Recommended
സീപ്ലെയിൻ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. മാട്ടുപ്പെട്ടി ഡാമിൽ വിമാനം ഇറക്കിയാൽ കാട്ടാനക്കൂട്ടം ഇളകുമെന്ന് വനംവകുപ്പ്. ആലപ്പുഴയില്‍ സി.പി.എം എം.എൽ.എയുടെ നേതൃത്വത്തിൽ സീ പ്ലെയിനിനോട് എതിർപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയെന്ന നിലപാടിൽ മാറ്റമില്ലെന്ന് എം.എൽ.എ. ഉൾനാടൻ മത്സ്യബന്ധനമേഖല തകരുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും. പദ്ധതിക്കെതിരേ ജനകീയ സമരവും വരുന്നു
ഓരോ ഫയലും ഓരോ ജീവിതമെന്ന പിണറായി സർക്കാരിന്റെ നയം പൊളിച്ചടുക്കി ഉദ്യോഗസ്ഥർ. ഭരണചക്രം തിരിക്കേണ്ട സിവില്‍ സര്‍വീസുകാരുടെ തമ്മിലടിയിൽ പകച്ച് സർക്കാർ. ജനങ്ങളുടെ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാതെ ഭരണം മുടന്തി നീങ്ങുന്നു. ഐഎഎസ്, ഐപിഎസ് തലത്തിൽ അസംതൃപ്തി രൂക്ഷം. വകുപ്പുകളിൽ ലക്ഷക്കണക്കിന് ഫയലുകൾ കുമിഞ്ഞുകൂടുന്നു. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനാവാതെ സർക്കാർ
രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റെ ഉല്‍സവപ്പറമ്പായി വയനാട്. ഇനി നിശബ്ദ പ്രചരണം. ഭാവിയില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ട നേതാവിനായി അരയും തലയും മുറുക്കി കോണ്‍ഗ്രസും യുഡിഎഫും. ഭൂരിപക്ഷത്തിന്റെ എണ്ണം റിക്കാര്ഡിലെത്തിക്കുക മാത്രം ലക്ഷ്യം. പ്രിയങ്കയുടെ കന്നിയങ്കം നല്കുന്ന പ്രതീക്ഷകള്‍...
ചേലക്കരയില്‍ 'രാഷ്ട്രീയ ഇസ്ലാമി'ന് എതിരെ പ്രചരണവുമായി ബിജെപി. ക്രൈസ്തവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകരുതെന്ന് വിശദീകരിച്ച് ലഘുലേഖ വിതരണവുമായി ന്യൂനപക്ഷ മോര്‍ച്ച. ഇടത്, വലത് മുന്നണികള്‍ക്കും രൂക്ഷവിമര്‍ശനം. മണ്ഡലത്തിലെ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും ലഘുലേഖ എത്തിക്കാന്‍ തീരുമാനം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിമര്‍ശനം
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീ പ്ലെയിന്‍ പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത് തോല്പിച്ചത് ഇടതുപക്ഷം. പ്രോജക്ടിന് തുരങ്കം വച്ചത് മത്സ്യത്തൊഴിലാളികളുടെ പേരും പറഞ്ഞ്. പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തത് പ്രമുഖ സിപിഐ നേതാവ്. കൊച്ചിയില്‍ സീ പ്ലെയിന്‍ പറന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുപൊങ്ങുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും. പാഴാക്കിയത് വിലപ്പെട്ട 11 വര്‍ഷങ്ങള്‍