അഭിമുഖം
കുഴല്‍കിണറിലൂടെ മാലിന്യം ഭൂമിക്കടിയിലേയ്ക്ക് ഊറ്റിക്കളഞ്ഞവരാണ് ബ്രൂവറി തുടങ്ങാന്‍ വരുന്നത്. അവരുടെ വക്താവായ മന്ത്രി രാജേഷിന്റെ ഇടപാടുകളില്‍ സുതാര്യതയല്ല, ദുരൂഹതയാണ്. രേഖകള്‍ പരിശോധിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഡോ.സരിന് കാലുമാറാനായിരുന്നു വാശി, ജീവന് അപകടത്തിലായപ്പോഴാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് - പാലക്കാടന്‍ വിവാദങ്ങളില്‍ വികെ ശ്രീകണ്ഠന് എംപി - അഭിമുഖം
മദ്യനയത്തിലെ മാറ്റം കമ്പനി നേരത്തെ അറിഞ്ഞിരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നവിധം പ്രതികരണവുമായി ഇടതുമുന്നണി കക്ഷിയായ ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ്. നാട്ടില്‍ സാമൂഹ്യ അരാജകത്വമെന്നും ആരോപണം. കൊലപാതകവും ബലാല്സംഗവുമില്ലാത്ത ദിവസങ്ങളില്ല. എല്ലാത്തിനും കാരണം മദ്യം - വര്‍ഗീസ് ജോര്‍ജിന്റെ രൂക്ഷമായ പ്രതികരണം സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍
പിണറായിക്കുവേണ്ടിയുള്ള സ്തുതിഗീതത്തിൽ കമ്മ്യൂണിസ്റ്റ് ബോധ്യത്തിന്റെ കുറവുണ്ടായെന്ന് സിപിഐയുടെ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കല്‍. അത് മുഖ്യമന്ത്രിയെ മോശക്കാരനാക്കി. ഈ ധനമന്ത്രിയില്‍ കൂടുതല്‍ പ്രതീക്ഷയില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കാതിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരം. അഴിമതി ഇല്ലാതാക്കണമെങ്കില്‍ സർക്കാർ സ്പോൺസേർഡ് പിരിവ് അവസാനിപ്പിക്കണം - എക്സ്ക്ലൂസീവ് അഭിമുഖം
50 തവണയെങ്കിലും നേരില്‍ കണ്ടിട്ടും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. 7 വർഷം കഴിഞ്ഞിട്ടും പാക്കേജ് പുന:പരിശോധിച്ചില്ല. ഈ നിലയില്‍ റേഷന്‍ കടകള്‍ തുറന്നിരിക്കാന്‍ പ്രയാസമുണ്ട്. ധനമന്ത്രിയുടെ ആത്മാർത്ഥതയിലും സംശയം. തുറന്നടിച്ച് റേഷൻ വ്യാപാരി സംഘടനാ നേതാവ് ജോണി നെല്ലൂർ എക്സ് എംഎല്‍എ. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 95 ലക്ഷം കാർഡുടമകൾക്കു റേഷന്‍ മുടങ്ങും - അഭിമുഖം
പാലായില്‍ എന്നെ വ്യക്തിഹത്യ ചെയ്യാന്‍ പിആര്‍ ഏജന്‍സികളെ രംഗത്തിറക്കി. ആപത്തുകാലത്ത് ജോസഫ് സാറിന് മാണിസാര്‍ നല്കിയ കരുതല്‍ തിരിച്ചുണ്ടായില്ല. തോല്‍വിയുടെ പേരില്‍ ഒളിച്ചോടാനില്ല. പാലായില്‍നിന്ന് കടുത്തുരുത്തിക്ക് പോയില്ല, പിന്നെയാണോ തിരുവമ്പാടി ? റോഷി അഗസ്റ്റിന് സഹോദരതുല്യന്‍. വികസനത്തിന്റെ 'പാലാ ബ്രാന്‍ഡിനു' മങ്ങലേറ്റു. എല്‍ഡിഎഫില്‍ സ്വസ്ഥം- ആദ്യമായി പതിവ് ശൈലി വിട്ട് തുറന്നടിച്ചു ജോസ് കെ മാണി
വനഭേദഗതി പിന്‍വലിച്ചതുകൊണ്ട് മാത്രം അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍. നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ വെടി വയ്ക്കാന്‍ നിയമമുണ്ടാകണം. ഇനി വേനലാണ്. മൃഗങ്ങള്‍ പുറത്തേയ്ക്ക് വന്നാല്‍ തോക്കേടുക്കേണ്ടിവരും. വനം പ്രശ്നങ്ങളില്‍ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി എംപി. ക്രൈസ്തവ സഭകള്‍ക്ക് രാഷ്ട്രീയമില്ല, സഭയ്ക്ക് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ, മനസ് തുറന്ന് ജോസ് കെ മാണി - അഭിമുഖം ഒന്നാം ഭാഗം
പത്മജയെ നേരില്‍ കണ്ടാലും മിണ്ടാറില്ല. ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എംഎല്‍എമാരുടെ ഹിതപ്രകാരം. ചെന്നിത്തലയെ ആരും മനപൂര്‍വ്വം ഒഴിവാക്കിയതല്ല. കരുണാകരനും നായര്‍ മുഖ്യമന്ത്രി. ഇനി കെപിസിസി അദ്ധ്യക്ഷനാകാനില്ല, ചെറുപ്പക്കാര്‍ വേണം. 2011ല്‍ മന്ത്രിയാക്കാത്തതില്‍ നിരാശ. പ്രതിപക്ഷത്തിന്റേത് വെജിറ്റേറിയന്‍ സമരങ്ങളാണ് - കെ മുരളീധരനുമായുള്ള അഭിമുഖം
തൃശൂര്‍ മേയർ എംകെ വർഗീസ് ബിജെപിക്കുള്ള സിപിഎമ്മിന്റെ ഗിഫ്റ്റ്. ടിഎൻ പ്രതാപനെ മാറ്റിയതിനുള്ള വിശദീകരണം പൊതുജനത്തിന് ബോധിച്ചില്ല. കാലുവാരി തോല്‍പ്പിക്കാവുന്ന ആളല്ല കെ മുരളീധരന്. തൃശൂരിലെ ക്രൈസ്തവര്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയില്ല. 2 തവണ മത്സരിച്ച ഒരു സ്ഥാനങ്ങളിലേയ്ക്കും താനിനി മത്സരിക്കില്ല - നിലപാട് പറഞ്ഞ് സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അനില്‍ അക്കര എക്സ് എംഎല്‍എ