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം. ബിജെപിക്ക് ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അജണ്ട പോലും ഇല്ലെന്നും പരിഹസിച്ച് മുഖ്യമന്ത്രി അതിഷി. ഭരണതുടർച്ച ലക്ഷ്യം വെച്ച് ആംആദ്മി, പിടിച്ചെടുക്കാൻ ബിജെപിയും !