Recommended
ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്താൽ അദ്ദേഹത്തിന് ഭാവിക്കും കരിയറിനും ദോഷകരമാവുമെന്ന് ഐഎഎസ് ലോബി. കേസെടുക്കാൻ നിയമോപദേശം കിട്ടിയെങ്കിലും അത് തള്ളിക്കളഞ്ഞ് പോലീസ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഐഎഎസുകാർ പരാതിപ്പെട്ടാൽ കേസ് ആകാമെന്ന് വിലയിരുത്തൽ. ഐഎഎസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ തിരിച്ച ഗ്രൂപ്പിന് തത്കാലം കേസില്ല
കളക്ടർ ബ്രോ പ്രശാന്ത് രണ്ടും കൽപ്പിച്ച് ഇറങ്ങിയത് വെറുതേയല്ല. സസ്പെൻഷന് പിന്നാലെ ചാർജ്ജ് മെമ്മോ നൽകിയാൽ അഡി.ചീഫ്സെക്രട്ടറി ജയതിലകിനെതിരായ ആരോപണങ്ങൾ മറുപടിയിൽ നിറയ്ക്കും. സസ്പെൻഷനിലായി മൂന്നാഴ്ച കഴിഞ്ഞും നിർബന്ധമായി നൽകേണ്ട ചാർജ് മെമ്മോ പ്രശാന്തിന് നൽകാനാവാതെ ചീഫ്സെക്രട്ടറി. യുവ ഐ.എ.എസുകാർ പ്രശാന്തിന് പിന്നിൽ ഒറ്റക്കെട്ട്. ഐ.എ.എസിൽ ചേരിപ്പോര് മൂക്കുന്നു
ഭർത്താവ് ബി.ജെ.പിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് വാശിതീർത്ത് സി.പി.എം പ്രവർത്തകയായ ഭാര്യ ! ബിജെപിയിൽ ചേക്കേറിയ ബിപിൻ സി. ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ സഖാക്കളുടെ കേക്ക് മുറി ആഘോഷം. ഏരിയ കമ്മിറ്റിയിൽ നിന്നും ബിപിൻ തെറിച്ചത് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ മിനിസ ജബ്ബാർ പാർട്ടിക്ക് നൽകിയ പരാതിയെ തുടർന്ന്
പാവപ്പെട്ടവന് കിട്ടേണ്ട പെൻഷൻ തുക കൈപ്പറ്റുന്നത് ഗസറ്റഡ് ജീവനക്കാരും സർവകലാശാല പ്രൊഫസർമാരും. പെൻഷൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ സി.എ.ജി റിപോർട്ട് ഗൗനിക്കാത്ത സർക്കാരിന് വരാനിരിക്കുന്നത് എട്ടിന്റെ പണി ! അനർഹർക്ക് പെൻഷൻ കൊടുത്ത വകയിലെ നഷ്ടം 4.08 കോടി. ഒരാൾക്ക് ഒന്നിലധികം തവണ പെൻഷൻ കൊടുത്ത് കളഞ്ഞത് 3.83 കോടി. ആഹാരത്തിനും മരുന്നിനുമായി പെൻഷൻ കാത്തിരിക്കുന്ന നിസ്സഹായരും കാണുന്നുണ്ട് സർക്കാരേ ഇതൊക്കെ !
ലീഗും സമസ്തയും തുറന്ന പോരിലേക്ക് ! മഹലുകളുടെ ഖാസിയാകാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പരോക്ഷ പരമാർശത്തിൽ കലിപൂണ്ട് ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധ നീക്കം തടയാൻ രൂപംകൊണ്ട ആദർശ സംരക്ഷണ സമിതിയോട് സമസ്ത പുറംതിരിഞ്ഞതോടെ ഭിന്നതയും രൂക്ഷം. സമ്മർദ്ദ തന്ത്രം വിജയിച്ചില്ലെങ്കിൽ സമസ്തയെ പിളർത്തുമെന്നും ലീഗിന്റെ മുന്നറിയിപ്പ്
സംസ്ഥാന സമ്മേളനത്തിന് മൂന്ന് മാസം മാത്രം അവശേഷിക്കെ കീഴ് ഘടകങ്ങളിലെ സമ്മേളനം പോലും മര്യാദയ്ക്ക് നടത്താൻ കഴിയാതെ സിപിഎം. മിക്ക സമ്മേളനങ്ങളും കലാശിക്കുന്നത് കൂട്ടത്തല്ലിൽ. ഒടുവിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെവരെ പൂട്ടിയിട്ടെന്ന നാണക്കേടും ബാക്കി. ഈ പൊട്ടിത്തെറി സിപിഎമ്മിന്റെ അടിത്തറ ഇളകുന്നതിന്റെ സൂചന ! മറ്റൊരു 'ബംഗാൾ' ആവർത്തിക്കുമോ ?