Editorial

ഈ മഹാ വിപത്തിനെതിരെ ലോകം തന്നെ പോരാട്ടത്തിലാണ്. ലോകത്തിന്റെ  നിശ്ചിത മേഖലകൾ അടച്ചുപൂട്ടി കഴിഞ്ഞു. മാതാപിതാക്കളുടെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജന്മം നൽകിയ പിതാവിനെ അവസാനമായി കാണാൻ പോലും അവസരമില്ല. അത് ജനം പൊറുക്കുന്നു,  പക്ഷേ ഈ നിതാന്തജാഗ്രതകൾക്കിടയിലും മദ്യ വില്പന കേന്ദ്രങ്ങളും ബാറുകളും തുറന്നു തന്നെയിരിക്കുമെന്ന സർക്കാരിന്റെ വാശിക്ക് കേരള ജനത മാപ്പുനൽകണോ?  ഒരു മീറ്റർ അകലത്തിലല്ല, ഒരു മീറ്ററിൽ നാലും അഞ്ചും പേരാണ് പരിസരത്ത്  കാർക്കിച്ചു തുപ്പിയും മുറുക്കിത്തുപ്പിയും തോളിൽ പിടിച്ചു തള്ളിയും നിരനിരയായി ക്യൂവിൽ  നിൽക്കുന്നത്. ഇത്  നിരോധിക്കാതെ എന്ത് ജാഗ്രതയാണ് ?  എന്ത് പ്രതിരോധമാണ്  നിങ്ങൾ തീർക്കുന്നത് മുഖ്യമന്ത്രി..  'ടീച്ചറമ്മേ' ? മറുപടിയുണ്ടോ നിങ്ങൾക്ക് ?unused
ഈ മഹാ വിപത്തിനെതിരെ ലോകം തന്നെ പോരാട്ടത്തിലാണ്. ലോകത്തിന്റെ നിശ്ചിത മേഖലകൾ അടച്ചുപൂട്ടി കഴിഞ്ഞു. മാതാപിതാക്കളുടെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജന്മം നൽകിയ പിതാവിനെ അവസാനമായി കാണാൻ പോലും അവസരമില്ല. അത് ജനം പൊറുക്കുന്നു, പക്ഷേ ഈ നിതാന്തജാഗ്രതകൾക്കിടയിലും മദ്യ വില്പന കേന്ദ്രങ്ങളും ബാറുകളും തുറന്നു തന്നെയിരിക്കുമെന്ന സർക്കാരിന്റെ വാശിക്ക് കേരള ജനത മാപ്പുനൽകണോ? ഒരു മീറ്റർ അകലത്തിലല്ല, ഒരു മീറ്ററിൽ നാലും അഞ്ചും പേരാണ് പരിസരത്ത് കാർക്കിച്ചു തുപ്പിയും മുറുക്കിത്തുപ്പിയും തോളിൽ പിടിച്ചു തള്ളിയും നിരനിരയായി ക്യൂവിൽ നിൽക്കുന്നത്. ഇത് നിരോധിക്കാതെ എന്ത് ജാഗ്രതയാണ് ? എന്ത് പ്രതിരോധമാണ് നിങ്ങൾ തീർക്കുന്നത് മുഖ്യമന്ത്രി.. 'ടീച്ചറമ്മേ' ? മറുപടിയുണ്ടോ നിങ്ങൾക്ക് ?