ഇങ്ങനെ പോയാല്‍ അടുക്കളയുടെ കാര്യം എന്താവുമെന്ന് അന്നൊരിക്കല്‍ ശോഭ സുരേന്ദ്രന്‍ ചോദിച്ചു. ഇന്ന് മോദി സര്‍ക്കാര്‍ പാചക വാതകത്തിന് അമ്പത് രൂപ കൂട്ടിയാല്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് അതേ നേതാവ്. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

പാചക വാതകത്തിന്റെ വില സിലിണ്ടറിന് അമ്പത് രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Sobha Surendran1

തിരുവനന്തപുരം : പാചക വാതകത്തിന്റെ വില സിലിണ്ടറിന് അമ്പത് രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. 

Advertisment

വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയം ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭവും പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍ വില വര്‍ധനയെ ന്യായീകരിച്ചു കൊണ്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന കടുത്ത വിമര്‍ശനത്തിനും ട്രോളുകള്‍ക്കും വഴി വെച്ചിരിക്കുകയാണ്.


മോദി സര്‍ക്കാര്‍ പാചക വാതക വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമാണെന്നും എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനാണ് വര്‍ദ്ധനവ് എന്നുമാണ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

gas cylinders

 എന്നാല്‍ ഇതെന്തൊരു വിചിത്രമായ നിലപാടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ശോഭ ക്കെതിരെ ചോദ്യമുയര്‍ന്നത്.

അതുമാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വില വര്‍ധനവിനെതിരെ ശോഭ ഒരു വീഡിയോയില്‍ നടത്തിയ പ്രതികരണം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരികയും ചെയ്തു.

അന്ന് ശോഭ സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ യായിരുന്നു-


 'അടുക്കളുടെ കാര്യം കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ, അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ദ്ധിച്ചിരിക്കുകയാണ്' എന്നാണ് സ്വന്തം വീട്ടിലെ അടുക്കളയില്‍ നിന്നു കൊണ്ടുള്ള വീഡിയോയില്‍ ശോഭ പറഞ്ഞത്.


ഇതേ ശോഭ സുരേന്ദ്രന്‍ തന്നെയാണ് മോദി സര്‍ക്കാര്‍ വില അമ്പത് രൂപ കൂട്ടിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷമാവും എന്ന വിചിത്രമായ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്.

 

Advertisment