ഒന്നടവിട്ട ഇടവേളകളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കുകയും തോല്‍ക്കുകയും ചെയ്തുകൊണ്ടിരുന്നത് ഇപ്പറഞ്ഞ ഗ്രൂപ്പുകളുടെയോ കോണ്‍ഗ്രസിന്റെയോ മെച്ചം കൊണ്ടൊന്നുമായിരുന്നില്ല, ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണമായിരുന്നതുകൊണ്ടാണ്. ഇനിയും ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വേണം. പക്ഷേ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ വന്ന അശോക് ചവാന് കമ്മിറ്റിയോട് 8 പേര് പറഞ്ഞത് ഞങ്ങളെ പ്രസിഡന്റാക്കിയാല്‍ എല്ലാം ശരിയാക്കിത്തരാം എന്നാണ്. ഇനി കോണ്‍ഗ്രസിനു വേണ്ടത് സ്വന്തം സമുദായത്തിനപ്പുറത്ത് പുതിയ വഴികള്‍ വെട്ടിത്തെളിച്ച് പുതിയ ചിന്തകളുമായി സമൂഹത്തിലേയ്ക്ക് ഇറങ്ങുന്നവരെയാണ്. കോണ്‍ഗ്രസ് ഇനി അവരുടേതാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
യുഡിഎഫിൽ ഒന്നാമനായി പറവൂരിന്റെ വിഡി ! പൊന്‍കിരീടമല്ല, ഇത് മുള്‍ക്കിരീടം: ഇനി വേണ്ടത് കരുത്തുറ്റ ശബ്ദം, ഉറപ്പുള്ള നിലപാട്, വിശാലമായ കാഴ്ചപ്പാട്: ആള് ശേഷിയില്ലാത്ത സതീശന്റെ പിന്നണികൂട്ടത്തിന് നേരിടേണ്ടത് സിപിഎമ്മിന്റെ മുന്‍നിര പോരാളികളെ: വെല്ലുവിളി കനത്തത്: ബാക്കി നിയമസഭയില്‍ കാണന്‍ കാത്തിരിക്കാം - ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അത് നടപ്പാക്കാനുള്ള മനക്കരുത്തും നടത്തിപ്പിലെ കൃത്യതയും അതിന്റെ പൂര്ണതയുമാണ് ഈ വിജയനെ അജയ്യനാക്കിയത് ! മന്ത്രിസഭയിലെ പുതുമയ്ക്കപ്പുറം പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അപാരമായ കഴിവാണ് പിണറായിയുടെ വിജയ രഹസ്യം ! ഓരോ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ജനം ഉറ്റുനോക്കിയത് പിണറായിയെ ആയിരുന്നു - ഇന്ന് പിണറായിയുടെ 'സ്വന്തം' മന്ത്രിസഭ ! യുവത്വമാണ് അതിന്റെ തിളക്കം ! ഊര്‍ജ്ജസ്വലതയാണ് അതിന്റെ മികവ് - പിണറായിയെ അടുത്തുനിന്ന് വീക്ഷിച്ച ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ചുവടുറപ്പിക്കുകയാണ്; ഇന്നും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിനു വഴി കാണുന്നില്ല. ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും? രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്നിപ്പോള്‍ ബി.ജെ.പിയ്ക്കോ കേന്ദ്രഭരണത്തിനോ എതിരെ ഒരു ചെറുവിരല്‍ പോലുമനക്കാന്‍ വയ്യാത്ത വിധം ദുര്‍ബലമായിരിക്കുന്നു കോണ്‍ഗ്രസ്; കരുത്തുള്ള ഒരു പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കാന്‍ പോലുമാവുന്നില്ല കോണ്‍ഗ്രസിന്; കേരളത്തിനും വേണം പുതിയൊരു നേതൃത്വം. എന്താവും ഹൈക്കാമാണ്ടിന്റെ ചിന്ത? -ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
അറുപത്, എഴുപതുകളില്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ വയലാര്‍ രവിയും തലേക്കുന്നില്‍ ബഷീറും ഉമ്മന്‍ ചാണ്ടിയുമൊക്കെ കൈയ്യടക്കിയ നേതൃസ്ഥാനങ്ങള്‍ ഇനി പുതിയ വീക്ഷണത്തോടെ, പുതിയ ആവേശത്തോടെ, പുതിയ ചിന്തകളോടെ പിടിച്ചെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണം ! അന്നത്തെ ആന്റണിയെ ഇന്നത്തെ എകെ ആന്റണിയായി വളര്‍ത്താന്‍ നാന്ദിയായ സംഭവങ്ങള്‍ നിങ്ങളറിയണം. അത് പുതിയൊരു രാഷ്ട്രീയമായിരുന്നു. ആ കാലം പിന്നിട്ടു. ഇന്ന് താക്കോല്‍ സ്ഥാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു…, ധൈര്യമുണ്ടോ യുവാക്കളെ അത് ഏറ്റെടുക്കാന്‍ ? കോണ്‍ഗ്രസിലെ യുവത എവിടെ ? യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം !
