Recommended
സംസ്ഥാന സമ്മേളനത്തിന് മൂന്ന് മാസം മാത്രം അവശേഷിക്കെ കീഴ് ഘടകങ്ങളിലെ സമ്മേളനം പോലും മര്യാദയ്ക്ക് നടത്താൻ കഴിയാതെ സിപിഎം. മിക്ക സമ്മേളനങ്ങളും കലാശിക്കുന്നത് കൂട്ടത്തല്ലിൽ. ഒടുവിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെവരെ പൂട്ടിയിട്ടെന്ന നാണക്കേടും ബാക്കി. ഈ പൊട്ടിത്തെറി സിപിഎമ്മിന്റെ അടിത്തറ ഇളകുന്നതിന്റെ സൂചന ! മറ്റൊരു 'ബംഗാൾ' ആവർത്തിക്കുമോ ?
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ തലവര മാറ്റും. വരുമാനത്തിൽ പ്രതീക്ഷിച്ചതിലും വൻ കുതിപ്പുണ്ടാവും. 40 വർഷം കൊണ്ട് സർക്കാരിന്റെ ഖജനാവിലെത്തുക 48000 കോടി. മൂന്നാംഘട്ട വികസനത്തിന് അദാനി മുടക്കുന്നത് പതിനായിരം കോടി. ഒരു കപ്പൽ വന്നുപോവുമ്പോൾ ഒരുകോടിയെങ്കിലും തുറമുഖത്തിന് കിട്ടും. കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസായി വിഴിഞ്ഞം മാറുമോ
അതി നിർണായകമായ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും വിവാദങ്ങളും നിറഞ്ഞ ആഴ്ചയായിട്ടും റേറ്റിംഗ് പോയിന്റിൽ ചലനമുണ്ടാക്കാതെ വാർത്താ ചാനലുകൾ. എല്ലാ ചാനലുകളുടേയും പോയിന്റിൽ വൻ ഇടിവ്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് പോലും നേട്ടം ഒരു പോയിന്റ് മാത്രം ! രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവി ഏഷ്യാനെറ്റുമായി ബഹുദൂരം പിന്നിൽ. നേട്ടമില്ലാതെ ട്വന്റി ഫോറും മനോരമയും മാതൃഭൂമിയും !
പിച്ചചട്ടിയില്‍ കൈയിട്ടു വാരാന്‍ ശ്രമിച്ചവരോട് ഒരു ദാക്ഷണ്യവും പാടില്ല. സാമൂഹ്യക്ഷേമ പെന്ഷന് അടിച്ചുമാറ്റാന്‍ ലിസ്റ്റില്‍ കയറിക്കൂടിയ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഒരു വര്‍ഷത്തെ പെന്ഷന് തുക ഫൈന്‍ അടിക്കണം. ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്നതും പോരാഞ്ഞിട്ട് പാവങ്ങളുടെ 1600 രൂപകൂടി അടിച്ചു മാറ്റണംപോലും - മുഖപ്രസംഗം
സർക്കാരും ഗവർണറും തമ്മിൽ തല്ലി ഉന്നതവിദ്യാഭ്യാസ ഹബ് ആകാനൊരുങ്ങുന്ന കേരളം കുട്ടിച്ചോറാക്കുമോ ? ഗവർണറുടെ ഉത്തരവ് പാലിച്ചതിന് വിസിയുടെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു സർക്കാര്‍. 2 യൂണിവേഴ്സിറ്റികളിൽ സർക്കാരിന്റെ പാനൽ തള്ളി സ്വന്തമായി വിസിമാരെ നിയമിച്ച് തിരിച്ചടിച്ച് ഗവർണർ. കാണാനിരിക്കുന്നത് ഗവർണർ-സർക്കാർ പോരിന്റെ പുതിയ വേർഷൻ
കേരളത്തിൽ കിട്ടാകനിയായ സാമൂഹ്യ സുരക്ഷാ പെൻഷൻ അടിച്ചു മാറ്റിയവരിൽ 'പരേതർ' മുതൽ കോളേജ് പ്രൊഫസർമാരും ഗസറ്റഡ് ഉദ്യോഗസ്ഥരും വരെ. 2023 ൽ സി.എ.ജി അറിയിച്ചിട്ടും കേട്ട ഭാവം നടിക്കാതെ സർക്കാർ. ഇരട്ട പെൻഷന്റെ പേരിൽ പാവങ്ങളുടെ പെൻഷൻ വെട്ടിയ സർക്കാരിന് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഈ കൈയ്യിട്ടുവാരൽ എങ്ങനെ ന്യായീകരിക്കാനാവും ?
എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ വരുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കും. സിബിഐയെ തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യത. സിബിഐ വന്നാല്‍ ബിനാമി ഇടപാടുകള്‍ പുറത്താവും. മുഖംമൂടികള്‍ അഴിഞ്ഞുവീഴും. പാര്‍ട്ടിക്ക് ദിവ്യ സത്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവും. സിബിഐ അന്വേഷണ ആവശ്യം രാഷ്ട്രീയ വിവാദമായി മാറുന്നു