ഇത്തവണ മാരാമൺ കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് കളക്ടർ ദിവ്യാ എസ് അയ്യരെ. ജനക്കൂട്ടത്തെ കൈയ്യിലെടുത്തത് ദിവ്യയുടെ കോഴഞ്ചേരി ശൈലിയിലുള്ള പ്രസംഗത്തിലെ പച്ച മലയാളത്തിന്റെ സൗന്ദര്യം തന്നെ ! മാര്‍ത്തോമാ സഭ മറ്റു ക്രിസ്ത്യൻ സഭകൾക്കു കൂടി മാതൃകയാവുമോ ? കാലത്തിനൊത്ത മാറ്റത്തിനു വഴിതുറക്കുന്നത് യുവജന സഖ്യമോ ? 127 -ാം മാരാമണ്‍ കണ്വെന്ഷൻ സമാപിക്കുമ്പോൾ - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ് എഴുതുന്നു
അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
എന്‍.എസ്.എസിന് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്; രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെയും ഇതു നന്നായറിയാം; എന്‍.എസ്.എസിനുമറിയാം! എങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതു തന്നെയാണ് എന്‍.എസ്.എസിന്റെ കരുത്തിനു കാരണം; സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ വഴിയേ തന്നെയാണ് ഇപ്പോഴും എന്‍.എസ്.എസ്- അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
"ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി... ?" വയലാറിന്റെ സുപ്രസിദ്ധമായ വരികള്‍ യേശുദാസിന്റെ ഇമ്പമേറിയ ശബ്ദത്തില്‍ ഒഴുകിയെത്തവെ, പി.ടി. തോമസിന്റെ ചേതനയറ്റ ശരീരം രവിപുരം ശ്മശാനത്തിലെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. അതൊരു പക വീട്ടലായിരുന്നു. രാജ്യവും ശക്തിയും മഹത്വവും കൈപ്പിടിയിലാണെന്നഹങ്കരിച്ചു നിന്ന കത്തോലിക്കാ സഭാ നേതൃത്വത്തിന് കരുത്തനായ ഒരു രാഷ്ട്രീയക്കാരന് നല്കിയ കനത്ത മറുപടി ! ഇനിയൊരു ജന്മം കൂടി കൊതിച്ച്... പിടി ഓർമ്മയാകുമ്പോൾ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
അങ്ങനെ വെറുമൊരു എം.പി മാത്രമാണോ ശശി തരൂര്‍ എന്നായിരുന്നു എന്റെ ചോദ്യം ? രമേശ് ചെന്നിത്തല പോലും പറഞ്ഞത് ശശി തരൂര്‍ ലോക പൗരനാണെന്നാണ് ! സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു ശശി തരൂരിനു നന്നായറിയാം. അതിനെ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന് ആത്മഹത്യാപരമാണെന്നും അദ്ദേഹത്തിനറിയാം. കൈരളി ചാനൽ ചർച്ചയിലെ ശശി തരൂർ... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
സമസ്തയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി വഖഫ് പ്രശ്നത്തിനു താല്‍ക്കാലിക പരിഹാരം കണ്ടപ്പോള്‍ ലീഗിന് അമര്‍ഷം; അതാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരേ നീണ്ടത്; പക്ഷെ ഇതിന്റെ രാഷ്ട്രീയ നേട്ടം പിണറായി വിജയന്!അതീവ ബുദ്ധിശാലിയായ ഒരു രാഷ്ട്രീയ നേതാവിനു മാത്രം കഴിയുന്ന നീക്കത്തിലൂടെ പിണറായി സമസ്തയെ വിശ്വാസത്തിലെടുത്തിരിക്കുന്നു; ലീഗ് നേതൃത്വത്തെ രാഷ്ട്രീയക്കാരന്റെ കടുത്ത ഭാഷയില്‍ ആക്രമിക്കാനും അദ്ദേഹം തയ്യാറാകുന്നു; ഇതാണ് പിണറായി വിജയന്-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
പിണറായി-കോടിയേരി കൂട്ടുകെട്ടുപോലെയെന്നു പറയാവുന്ന ഒരു കൂട്ടുകെട്ടാണ് കോണ്‍ഗ്രസിലെ എ.കെ. ആന്റണി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്; അവര്‍ ഒന്നിച്ചുനിന്ന് കരുണാകരനെ എതിര്‍ത്തു, ഒടുവില്‍ മറിച്ചിട്ടു; പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒറ്റകൈ ആയി നില്‍ക്കുന്നത് ഭരണ തുടര്‍ച്ചയ്ക്കു വഴിയൊരുക്കി; കോടിയേരിയുടെ തിരിച്ചുവരവില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്, കോണ്‍ഗ്രസുകാര്‍ പഠിക്കേണ്ട വലിയ പാഠങ്ങളും ഇതിലുണ്ട്-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ തിരുത്തല്‍ വാദി പ്രസ്ഥാനം ! തിരുത്തൽവാദികളിൽ ചാണക്യന് എം ഐ ഷാനവാസായിരുന്നു ! തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനടുത്ത് ഷാനവാസ് ഒരു വീടെടുത്തിരുന്നു. തലസ്ഥാനത്തെത്തിയാല്‍ താമസിക്കാന്‍ മാത്രമല്ല, രഹസ്യ ഗൂഢാലോചന നടത്താനും ഈ വീട് ഉപയോഗിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതി സങ്കീര്‍ണമായ ഒരു അധ്യായത്തിനു തന്ത്രപരമായ നേതൃത്വം നല്കിയ ഷാനവാസ് തുടര്‍ച്ചയായി അഞ്ചു തവണ പരാജയപ്പെട്ടിരുന്നു ! 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച എം.ഐ ഷാനവാസ് ഈ പരാജയങ്ങള്‍ക്കൊക്കെ പകരം വീട്ടി. എം.ഐ ഷാനവാസ് എന്ന തന്ത്രശാലി - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
ആരാണു കോണ്‍ഗ്രസിന്റെ നേതാവ് ? സമകാലിക സംഭവ വികാസങ്ങളില്‍ കോണ്‍ഗ്രസിന് എന്താണു പറയാനുള്ളത് ? പറയാന്‍ ആരാണു നേതാവായിട്ടുള്ളത് ? മുത്തശി പാര്‍ട്ടിയുടെ മുതു മുത്തശി നേതാവ് സോണിയാ ഗാന്ധിയെ ആരാണു ഗൗനിക്കുന്നത് ? അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ ഈ പാര്‍ട്ടിയുടെ സ്ഥാനമെവിടെയാകും ? കോണ്‍ഗ്രസിനു നയിക്കാന്‍ ശേഷിയുണ്ടോ ? മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്