Recommended
ഒറ്റയാൾ പോലും കാണാത്ത ആടുജീവിതത്തെ 2023ലെ ജനപ്രിയ ചിത്രമാക്കിയ സർക്കാർ പുലിവാല് പിടിക്കുന്നു. ആടുജീവിതം പുറത്തിറങ്ങിയത് 2024ൽ. ചലച്ചിത്ര അവാർഡിൽ 2023ലെ ജനപ്രിയ ചിത്രം ആടുജീവിതം. സാങ്കേതികമായി പിഴവെന്ന് സംവിധായകൻ. ചലച്ചിത്ര അക്കാഡമിയുടേത് ഗുരുതര പിഴവ്. ഇക്കൊല്ലത്തെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം പിൻവലിക്കേണ്ടി വരും. സാംസ്കാരിക വകുപ്പിന് വീണ്ടും നാണക്കേട്
മലപ്പുറത്തെ എസ്പിയടക്കം പോലീസുകാർ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി കെട്ടിച്ചമച്ചതെന്ന നിഗമനത്തില്‍ പോലീസ്. പിന്നിൽ മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ റിപ്പോർട്ടർ ടി.വി ഉടമകളെന്നും ആരോപണം. മുട്ടിൽ കേസിൽ പ്രതികളെ അറസ്റ്റു ചെയ്തത് പരാതിയിലുള്ള ഡിവൈഎസ്പി ബെന്നി. പരാതി വ്യാജമെങ്കിൽ വാർത്ത പ്രസിദ്ധീകരിച്ച റിപ്പോർട്ടർ ടിവിക്കെതിരെ 'ശശീന്ദ്രൻ - മംഗളം വിവാദം' മോഡലിൽ കേസെടുക്കും. അറസ്റ്റും ഉറപ്പ്
പോലീസ് മേധാവിയുടെ ശുപാർശ തള്ളിക്കളഞ്ഞ് എഡിജിപി എം.ആർ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് കോടതിയിൽ സർക്കാരിന് തിരിച്ചടിയാവും. ആരോപണവിധേയനെ സംരക്ഷിച്ചതിന് 'ഭരണാധിപൻമാർ ഫ്യൂഡൽ രാജാക്കന്മാരല്ലെന്നു' പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഉത്തരവ് പിണറായിക്കും ബാധകമാവും. 4 ദിവസം സംരക്ഷിച്ച എസ്പി സുജിത്ത്ദാസിനെ കൈവിട്ടതും ഈ തിരിച്ചറിവിൽ
ഹേമാകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ യുവനടന്മാർക്കെതിരെ വ്യാജ പീഡനപരാതികൾ ഉന്നയിച്ച് കുളംകലക്കാൻ ഉന്നതന്മാരുടെ ശ്രമം. ലക്ഷ്യം എല്ലാം വ്യാജമാണെന്ന് വരുത്തിത്തീർത്ത് ഭാവിയിൽ ആരോപണങ്ങളുണ്ടായാലും തലയൂരുക. വ്യക്തിവൈരാഗ്യം തീർക്കാനും പ്രതിച്ഛായ തകർക്കാനും പൊലീസിനെ ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. സാഹചര്യം മുതലെടുത്ത് വ്യാജപീഡന പരാതികൾ ഉയരുന്നത് അപകടകരം
നിയമസഭാ കൈയ്യങ്കളിയിൽ തെറ്റ് ഏറ്റുപറഞ്ഞ് കെ.ടി. ജലീൽ. കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടത് അബദ്ധമായെന്ന് ജലീൽ. മനുഷ്യനല്ലേ വികാരത്തളളിച്ചയിൽ സംഭവിച്ചതാണെന്നും വിശദീകരണം. ജലീലിൻെറ ഏറ്റുപറച്ചിലിനെ സ്വാഗതം ചെയ്ത് വി.ടി. ബൽറാം. ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നും ബൽറാം
പി.വി. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് എംഎം ഹസൻ, നട്ടെല്ലിൻ്റെ സ്ഥാനത്ത് ഒരു വാഴന്നാര് പോലുമില്ലാത്ത ഹസ്സൻ സാഹിബിൻ്റെ പിന്തുണ വേണ്ടെന്ന് അന്‍വര്‍; എന്നും സിപിഎമ്മിനൊപ്പമെന്നും, പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും വിശദീകരണം