സ്വപ്നാ സുരേഷ്, ആര്യന്‍ ഖാൻ, ബിനീഷ് കൊടിയേരി... മൂന്നു പേരും ഉള്‍പ്പെട്ട കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഓരോന്നിനും പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യങ്ങളിലേയ്ക്കാണ് ! ഓരോ കേസിനും പിന്നില്‍ ഓരോ തരം രാഷ്ട്രീയ താല്‍പ്പര്യം കാണാനാകും. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനു കാരണം അദ്ദേഹത്തിന്‍റെ പേരിനൊപ്പമുള്ള ഖാന്‍ എന്ന പേരോ ? തന്‍റെ പേരിനൊപ്പമുള്ള കൊടിയേരി എന്ന പേരാണ് തനിക്ക് ഒരു വര്‍ഷക്കാലം ജാമ്യം കിട്ടാതിരുന്നതെന്ന് ബിനീഷും പറയുന്നു ! രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ആരോപണങ്ങളോടു ചേര്‍ത്തു വായിക്കേണ്ടതാണ് ഈ മൂന്നു കേസുകളും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല ! സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളിലും ജയിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല ! ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട് ? ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ടു കോണ്‍ഗ്രസിനെന്തു നേട്ടം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരള സമൂഹത്തിന് നൊമ്പരമായി അനുപമ എന്ന അമ്മയുടെ വിലാപം; ഭരണകക്ഷിയായ സി.പി.എമ്മിന്റെ ഏതോ കോണുകളില്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ ശ്രമിച്ച ഗൂഢാലോചനയുടെ ഉള്ളറകളിലേയ്ക്ക് വിരല്‍ ചുണ്ടുകയാണ് അനുപമയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രതിഷേധം. സാമൂഹ്യനീതിയും സ്ത്രീയുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു സമൂഹം തന്നെയാണു കേരളത്തിലുള്ളതെന്ന് അനുപമയുടെ കഥ ചൂണ്ടിക്കാട്ടുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇന്നിപ്പോള്‍ എയര്‍ ഇന്ത്യ വീണ്ടും റ്റാറ്റായുടെ കൈയിലെത്തുന്നു. അതിന്റെ അമരത്ത് ചെയര്മാന് എമിറിറ്റസ് രത്തന്‍ റ്റാറ്റായും ! ആകെ 70,820 കോടിയുടെ കടബാധ്യതയുള്ള സ്ഥാപനമാണ് റ്റാറ്റാ ഏറ്റെടുക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് റ്റാറ്റാ നല്ല കാലം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം ! പുതിയ ഒരു വളര്‍ച്ചയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് തുണയാകാന്‍, റ്റാറ്റായുടെ കൈയിലെത്തുന്ന എയര്‍ ഇന്ത്യയ്ക്കു കഴിയട്ടെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കര്‍ഷകരുടെ സമരം രാഷ്ട്രീയ മാനം ആര്‍ജിക്കുമ്പോള്‍ യുപി തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം ? പണ്ടു രാജ്യം ഭരിച്ച പാര്‍ട്ടിയാണെന്നു മേനിപറഞ്ഞ് പഴയകാല പ്രതാപത്തില്‍ കോണ്‍ഗ്രസ് അഭിരമിക്കുമ്പോള്‍ ഇന്ന് ബിജെപിക്കെതിരെ നില്ക്കാന് ശക്തി നേടിയത് ഇന്ത്യയിലെ കര്‍ഷകര്‍ മാത്രം. കര്‍ഷകരുടെ നിലപാട് പുതിയൊരു രാഷ്ട്രീയ മാനം ആര്‍ജിക്കുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പ്രണയം പരാജയപ്പെട്ടതിന്‍റെ പേരില്‍ ഇത്ര ക്രൂരമായ രീതിയില്‍ പകരം വീട്ടാന്‍ ഒരു യുവാവിനെങ്ങനെ മനസുവരും ? കഴുത്തില്‍ നിന്നു രക്തം വാര്‍ന്ന് പെണ്‍കുട്ടി വേദനയോടെ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു ആ കാമുകന്‍. