കേരള സമൂഹത്തില്‍ വനിതകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി നേടിയ നേട്ടങ്ങള്‍ ചില്ലറയല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ വനിതകള്‍ എല്ലാത്തരം പ്രക്ഷോഭങ്ങളുടെയും മുന്‍ നിരയിലുണ്ട്. അക്കാമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍ എന്നിങ്ങനെ എത്രയെത്ര നേതാക്കള്‍ ! പൊതുസമൂഹത്തിലെ സ്ത്രീയുടെ വളര്‍ച്ചയും സ്വന്തം സമൂഹത്തില്‍ ശരിയായി പഠിച്ചു മുന്നേറുന്ന പെണ്‍കുട്ടികളുടെ വളര്‍ച്ചയും മുസ്ലിം ലീഗും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ്എഫും കണ്ട ഭാവമേയില്ല ! മുസ്ലിം ലീഗ് അറിയാന്‍ ; കേരളം സ്ത്രീവിരുദ്ധമല്ല – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച ജലീല്‍ സിപിഎമ്മില്‍ ചുവടുറപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നെ മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്‍ ജലീലിനെ നേതൃനിരയില്‍ എണ്ണപ്പെട്ട ഒരാളായി ഉയര്‍ത്തി ! ഇപ്പോഴിതാ ഒരൊറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത് കേരളത്തിലെ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയെ ക്ഷണിക്കുന്ന രീതിയിലുള്ള ജലീലിന്‍റെ നീക്കം ! ജലീലിന്‍റെ ആക്രമണത്തില്‍ ചുരുണ്ടുപോയ കുഞ്ഞാലിക്കുട്ടിക്ക് പുതുജീവന്‍ കിട്ടിയിരിക്കുന്നു, മുസ്ലിം ലീഗിനും. കെ ടി ജലീലിനെ പിണറായി കൈവിടുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പാര്‍ട്ടിയായാലും അണികളായാലും നേതൃത്വത്തോടൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അധികാരമുള്ളിടത്തേ അണികള്‍ നില്ക്കൂ. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍. എങ്കിലും ഉമ്മന്‍ ചാണ്ടിയെ ഒരു നേതൃത്വത്തിനും അങ്ങിനെയങ്ങ് എഴുതിത്തള്ളാനാകില്ലെന്നതാണു വസ്തുത. ഈ തിരിച്ചറിവുതന്നെയാണ് കോണ്‍ഗ്രസില്‍ പെട്ടെന്നുണ്ടായ വെടിനിര്‍ത്തലിനു കാരണം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കീഴടങ്ങിയോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'. 'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്. വേണു ബാലകൃഷ്ണൻ 'മനോരമ' പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്‍റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട് ! സൂപ്പർ പ്രൈം ടൈം ചർച്ചയിൽ മാതൃഭൂമിയും മനോരമയും തമ്മിലെന്ത് ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനവും തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? മാണി കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നോടിച്ചുവിട്ടതു മുതലുള്ള സംഭവങ്ങള്‍ ഓരോന്നോരോന്നായി വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തണം. സി.പി ജോണ്‍ ഇപ്പോഴും യുഡിഎഫിലുണ്ടോ എന്നു അന്വേഷിക്കണം. ഇന്നിപ്പോള്‍ യുഡിഎഫിന്‍റെ തലപ്പത്ത് ആരൊക്കെയുണ്ട് ? ഓരോ തവണ പ്രതിപക്ഷത്താകുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തവണ ഭരണത്തില്‍ വരാന്‍ കഴിഞ്ഞതെങ്ങനെ ? ഇക്കാര്യങ്ങൾ വി ഡി സതീശൻ അറിയണം; അന്വേഷിക്കണം ! പ്രതിപക്ഷത്തിന്‍റെ നൂറൂ നാളുകൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് അവര്‍ തന്നെ തെളിയിക്കുകയാണ്. ഒരിക്കലും സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളോട് പറയരുതാത്ത രീതിയിലുള്ള വര്‍ത്തമാനമാണ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാക്കള്‍ പറഞ്ഞതായി പരാതി ഉയര്‍ന്നത്! മുസ്ലിം ലീഗിലും വിദ്യാര്‍ത്ഥി വിഭാഗത്തിലും സ്ത്രീകളോട് എന്താണിത്ര അവഗണന ? -മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
നിയമങ്ങളും ചട്ടങ്ങളും മാറേണ്ടതുതന്നെ, പക്ഷെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യം മാറേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം വളരെ മുമ്പിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണ്. ഡല്‍ഹിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവും പോലെ കേരളത്തില്‍ നമുക്കെന്തുണ്ട് ? ഇതിനേക്കാള്‍ വളരെയധികം മികച്ച കോഴ്സുകളും നല്ല കോളജുകളിലും പഠിക്കാന്‍ അര്‍ഹതയുള്ളവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. യെസ് ടീച്ചര്‍... ടീച്ചറെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജിന്‍റെ തുറന്നെഴുത്ത്
ഒരിക്കല്‍ സത്യസന്ധനായ ഒരു ചെറുപ്പക്കാരനെ വേണമെന്ന് എം.എ ജോണ്‍ പറഞ്ഞപ്പോള്‍ വലയാര്‍ രവി കണ്ടെത്തിക്കൊണ്ടുവന്ന യുവാവാണ് എ.കെ ആന്‍റണി. 71 -ല്‍ 61 കാരനായ ആര്‍ ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ വൃദ്ധനേതാവെന്ന് പറഞ്ഞ് തടഞ്ഞത് ആന്‍റണിയും രവിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നായിരുന്നു. 80 പിന്നിട്ട അന്നത്തെ ആന്‍റണിയും 77 കാരനായ ഉമ്മന്‍ ചാണ്ടിയും ഇപ്പോഴും പദവികളില്‍ തുടരുന്നു. പക്ഷേ കോണ്‍ഗ്രസ് മാറുകയാണ്. 3 വര്‍ഷമായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നിരിക്കുന്നു. താക്കോല്‍ സ്ഥാനങ്ങള്‍ ആരുടെയും സ്വന്തമല്ലെന്ന ബോധം കോണ്‍ഗ്രസിലും വളരുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/4Z4JW6OILTvprKxyck9O.jpg)
/sathyam/media/post_banners/HhQL0Ni7keweaK3A1N6E.jpg)
/sathyam/media/post_banners/mMwRg22wY6rYqpIaugkK.jpg)
/sathyam/media/post_banners/91RQsEIHwjcpuwPZapcp.jpg)
/sathyam/media/post_banners/2phj3fymcre0R737ANQZ.jpg)
/sathyam/media/post_banners/o3amFXJfsxGS4YhEQ0RR.jpg)
/sathyam/media/post_banners/qUK7h3PS038wUM1OHM1A.jpg)
/sathyam/media/post_banners/vy6m6kTOQizkMRM1Wrfy.jpg)
/sathyam/media/post_banners/43XYPNSQ2lsbBg07TeYN.jpg)
/sathyam/media/post_banners/PSUvknLO2nkVOusiX1jG.jpg)