സി.പി.എമ്മിന്റെ കണ്ണൂരിലെ രണ്ടു നെടും തൂണുകളാണ് ഇ.പിയും പി.ജെയും; പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചവരാണ് രണ്ടു പേരും, ജീവിക്കുന്ന രക്തസാക്ഷികളുമാണ് അവര്‍ ! ഇ.പി. ജയരാജനെതിരായ പരാതി രേഖാമൂലം എഴുതി നല്‍കണമെന്നതാണ് പി. ജയരാജന് മുന്നിലുള്ള വെല്ലുവിളി; പി. ജയരാജന്റെ ആരോപണങ്ങള്‍ എവിടെയെത്തും ? പി. ജയരാജനിലേക്കു നീങ്ങുകയാണ് രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകള്‍- അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
നിലവിട്ട് ഒരു കാര്യത്തിനും ഇടപെടാതെ ആന്റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന് ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ; എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം നടന്നു; തരൂരിന്റെ മലബാര്‍ പര്യടനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കൊടുങ്കാറ്റുയര്‍ന്നപ്പോഴും രാഘവന് കുലുങ്ങിയില്ല! അദ്ദേഹത്തിന്റെ പിന്നില്‍ കോണ്‍ഗ്രസിലെ ശക്തികേന്ദ്രങ്ങളില്ലേ ? അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയോ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണ്-അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോര്‍ജ്
കോടിയേരിയുടെ കൂറും താല്പര്യവുമെല്ലാം പാര്‍ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്‍സര്‍ അദ്ദേഹത്തിന്റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍! രോഗത്തിന്റെ കഠിനമായ പീഡകള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും; ഇതെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു; പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരം കണ്ടു- അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
വി.ഡി സതീശനെക്കുറിച്ചു ഞാന്‍ വിശദീകരിക്കുമ്പോള്‍ത്തന്നെ ചാമക്കാലായുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു, പിന്നീട് അവര്‍ അതെന്നോടു പറയുകയും ചെയ്തു! വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ചാമക്കാലായെയാണു പിന്നെ കണ്ടത്; വി.ഡി സതീശനും ചാമക്കാലായും തമ്മിലെന്ത് ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന് സിനിമ കാണുന്നതു പോലെ ! യൗവ്വനത്തിന്റെ തിളപ്പും പ്രണയത്തിന്റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ വിഷയവും അതുതന്നെ. കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്റെ തുടക്കം. അമരക്കാരനായി നില്ക്കുന്ന സതീശനെ തുണയ്ക്കുന്ന ഘടകങ്ങള്‍ ! എന്നിട്ടും ജ്യോതി കുമാറിനെ പ്രകോപിപ്പിച്ചതെന്താകും ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
'മാതൃഭൂമി'യില്‍ പത്രാധിപ സമിതിയംഗങ്ങള്‍ക്കും പത്രാധിപര്‍ക്കും ഒരു മേല്‍ക്കോയ്മയുണ്ട് ! ആ മേല്‍ക്കോയ്മ ഉണ്ടാക്കിയതും നിലനിര്‍ത്തിയതും വി.പി.ആര് ആയിരുന്നു. വി.പി.ആര് എന്ന മൂന്നക്ഷരങ്ങളില്‍ പ്രഗത്ഭനായ ഒരു പത്രാധിപര്‍ മാത്രമല്ല, കരുത്തനായ ഒരു പത്രാധിപനും ഉണ്ട്. കേരളത്തിലെ ദിനപ്പത്രങ്ങള്ക്ക് എണ്‍പതുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരുന്നു വി.പി.ആര് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
പൂഞ്ഞാറില്‍ മുസ്ലിം സമുദായമായിരുന്നു ജോര്‍ജിന്റെ ശക്തി മുഴുവന്‍ ! ഏതു പ്രതിസന്ധിയിലും പൂഞ്ഞാറിലെ മുസ്ലിങ്ങള്‍ ജോര്‍ജിനോടൊപ്പം നിന്നു. ജോര്‍ജ് അവരോടൊപ്പവും ! പക്ഷെ നിലനില്‍പ്പിനു വേണ്ടി ജോര്‍ജ് കളങ്ങള്‍ പലതു മാറി. ഇപ്പോഴിതാ മുസ്ലിങ്ങള്‍ക്കെതിരെ മത വിദ്വേഷ പ്രസംഗവും ! ലക്ഷണമൊത്തൊരു കേരളാ കോണ്‍ഗ്രസുകാരനായിരുന്ന പി.സി ജോര്‍ജ് വിദ്വേഷിയായതെങ്ങനെ ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
കെ.വി തോമസിന്റെ കേസ് ഫയല്‍ ഇപ്പോഴും സോണിയാ ഗാന്ധിയുടെ മേശപ്പുറത്തു തന്നെ; തോമസിന്റെ മൂക്ക് അങ്ങനെയങ്ങു ചെത്തിക്കളയാന്‍ സോണിയാ ഗാന്ധിക്കു താല്പര്യമില്ലെന്നു സൂചന! ഹൈക്കമാന്റ് എന്തേ കെ.വി തോമസിന്റെ മൂക്കു ചെത്തിയില്ല ? അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന നേതാവിനെ ശിക്ഷ പ്രഖ്യാപിച്ചു പുറത്താക്കി സ്വയം ക്ഷീണിക്കേണ്ടതില്ലെന്ന ചിന്തയാണോ ഹൈക്കമാന്റിനുള്ളത് ? അതോ തോമസിന്റെ കാര്യത്തില്‍ വീണ്ടു വിചാരം വല്ലതുമുണ്ടായോ ? അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്