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയ മകളെയാണ് ആ മാതാവിനു നഷ്ടപ്പെട്ടത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം ! അഭിഷേകിനും ഇനി നേരിടേണ്ടിവരിക അതിക്രൂരമായ അനുഭവങ്ങളായിരിക്കും, ഇത്ര ചെറുപ്പത്തിലേ പോലീസിന്‍റെ കടുത്ത ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റും വിധേയനാവുക അത്ര എളുപ്പമായിരിക്കില്ല. അതിലും ഭീകരമായിരിക്കും യുവാവായ അഭിഷേകിന്‍റെ മാതാപിതാക്കള്‍ നേരിടാന്‍ പോകുന്ന കടുത്ത പ്രയാസങ്ങള്‍. പ്രണയത്തിന്‍റെ ഭീകരത - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോട്ടയം നഗരസഭയില്‍ ഇടതു മുന്നണി നേടിയ വിജയത്തിനു പിന്നിലെ കഥയെന്ത് ? കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റങ്ങളുടെ പിന്നാമ്പുറ കഥകൾ തെളിഞ്ഞുവരുന്നു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാലം പണിയുന്ന ചില നേതാക്കള്‍ സ്വന്തം കാര്യം നോക്കി ഒറ്റയാള്‍ തന്ത്രം കളിക്കുന്നു. തിരുവനന്തപുരം നഗരസഭയിലും കണ്ടത് ഇതു തന്നെ ! നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ ജയിച്ചുകയറി പോകുമ്പോള്‍ അതിനു പിന്നാമ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടുന്ന ചില വിജയങ്ങളും കാരണമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ടോ ആവോ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്ന ക്യാപ്റ്റന്‍റെ വീഴ്ച ! 1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുന്നു. പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. എംഎൽഎമാരോട് ആലോചിച്ചപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം ! ക്യാപ്റ്റൻ പോയി സിദ്ദുവിൻ്റെ പിന്തുണയോടെ ഛന്നി വന്നു. നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുവപ്പന്‍ പരവതാനി വിരിച്ച സിപിഎം നയങ്ങളിലും നിലപാടുകളിലും മാറുകയാണ്. പ്രത്യയശാസ്ത്രം വിട്ട് പ്രായോഗികതയിലേയ്ക്ക് ! എന്തായിരിക്കും സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ ? പാര്‍ട്ടി വിടുന്നവരും വിടാനൊരുങ്ങുന്നവരും ധാരാളമുണ്ടെങ്കിലും കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തിന് ആശ്വസിക്കാന്‍ വകയുണ്ട്. അവര്‍ക്കൊപ്പം കൂടാന്‍ ധാരാളം പേര് തിരക്കുകൂട്ടുന്നു - മാറുന്ന കേരള രാഷ്ട്രീയത്തെക്കുറിച്ച് മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/rYfqgCw2utCzLdKJXs33.jpg)
/sathyam/media/post_banners/HTScPwcDCwS81MEmZb1H.jpg)
/sathyam/media/post_banners/hWJEVridQIxGw2JLHkjr.jpg)
/sathyam/media/post_banners/QxS0r7kNL3VGYSu7FT9L.jpg)
/sathyam/media/post_banners/qQKvV805ZUMfwI7gjg09.jpg)
/sathyam/media/post_banners/VzfxvXVUYBbiWD5Qt9UK.jpg)
/sathyam/media/post_banners/Vobhq1Y8acavvdHfMB5k.jpg)
/sathyam/media/post_banners/19QUxFjGQA7OTn6av1Wh.jpg)
/sathyam/media/post_banners/j9rnRmN9x0GkXrBP2KQF.jpg)
/sathyam/media/post_banners/2DaXtWgvXr6d7uMoFjEj.jpg)