പ്രതീക്ഷിച്ച ഭരണം കിട്ടാതെ ഭരണത്തിന്റെ ശീതളിമയില്ലാതെ പൊരിവെയിലത്തു കഴിയുന്ന മുസ്ലിം ലീഗിന് ഇപ്പോള്‍ അത്ര നല്ല കാലമൊന്നുമല്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇനിയും ഊര്‍ജം നേടിയിട്ടുമില്ല. അതുതൊണ്ടുതന്നെ മുസ്ലിം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ, ലീഗ് വിരുദ്ധ വികാരത്തിന് വലിയ പ്രസക്തിയുണ്ട്. തീവ്രവാദി സംഘടനകളെയൊന്നും മുസ്ലിം സമുദായം അംഗീകരിക്കുകയുമില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഐ.എന്‍.എലിന്റെ തൊഴുത്തില്‍കുത്ത് അയ്യോ കഷ്ടം ! - ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
1991 നു ശേഷം നേതാക്കളെത്ര വന്നുപോയി ? ഭരണകുടങ്ങളും വന്നുപോയി ! നെഹ്റുവിനെപ്പോലെ, ഇന്ദിരാഗാന്ധിയെപ്പോലെ, നരസിംഹ റാവുവിനെപ്പോലെ, വിശാലമായ കാഴ്ചപ്പാടും ഭരണത്തില്‍ നിശ്ചയദാര്‍ഢ്യവും ഉള്ള നേതാക്കള്‍ എത്ര വന്നു ? തലയെടുപ്പുള്ള സ്ഥാപനങ്ങളെത്ര ഉയര്‍ന്നു ? ഇന്ത്യയെ മാറ്റിമറിച്ച 1991. ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന് മൂന്നു പതിറ്റാണ്ടു തികയുമ്പോൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു
ജാര്‍ഖണ്ടിലെ വന്‍കിട ഖനി ഉടമകളുടെ കച്ചവട താല്പര്യങ്ങള്ക്കെതിരെ നിന്നതിനാണ് ഇല്ലാത്ത സംഭവത്തില്‍ ജയിലിലാക്കി ഭരണകൂടത്തിന്റെ കരുണയില്ലാത്ത കൊലപാതകത്തിന് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടുകൊടുത്തത്. അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ബിജെപിയുമായി രാഷ്ട്രീയ സഖ്യം കൂടാന്‍ അത്യുല്‍സാഹത്തോടെ ഓടിനടന്ന സഭാധ്യക്ഷന്മാര്ക്ക് ഇപ്പോള്‍ സങ്കടവും ദുഖവും ? - ജേക്കബ് ജോര്‍ജിന്റെ എഡിറ്റോറിയല്‍
നേട്ടം കൊയ്ത് സ്പ്രിംക്ളർ; ശതകോടീശ്വരനായി രാജി തോമസ് ! അതെ, മലയാളിയായ രാജി തോമസ് ഉണ്ടാക്കിയ അമേരിക്കന്‍ കമ്പനി സ്പ്രിംക്ളര്‍ തന്നെ. ഡേറ്റാ കച്ചവടക്കാരെന്നും മലയാളികളുടെ ഡേറ്റാ കവര്‍ന്ന് കച്ചവടം നടത്താന്‍ വന്ന അമേരിക്കന്‍ കുത്തകയെന്നും മുദ്രകുത്തി കേരളത്തില്‍ നിന്നോടിച്ചുവിട്ട സ്പ്രിംക്ളര്‍ നേടിയ വിജയം മലയാളി അറിയണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
നമ്പി നാരായണനെ അന്നു പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥന് ഇന്നിപ്പോള്‍ പ്രതികളാകുന്നു; കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കാന്‍ പോലും ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു പറയുമ്പോള്‍ അതിന്റെ ശക്തി എത്രയായിരുന്നുവെന്ന് ഊഹിക്കാം ! നമ്പിനാരായണനു നഷ്ടമായത് ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ഉദ്യോഗം മാത്രമല്ല, സ്വന്തം മാനവും സമൂഹത്തിലെ അംഗീകാരവും ഒക്കെകൂടിയാണ്; പൊലീസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍; കാക്കിയുടെയും ബൂട്ടിന്റെയും ബലത്തില്‍ ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കുന്ന ചില പൊലീസുദ്യോഗസ്ഥന് എക്കാലത്തും എവിടെയും സര്‍വീസിലുണ്ടാവും; ഇവരില്‍ ചിലര്‍ക്കൊക്കെ കാലം കനത്ത തിരിച്ചടി നല്‍കും; ഇത് എല്ലാവര്ക്കും പാഠമാവുക തന്നെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
പിണറായി നേടിയ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നിലുള്ളത് കണ്ണൂരിലെ പേശീബലമോ തടിമിടുക്കോ അല്ല, ബൗദ്ധികമായ ഔന്നത്യവും നാടിന്റെ വളര്‍ച്ചയ്ക്ക് ഉചിതമായ തീരുമാനമെടുക്കാനുമുള്ള കഴിവും ! ദിനം തോറുമുള്ള പത്രസമ്മേളനങ്ങള്‍ പിണറായിയുടെ ശക്തി. കെ സുധാകരൻ ചെയ്യേണ്ടിയിരുന്നത് ഒരു വലിയ സ്ഥാനത്തെത്തുമ്പോള്‍ ആ സ്ഥാനത്തിന്റെ വലിപ്പത്തിനൊപ്പമോ, അതിലുമപ്പുറത്തേക്കോ വളരുകയാണ്. ബ്രണ്ണൻ കോളേജ് വിവാദം രാഷ്ട്രീയ കേരളത്തിനോ പിണറായിക്കോ സുധാകരനോ പോലും ഭൂഷണമല്ല ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ കേന്ദ്രം പറഞ്ഞ തലമുറമാറ്റം സുധാകരന്റെ കാര്യത്തില്‍ അവകാശപ്പെടാനാവില്ലെങ്കിലും നേതൃമാറ്റം നേതൃമാറ്റം തന്നെയാണ്. അതിന് അതിന്റേതായ പ്രസക്തിയുമുണ്ട്, അതുകൊണ്ടുതന്നെ സുധാകരന്റെ നിയമനത്തിനു പരക്കെ അംഗീകാരം കിട്ടിയിരിക്കുന്നു; ഇനി കോണ്‍ഗ്രസിന് സുധാകരന്റെ ശക്തിയും ശബ്ദവും ! സുധാകരനു ശത്രു കുമ്പക്കുടി സുധാകരന് മാത്രം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/4E18qNQxt64z3TTDgAhI.jpg)
/sathyam/media/post_banners/Csrk3FMoQmShOJDawKkR.jpg)
/sathyam/media/post_banners/CMHw5e9pCcOoM85zIwPG.jpg)
/sathyam/media/post_banners/3DZgi2fat2bFTOmjCdTY.jpg)
/sathyam/media/post_banners/BKfKnPV2wIYTrLmx8jdR.jpg)
/sathyam/media/post_banners/8FvNJT7LlCAj0TfJOr4r.jpg)
/sathyam/media/post_banners/7bvadkzswoCOvFgi525y.jpg)
/sathyam/media/post_banners/Ej4MpWlKfG5VlN6K654z.jpg)
/sathyam/media/post_banners/IGLNxZyfZrdIEq4J8OTt.jpg)
/sathyam/media/post_banners/0Gz9WZkgLecroyJHLiA4.jpg)