ജന്മിത്വം കൊടികുത്തിവാഴുന്ന കേരളത്തില്‍ ആദ്യമായി അധികാരമേറ്റ ജനകീയ സര്‍ക്കാര്‍ ജന്മിത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. നേതൃത്വം വഹിച്ച ഗൗരിയമ്മ ചരിത്രത്തിലേയ്ക്കു നടന്നു കയറി ! കേരളത്തിന്റെ ഒരു നിര്‍ണായക കാലഘട്ടത്തിലെ ഇതിഹാസ മാനം ഉള്‍ക്കൊണ്ട നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ; സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ ഏറെ സ്വാധീനിച്ച രാഷ്ട്രീയ നേതാവ്, കേരള ചരിത്രത്തില്‍ എന്നും തല ഉയര്ത്തിനില്ക്കുന്ന ഉന്നത വ്യക്തിത്വം-ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ വിലയ്ക്കു വാക്സിന് നല്‍കുന്നതിന്റെ അര്‍ഥമെന്താണെന്ന സുപ്രീം കോടതിയുടെ ചോദ്യം അര്‍ഥവത്തായതുതന്നെയാണ്; കേന്ദ്രം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാക്സിന് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി കൊടുക്കാനുള്ളതാണ്; സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിലയ്ക്കു നല്കുന്ന വാക്സിനാകട്ടെ, 18 മുതല്‍ 45 വരെ വയസ് പ്രായമുള്ളവര്‍ക്കു നല്‍കാനും; അതു ശരിയായ കാര്യമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞുവയ്ക്കുന്നത്; വാക്സിനേഷന് സാര്‍വത്രികമായിരിക്കണമെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു; എല്ലാ പൗരന്റെയും അവകാശമാണ് വാക്സിന്-ജേക്കബ് ജോര്‍ജിന്റെ എഡിറ്റോറിയല്‍
നമ്പി നാരായണന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കശക്കിയെറിഞ്ഞു. 1967 -ല്‍ ഒമ്പതംഗങ്ങളുടെ നേതാവായി കേരള രാഷ്ട്രീയത്തില്‍ പടയോട്ടം നടത്തിയ കെ കരുണാകരന് നഷ്ടമായത് മുഖ്യമന്ത്രി പദവും അവശേഷിക്കുന്ന രാഷ്ട്രീയവുമാണ്. ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടതുതന്നെ ! - മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/CytRWuRIpz4Nj1q1rn2b.jpg)
/sathyam/media/post_banners/rHsF076yXOT6PPI5AKN2.jpg)
/sathyam/media/post_banners/BLsHNdha6SrJkU1rZEIv.jpg)
/sathyam/media/post_banners/NMeUItBxGjiEVHO6XFDA.jpg)
/sathyam/media/post_banners/2mNtRsBBZJBEBzK276Lc.jpg)
/sathyam/media/post_banners/vpJKu3ejVlhuYgPdWtRY.jpg)
/sathyam/media/post_banners/4pNDa6nRt64ZPnxROtWw.jpg)
/sathyam/media/post_banners/Zh2sKQqcyBOIWilG5UrK.jpg)
/sathyam/media/post_banners/Rm69CvFk4obAdY19DNwI.jpg)
/sathyam/media/post_banners/ahjIdB0j8MOTsfMjIsiw.jpg)