Recommended
സന്നിധാനം ശാന്തം സുന്ദരം. സംതൃപ്തിയോടെ അയ്യനെ കണ്ടു മടങ്ങി ഭക്തരും. ഫലം കണ്ടതു പുത്തന്‍ തന്ത്രങ്ങള്‍
റിപ്പോർട്ടർ ചാനലുമായി ഇടഞ്ഞ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിനെ ചൊടിപ്പിച്ചത് പാലക്കാട്ടെ കളളപ്പണ ആരോപണത്തിൽ സി.പി.എം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ റിപ്പോർട്ടർ റോഷി പാലിൻ്റെ സാന്നിധ്യം. യുഡിഎഫിനെ അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സുധാകരൻ. കോൺഗ്രസ് ഭീഷണി വിഷയത്തിൽ ചാനലിൻെറ എഡിറ്റോറിയൽ നേതൃത്വം രണ്ട് തട്ടിലെന്ന് സൂചന !
അതിശക്തമായ ഭരണവിരുദ്ധ വികാരമടക്കം എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും തോറ്റുപോയ രമ്യ ഹരിദാസ് അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയാവാൻ ചരടുവലിക്കുന്നു. ഭൂരിപക്ഷം 40,000ൽ നിന്ന് 12,000ആയി കുറച്ചെന്ന രമ്യയുടെ വാദം തെറ്റ്. 6മാസം മുൻപത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 2500 വോട്ട് കുറവ്. ബി.ജെ.പി കൂട്ടിയത് 5000വോട്ട്. മാപ്പ് രക്ഷയാകുമോ രമ്യയ്ക്ക്
പഠിപ്പിലൊന്നും ഒരു കാര്യമില്ല, ലോകപരിചയത്തിലാണ് കാര്യമെന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് പാലക്കാടാണ്. ഡോ. സരിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതായില്ല. തെരെഞ്ഞെടുപ്പേതായാലെന്താ സ്ഥാനാര്‍ഥി കൃഷ്ണകുമാറല്ലേ... എന്ന നിലയിലുള്ള പാലക്കാട്ടെ ബാലചന്ദ്രമേനോൻ കളികളും ജനം തള്ളി. വിജയിച്ചത് ചെറുപ്പക്കാരാണ് - ദാസനും വിജയനും
രാഷ്ട്രീയ എതിരാളികളുടെയും പാർട്ടിയിലെ എതിർ ശബ്ദങ്ങളുടെയും വായടപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചെടുത്തതോടെ വി.ഡി സതീശന്റെ പൊളിറ്റിക്കൽ ഗ്രാഫും ഉയരങ്ങളിലേക്ക്. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള സതീശന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായത് യുഡിഎഫ് സ്ഥാനാർഥിയുടെ മികവില്ലായ്മ. കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി സതീശന്റെ കൈകളിൽ ഭദ്രം !
ജാതിസെൻനസും സൗജന്യ വാഗ്ദാനങ്ങളും മഹാരാഷ്ട്രയിൽ ഏശിയില്ല. മഹാവികാസ് അഘാഡിക്ക് നിരാശ മാത്രം. അഴിമതി സർക്കാരെന്ന് പരിഹസിച്ചെങ്കിലും എൻഡിഎ മുന്നണിയായ മഹായുതി കൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ മോഡിയും യോഗിയും നടപ്പാക്കിയ തന്ത്രവും ഫലിച്ചു. മഹാരാഷ്ട്ര വിധിയിൽ നിരാശനായി തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയും